This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിസരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:45, 13 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അഭിസരണം

Convergence

ഒരു മേഖല കേന്ദ്രമാക്കി നാനാദിശകളില്‍ നിന്നുമുള്ള വായുവിന്റെ തിരശ്ചീനമായ പ്രവാഹം. ഒരു മേഖലയില്‍ നിന്നും വിവിധ ദിശകളിലേക്കുള്ള പ്രവാഹം 'അപസരണ'മെന്നറിയപ്പെടുന്നു.

അഭിസരണഫലമായി കേന്ദ്രമേഖലയിലേക്കുള്ള തിങ്ങിക്കൂടല്‍ അവിടത്തെ വായുവിനെ താരതമ്യേന നിബിഡമാക്കുന്നു; തന്മൂലം വായു കീഴ്മേല്‍ ചലിക്കുന്നു. അഭിസരണമേഖല ഭൂനിരപ്പിലാകുമ്പോള്‍ വായു മുകളിലേക്കുയരുന്നു. എന്നാല്‍ ഈ മേഖല അന്തരീക്ഷത്തിലെ ഏതെങ്കിലുമൊരു വിതാനത്തിലാകുമ്പോള്‍ വായുവിന്റെ ഗതി മുകളിലോട്ടോ താഴോട്ടോ ആകാം. ട്രോപോസ്ഫിയറിന്റെ മുകളരികിലാകുമ്പോള്‍ ഗതി താഴോട്ടു മാത്രമായിരിക്കും; നേരേമറിച്ച് അപസരണമാണ് നടക്കുന്നതെങ്കില്‍ ഭൂമിയോടടുത്ത വിതാനങ്ങളില്‍ താഴോട്ടും ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ മുകളിലോട്ടും മാത്രമായിരിക്കും വായു നീങ്ങുക. Image:p845.png

താഴ്ന്ന വിതാനങ്ങളില്‍ ന്യൂനമര്‍ദാവസ്ഥ അഭിസരണത്തിനും അതിമര്‍ദാവസ്ഥ അപസരണത്തിനും കാരണമാകുന്നു. താഴത്തെ വിതാനങ്ങളിലെ അഭിസരണം ഉയരെ അപസരണം സൃഷ്ടിക്കുന്നു. താഴ്ന്ന വിതാനങ്ങളിലെ അപസരണത്തോടനുബന്ധിച്ച് മുകളില്‍ അഭിസരണവും ഉണ്ടായിരിക്കും.

മേല്പറഞ്ഞ വിധത്തില്‍ വായുവിന്റെ കീഴ്മേലുള്ള ചലനം വളരെ ദുര്‍ബലമാണ്; ഗതിവേഗം മിനിറ്റില്‍ ഏതാനും മീറ്ററിലേറെ ഉണ്ടാവില്ല. എന്നാല്‍ മണിക്കൂറുകളോളം തുടരുമ്പോള്‍ ഈ പ്രക്രിയകള്‍ക്കു ഭാരിച്ച വായുപിണ്ഡങ്ങളെ ആയിരക്കണക്കിനു മീറ്റര്‍ ഉയരത്തില്‍ സംക്രമിപ്പിക്കുവാനുള്ള കരുത്തുണ്ടാകുന്നു. ഇതിന്റെ ഫലമായി ഉണ്ടാകുന്ന രുദ്ധോഷ്മപ്രക്രിയ (Adiabatic process) കളാണ് മേഘങ്ങളുടെ രൂപവത്കരണത്തിനും തുടര്‍ന്നുള്ള ആര്‍ദ്രോഷ്ണാവസ്ഥാഭേദങ്ങള്‍ക്കും പ്രേരകങ്ങളാകുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AD%E0%B4%BF%E0%B4%B8%E0%B4%B0%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍