This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടിയോടി, കെ.ജി.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അടിയോടി, കെ.ജി. (1927 - 87)
കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും. കോഴിക്കോടു ജില്ലയിലെ പേരാമ്പ്രയില്‍ കാനോത്ത് ചന്തുകിടാവിന്റെയും ലക്ഷ്മി അമ്മയുടെയും മകനായി 1927-ല്‍ ജനിച്ചു. കൂത്താളി ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട്, മദിരാശി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എല്‍.ഐ.എം. ബിരുദധാരിയായ ഇദ്ദേഹം പേരാമ്പ്രയില്‍ മെഡിക്കല്‍ പ്രാക്ടീസ് ആരംഭിച്ചു. തുടര്‍ന്നു സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അടിയോടി 1969-ല്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം ഖജാന്‍ജിയായി. 1970-ല്‍ പേരാമ്പ്രയില്‍ നിന്ന് കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അടിയോടി സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനകാര്യം, ഭക്ഷ്യം, വനം എന്നീ വകുപ്പുകളുടെ മന്ത്രിയായി.
1977-ല്‍ വയനാട്ടിലെ കല്‍പ്പറ്റയില്‍ നിന്ന് വീണ്ടും നിയമസഭയിലേക്കു അടിയോടി തെരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സി. വൈസ് പ്രസിഡന്റായും പ്രസിഡന്റായും പാര്‍ലമെന്റ് അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.എസ്.സി. ചെയര്‍മാന്‍ ആയിരുന്ന അടിയോടി തത്സ്ഥാനം രാജിവച്ച് 1984-ല്‍ കോഴിക്കോടുനിന്ന് ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചു. ലോക്സഭയില്‍ വിവിധ കമ്മിറ്റികളില്‍ അംഗമായിരുന്നു. സഹധര്‍മിണി മാധവിക്കുട്ടിയമ്മ, അഞ്ചുമക്കളുണ്ട്.
1987 ഒ. 23-ന് ഇദ്ദേഹം അന്തരിച്ചു.