This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിർക്‌വുഡ്‌, ഡാനിയൽ (1814 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:51, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കിർക്‌വുഡ്‌, ഡാനിയൽ (1814 - 95)

Kirkwood, Daniel

ഡാനിയൽ കിർക്‌വുഡ്‌

യു.എസ്‌. ജ്യോതിശ്ശാസ്‌ത്രജ്ഞന്‍. മേരിലന്‍ഡിലെ ഹാർഫോഡിൽ 1814 സെപ്‌. 27-ന്‌ ജനിച്ചു. 1851-ൽ ഡെലവേർ കോളജിലും 1856-ൽ ഇന്‍ഡിയാനാ സർവകലാശാലയിലും ഗണിതശാസ്‌ത്ര പ്രാഫസറായി സേവനമനുഷ്‌ഠിച്ചു. ഗണിതീയ ജ്യോതിശ്ശാസ്‌ത്രത്തിലായിരുന്നു ഇദ്ദേഹം ഗവേഷണങ്ങള്‍ ചെയ്‌തിരുന്നത്‌. ക്ഷുദ്രഗ്രഹങ്ങ(asteroids) ളെുടെ വിതരണത്തിലുള്ള അനിയതാവസ്ഥയ്‌ക്കുകാരണം വ്യാഴത്തിന്റെ ഗുരുത്വാകർഷണമാണെന്ന്‌ കിർക്‌വുഡ്‌ സ്ഥാപിച്ചു. കുറച്ചുമാത്രം ക്ഷുദ്രഗ്രഹങ്ങള്‍ ഒന്നിച്ചു കാണപ്പെടുന്നതായ പ്രദേശങ്ങള്‍ക്ക്‌ കിർക്‌വുഡ്‌ വിടവുകള്‍ (Kirkwood gaps)എന്ന പേർ നല്‌കപ്പെട്ടു. ഈ വിടവുകളുടെ ആവശ്യകതയെ ഗണിതശാസ്‌ത്രനിയമങ്ങളനുസരിച്ച്‌ ഇദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്‌തു. മാത്രമല്ല രണ്ടു ഗ്രഹങ്ങള്‍ തമ്മിലുള്ള അന്തരാളത്തിന്റെ അളവ്‌ (magnitude of the interval) പി.എസ്‌. ലാപ്ലസ്‌ (1749-1827) ഉന്നയിച്ച "നെബുലർ പരികല്‌പന'യുമായി (nebular hypothesis) പൊരുത്തപ്പെടുന്നില്ലെന്ന്‌ ഇദ്ദേഹം ചൂണ്ടിക്കാട്ടി. മീറ്റിയോറിക്‌ അസ്റ്റ്രാണമി (1867), കോമറ്റ്‌സ്‌ ആന്‍ഡ്‌ മീറ്റിയേഴ്‌സ്‌ (1873) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1895-ൽ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍