This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടിമക്കാശ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
04:40, 31 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.219 (സംവാദം)
അടിമക്കാശ്
ഭൂസ്വത്ത് അനുഭവിക്കുന്നതിന്, അടിമ എന്ന നിലയില്‍, കൈവശക്കാരന് ഭൂവുടമയ്ക്കു കൊടുത്തിരുന്ന പാട്ടപ്പണം. ക്ഷേത്രത്തിലെ ഊഴിയക്കാരില്നിന്നും ലഭിച്ചിരുന്ന കരത്തിന് 'അടിമക്കാശ്' എന്നും 'അടിമപ്പണം' എന്നും പറഞ്ഞിരുന്നു. അമ്പലത്തിലേക്ക് അടിമയായി അര്‍പ്പിച്ച ആളിനെ വീണ്ടെടുക്കുന്നതിനു കൊടുത്തിരുന്ന തുകയ്ക്കും ഈ പേര് പറഞ്ഞുവന്നിരുന്നു. അടിമകള്‍ കൊടുത്തിരുന്ന വരിപ്പണം എന്ന അര്‍ഥത്തിലും ഈ പദത്തിനു പ്രയോഗമുണ്ട്.
(ശൂരനാട്ടു കുഞ്ഞന്‍പിള്ള)