This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടയ്ക്കാമണിയന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അടയ്ക്കാമണിയന്‍
കമ്പോസിറ്റേ (ഇീാുീശെമേല) സസ്യകുടുംബത്തില്പെട്ട ഔഷധി. ശാ.നാ. സ്പെയ്റാന്തസ് ഇന്‍ഡിക്കസ് (ടുവമലൃമിവൌേ ശിറശരൌ) തെ.ഇന്ത്യയിലെ നെല്‍പ്പാടങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. 60-65 സെ.മീ.-ല്‍ കൂടുതല്‍ ഉയരത്തില്‍ വളരാറില്ല. ഇതില്‍ കാണുന്ന അനവധി സൂക്ഷ്മഗ്രന്ഥികള്മൂലം ഒരു പ്രത്യേകഗന്ധം അനുഭവപ്പെടാറുണ്ട്. തണ്ടില്‍ ഒന്നിടവിട്ടു കാണപ്പെടുന്ന ഇലയുടെ അരിക് ദന്തുരമാണ്. ഈ ഓഷധിയില്നിന്നും ഇളം ചുവപ്പുനിറമുള്ള ഒരു എണ്ണ ലഭിക്കും. തടി, ഇല, പൂവ് എന്നീ ഭാഗങ്ങളില്‍ സ്ഫീറാന്തിന്‍ (ടുവമലൃമിവേശില) എന്ന ആല്‍ക്കലോയിഡ് അടങ്ങിയിരിക്കുന്നു.
മൂത്രവര്ധകൌഷധമായും ആമാശയ രോഗങ്ങള്‍ക്ക് ശമനകാരിയായും ഒരു കീടനാശിനിയായും ഇത് ഉപയോഗിക്കപ്പെടുന്നു.