This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എരിക്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:54, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എരിക്ക്‌

പാൽനിറത്തിൽ കറയുള്ള ഒരു കുറ്റിച്ചെടി. അപൂർവമായി ചെറു വൃക്ഷമായും വളരാറുണ്ട്‌. അസ്‌ക്ലിപ്പിയഡേസീ കുടുംബത്തിൽപ്പെട്ട ഈ ചെടി അമേരിക്കയിലെ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണ്‌ സമൃദ്ധമായി കാണപ്പെടുന്നത്‌. ഇന്ത്യയിൽ ഹിമാലയസാനുക്കള്‍, ബംഗാള്‍, പഞ്ചാബ്‌, അസം, തമിഴ്‌നാട്‌, കേരളം എന്നിവിടങ്ങളിലും ശ്രീലങ്ക, സിംഗപ്പൂർ, മലയന്‍ ദ്വീപുകള്‍, ദക്ഷിണചൈന എന്നിവിടങ്ങളിലും എരിക്ക്‌ കാണപ്പെടുന്നുണ്ട്‌. രണ്ടിനം എരിക്കുകള്‍ ഉണ്ട്‌: "കലോട്രാപ്പിസ്‌ ജൈജാന്റെയും കലോട്രാപ്പിസ്‌ പ്രാസേറ'യും. മൂന്ന്‌ മുതൽ അഞ്ച്‌ വരെ മീ. ഉയരത്തിൽ ഇവ വളരും. തണ്ടിലും ഇലകളുടെ അടിയിലും പട്ടുപോലെ നനുത്ത രോമങ്ങള്‍ കാണാം. ഇലത്തണ്ടിനോടടുത്ത ഭാഗം വീതികുറഞ്ഞതും (obovate) അഗ്രങ്ങളിലേക്കു വീതികൂടിയതുമാണ്‌ ഇലകള്‍. ക.ജൈജാന്റെയയുടെ പൂക്കള്‍ റോസും കൃഷ്‌ണലോഹിതവും(purple)നിറങ്ങള്‍ കലർന്നതുമായിരിക്കും; ക. പ്രാസേറയുടേതാകട്ടെ വെള്ളയും കൃഷ്‌ണലോഹിതവും കലർന്നതും. രണ്ടിനങ്ങളുടെയും പൂങ്കുലകള്‍ക്കും ചെറിയ വ്യത്യാസങ്ങളുണ്ട്‌.

എരിക്ക്‌ ഇലകളും പൂവും, ഉള്‍ച്ചിത്രം: കായ്‌

ക. ജൈജാന്റെയയുടെ പട്ടയിൽനിന്ന്‌ അമേരിക്കന്‍ ആദിവാസികള്‍ ബലമുള്ള ഒരിനം നാര്‌ എടുക്കുന്നുണ്ട്‌. വിത്തുകള്‍ക്കുപുറമേ കാണുന്ന പട്ടപോലെയുള്ള ലോമങ്ങള്‍ തുണി നിർമാണത്തിന്‌ അവരുപയോഗിക്കുന്നു. ക.പ്രാസേറയുടെ വിത്തിനുമുകളിൽ കാണപ്പെടുന്ന രോമങ്ങളാകട്ടെ, "ഇലവ്‌' വൃക്ഷത്തിൽനിന്നു കിട്ടുന്ന പഞ്ഞിയെന്ന മട്ടിൽ കയറ്റിയയയ്‌ക്കപ്പെടുന്നു. ഇതിന്റെ "പാൽ' ഉണങ്ങി "മരക്കറ' (gutta-percha) പോലെ ഒന്നായിത്തീരുന്നു.

ആയുർവേദത്തിലും സിദ്ധവൈദ്യത്തിലും എരിക്കിന്റെ വേരും പൂവും കറയും അതിവിശിഷ്‌ടങ്ങളായ മരുന്നുകളാണെന്നു പ്രതിപാദിച്ചുകാണുന്നു. കുഷ്‌ഠം, വ്രണം, വിഷം, അർശസ്‌ തുടങ്ങിയവയ്‌ക്കൊക്കെ ഇതിന്റെ വേര്‌ ഉണക്കിപ്പൊടിച്ച്‌ ഉപയോഗിക്കുന്നു. ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച്‌ മുറിവുകളിലും വ്രണങ്ങളിലും ഉപയോഗിക്കുന്നത്‌ വേഗത്തിൽ അത്‌ കരിയുന്നതിനു സഹായിക്കുന്നു. ഇതിന്റെ വാട്ടിയ ഇലകള്‍ വേദനയുള്ള സന്ധികളിലും മറ്റും ചൂടുപിടിപ്പിക്കുന്നതിന്‌ ഉപയോഗിക്കാറുണ്ട്‌. ശ്വാസം, കാസം, അരുചി, അഗ്നിമാന്ദ്യം എന്നീ അസ്വാസ്ഥ്യങ്ങള്‍ക്കും എരിക്കിന്‍ പൂക്കള്‍ ഫലപ്രദങ്ങളാണ്‌. ഇത്‌ ധാതുപുഷ്‌ടിയുണ്ടാക്കുന്ന (aphrodisiac) ഒരു ഔഷധവും കൂടിയാകുന്നു. കുഷ്‌ഠം, സിഫിലിസ്‌ (secondary syphilis) ഗൊണോറിയ എന്നീ രോഗങ്ങളുടെ ചികിത്സയ്‌ക്ക്‌ എരിക്കിന്റെ ഉണക്കിയ പൂക്കളുപയോഗിക്കുന്നുണ്ട്‌. ഇതിന്റെ പൂക്കളിട്ടു തിളപ്പിച്ച വെളിച്ചെണ്ണ ചെവിയിലെ ചില രോഗങ്ങള്‍ക്ക്‌ ഔഷധമാണ്‌. ഇതിന്റെ പൂക്കള്‍ വടക്കേ മലബാറിൽ കാമദേവനെ അണിയിക്കാനും ഉപയോഗിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍