This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഥിലീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:42, 4 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എഥിലീന്‍

Ethylene

ഹൃദ്യമായ മണമുള്ള നിറമില്ലാത്ത ഒരു വാതകം. കൽക്കരി വാതകത്തിൽ ഇത്‌ പ്രകൃത്യാ തന്നെ 3-20 ശതമാനത്തോളം അടങ്ങിയിട്ടുണ്ട്‌. പെട്രാളിയത്തിന്റെ ആംശിക സ്വേദനത്തിൽ 300ബ്ബഇ-നു മീതെ ലഭിക്കുന്ന ഇ13 ഇ18 അംശത്തെ സമുചിത ഉത്‌പ്രരകത്തിന്റെ സാന്നിധ്യത്തിൽ ഭഞ്‌ജനവിധേയമാക്കുമ്പോള്‍ (cracking) മുഖ്യമായി ലഭിക്കുന്ന ഗ്യാസൊലിന്‍ എന്ന ഇന്ധനത്തോടൊപ്പം എഥിലീന്‍ വാതകവും ധാരാളമായി ഉണ്ടാകുന്നതാണ്‌. അഞ്ച്‌ ഡച്ചു-രസതന്ത്രജ്ഞന്മാർ ചേർന്ന്‌ സ്‌പിരിറ്റ്‌ ഒഫ്‌ വൈന്‍ (spirit of wine), ഓയിൽ ഒഫ്‌ വിട്രിയോള്‍ (H2SO4)എന്നിവയുടെ പരസ്‌പര പ്രതിപ്രവർത്തനം വഴി 1795-ൽ ഈ വാതകം ആദ്യമായി നിർമിച്ചു. സ്‌പിരിറ്റ്‌ ഒഫ്‌ വൈന്‍ എന്നത്‌ എഥിൽ ആൽക്കഹോള്‍ ആണ്‌. എഥിലീന്‍ വാതകവും ക്ലോറിനും തമ്മിൽ പ്രതിപ്രവർത്തിപ്പിച്ച്‌ എഥിലീന്‍ ഡൈക്ലോറൈഡും അവർ ഉണ്ടാക്കി. തൈല പ്രായമായ ഈ ദ്രാവകത്തിന്‌ അവർ കൊടുത്ത പേര്‌ ഡച്ച്‌ ലിക്വിഡ്‌ എന്നായിരുന്നു. തൈലം ലഭ്യമാക്കുന്ന വാതകം എന്ന അർഥത്തിൽ ഒലിഫിയന്റ്‌ എന്നായിരുന്നു എഥിലീനു നൽകിയ പേര്‌. എഥിലീനും അതിന്റെ സജാതീയ ശ്രണിയിൽപ്പെട്ട മറ്റു യൗഗികങ്ങള്‍ക്കും ഒലിഫീനുകള്‍ (Olefines) എന്ന വ്യവഹാരമുണ്ടാകുവാന്‍ കാരണം ഇതാണ്‌. എഥിലീന്‍ വാതകം ജലത്തിൽ അല്‌പലേയവും ആൽക്കഹോള്‍, ഈഥർ എന്നിവയിൽ കൂടുതൽ ലേയവുമാണ്‌. ഇത്‌ 20 ശതമാനം ഓക്‌സിജന്‍ മിശ്രണം ചെയ്‌തു ശ്വസിച്ചാൽ ബോധക്ഷയമുളവാക്കുവാന്‍ പര്യാപ്‌തമാണ്‌. വായുവിലോ ഓക്‌സിജനിലോ കലർത്തി സ്‌ഫോടന സ്വഭാവമുള്ള വാതക മിശ്രിതമുണ്ടാക്കാം. എഥിലീന്‍ വായുവിൽ പ്രകാശത്തോടുകൂടി കത്തുന്നു. ഇത്‌ ഒരു അപൂരിത ഹൈഡ്രാകാർബണ്‍ (unsaturated hydro-carbon) ആകയാൽ സക്രിയമാണ്‌. സമുചിത-സാഹചര്യങ്ങളിൽ ഹൈഡ്രജനുമായി പ്രതിപ്രവർത്തിച്ച്‌ ഈഥൈനും, ക്ലോറിന്‍, ബ്രാമിന്‍, അയഡിന്‍ എന്നിവയുമായി പ്രതിപ്രവർത്തിച്ച്‌ സംഗതങ്ങളായ ഹാലൊജന്‍ യൗഗികങ്ങളും, ഹാലൊജന്‍ ആസിഡുകള്‍, ഹൈപൊക്ലോറസ്‌ ആസിഡ്‌, ഓസോണ്‍, ആൽക്കലൈന്‍ പൊട്ടാസ്യം പെർമാന്‍ഗനേറ്റ്‌ എന്നിവയുമായി പ്രതിപ്രവർത്തിച്ച്‌ ആൽക്കൈൽ ഹാലൈഡുകള്‍, എഥിലീന്‍ ക്ലോർഹൈഡ്രിന്‍, എഥിലീന്‍ ഓസണൈഡ്‌, എഥിലീന്‍ ഗ്ലൈക്കോള്‍ എന്നീ പദാർഥങ്ങളും ലഭ്യമാക്കുന്നു. പൂരിത സിൽവർ നൈട്രറ്റ്‌ ലായനിക്ക്‌ എഥിലീന്‍ വാതകത്തെ പൂർണമായും അവശോഷണം ചെയ്യാന്‍ കഴിവുണ്ട്‌; ഇപ്രകാരം അവശോഷണം ചെയ്യപ്പെട്ട വാതകം തിരിച്ചു ലഭ്യമാക്കാവുന്നതുമാണ്‌. സാന്ദ്രസള്‍ഫ്യൂറിക്‌ അമ്ലം എഥിലീന്‍ വാതകത്തെ 85ºC-ലും അധിക മർദത്തിലും അവശോഷണം ചെയ്‌ത്‌ എഥിൽ ഹൈഡ്രജന്‍ സള്‍ഫേറ്റ്‌ അഥവാ എഥിൽ സള്‍ഫ്യൂറിക്‌ ആസിഡ്‌ ഉണ്ടാക്കുന്നു. 50 ശതമാനം സള്‍ഫ്യൂറിക്‌ ആസിഡ്‌ ഉപയോഗിച്ച്‌ ഈ എഥിൽ ഹൈഡ്രജന്‍ സള്‍ഫേറ്റ്‌ ജലീയ വിശ്ലേഷണത്തിന്‌ വിധേയമാക്കിയാൽ എഥിൽ ആൽക്കഹോള്‍ ലഭിക്കുന്നു. കൽക്കരി വാതകത്തിൽനിന്നു ലഭിക്കുന്ന എഥിലീന്‍ ഈ വിധത്തിൽ ആൽക്കഹോള്‍ നിർമാണത്തിനു പ്രയോജനപ്പെടുത്താം.

എഥിലീന്റെ പ്രധാന പ്രയോജനങ്ങളിൽ ചിലത്‌ ആൽക്കഹോള്‍, മസ്റ്റാർഡ്‌ ഗ്യാസ്‌, പോളിത്തീനുകള്‍, തയോക്കോള്‍ (Thiokol) എന്ന കൃത്രിമ റബ്ബർ, കൊഴുപ്പിനെ ലയിപ്പിക്കുന്ന ട്രക്ലോറൊ എഥിലീന്‍ എന്നിവയുടെ നിർമാണത്തിലാണ്‌. ഇവയിൽവച്ച്‌ രാസപരമായി നിഷ്‌ക്രിയവും, അർധതാര്യ(translucent)വും , വിദ്യുത്‌രോധകവുമായ പോളിത്തീന്‍ പ്ലാസ്റ്റിക്കുകള്‍ ഉടയാത്ത പാത്രങ്ങള്‍ നിർമിക്കുന്നതിന്‌ ഉപയോഗിച്ചുവരുന്നു.

എഥിൽ ആൽക്കഹോളും അധിക അളവിൽ സാന്ദ്രസള്‍ഫ്യൂറിക്‌ അമ്ലവും തമ്മിൽ പ്രതിപ്രവർത്തിപ്പിച്ചും, പൊട്ടാസ്യം സക്‌സിനേറ്റ്‌ എന്ന ലവണത്തിന്റെ പൂരിത ജലീയലായനി വൈദ്യുതവിശ്ലേഷണത്തിനു വിധേയമാക്കിയും, ആൽക്കഹോളിൽ അലിയിച്ച എഥിലീന്‍ ഡൈ ബ്രാമൈഡും സിങ്ക്‌ തരികളും ചേർത്തു ചൂടാക്കിയും എഥിലീന്‍ പരീക്ഷണശാലയിൽ ഉത്‌പാദിപ്പിക്കാം. ഇതിന്റെ രാസഫോർമുല ഇ2ഒ4 എന്നാണ്‌. കാർബണ്‍ അണുക്കള്‍ക്കിടയിൽ ഒരു ദ്വിബന്ധമുള്ളതുകൊണ്ടാണ്‌ (H2C = CH2)ഈ യൗഗികം അപൂരിതമായത്‌.

കായ്‌കളെ കേടുവരാതെ സൂക്ഷിക്കാനും കൃത്രിമമായി പഴുപ്പിക്കാനും ഉരുളക്കിഴങ്ങിന്റെ വളർച്ചയെ ഉത്തേജിപ്പിക്കുവാനും 1 : 1000 എന്ന തോതിൽ എഥിലീനും വായുവും മിശ്രണം ചെയ്‌ത്‌ ഉപയോഗിക്കാവുന്നതാണ്‌. നോ. ആൽക്കീനുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍