This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ്റ്ററും പൊള്ള്യൂക്‌സും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:24, 29 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാസ്റ്ററും പൊള്ള്യൂക്‌സും

Castor & Pollux

ഗ്രീക്കു പുരാണ കഥാപാത്രങ്ങള്‍. സ്യൂസ്‌ ദേവന്‍ ഒരു അരയന്നത്തിന്റെ രൂപത്തിൽ ലീഡായുമായി ഇണചേരുകയും തത്‌ഫലമായി ലീഡാ രണ്ടു മുട്ടയിടുകയും അവ വിരിഞ്ഞ്‌ കാസ്റ്ററും പൊള്ള്യൂക്‌സും അവരുടെ സഹോദരിമാരായ ഹെലനും (ഹെലന്‍ ഒഫ്‌ ട്രായ്‌) ക്ലൈറ്റംനെസ്‌റ്റ്രയും ജനിക്കുകയും ചെയ്‌തുവെന്നാണ്‌ കഥ. എന്നാൽ അവർ സ്യൂസിന്റെ മക്കളല്ലെന്നും ലീഡായുടെ ഭർത്താവായ തിന്റാറിയുസിന്റെ മക്കളാണെന്നും ഒരു പാഠമുണ്ട്‌. കാസ്റ്റർ തിന്റാറിയൂസിന്റെ പുത്രനാണെന്നും പൊള്ള്യൂക്‌സ്‌ സ്യൂസ്‌ ദേവന്റെ പുത്രനാണെന്നും മറ്റൊരഭിപ്രായഗതിയുമുണ്ട്‌.

കാസ്റ്ററും പൊള്ള്യൂക്‌സും തികഞ്ഞ കായികാഭ്യാസ വിദഗ്‌ധരായി തീർന്നു. കാസ്റ്റർ കുതിര സവാരിയിലും പൊള്യൂക്‌സ്‌ മുഷ്‌ടി യുദ്ധത്തിലും അദ്വിതീയരായി. "ഡയസ്‌കുറി' (Dioscuri) എന്ന പേരിലും ഇവർ അറിയപ്പെടുന്നു.

സ്യൂസിന്റെ പുത്രനായ പൊള്ള്യൂക്‌സിന്‌ അമരത്വം സിദ്ധിച്ചിരുന്നു. എന്നാൽ ഇഡാസ്‌, ലിന്‍സ്യുസ്‌ എന്നിവരുമായുള്ള യുദ്ധത്തിൽ കാസ്റ്റർ കൊല്ലപ്പെട്ടു. സഹോദരന്റെ മരണത്തിൽ ദുഃഖാർത്തനായ പൊള്ള്യൂക്‌സ്‌ മരിക്കുവാന്‍ ആഗ്രഹിച്ചു. പൊള്ള്യൂക്‌സിന്റെ സഹോദരസ്‌നേഹത്തിൽ മതിപ്പു തോന്നിയ സ്യൂസ്‌ രണ്ടുപേരെയും ഒരുമിപ്പിക്കുകയും സ്വർഗപാതാളങ്ങളിൽ ഇടവിട്ടു ജീവിക്കുവാന്‍ അനുവദിക്കുകയും ചെയ്‌തു. പിന്നീട്‌ അവർ ജെമിനി നക്ഷത്രവ്യൂഹത്തിന്റെ ഭാഗമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍