This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈത്തപ്പന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:23, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈത്തപ്പന

Date Palm

ഈത്തപ്പന

ഇന്ത്യ, പാകിസ്‌താന്‍, ദക്ഷിണ പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക, കാനറി ദ്വീപുകള്‍ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു ഫലവൃക്ഷം. അറേബ്യ, ഉത്തര ആഫ്രിക്ക എന്നിവിടങ്ങളാണ്‌ ഈത്തപ്പനയുടെ ജന്മദേശം എന്നു കരുതപ്പെടുന്നു. ജലസേചനത്തിന്‌ കുറെയെങ്കിലും സൗകര്യമുള്ള മരുപ്രദേശങ്ങളിൽ അതിപ്രാചീനകാലം മുത്‌ലക്കേ ഈത്തപ്പന കൃഷിചെയ്‌തു പോന്നിട്ടുണ്ട്‌. ഈത്തപ്പഴം ചില രാജ്യക്കാരുടെ പ്രധാനാഹാരവും വരുമാനമാർഗവുമാണ്‌. ശാ.നാ. ഫീനിക്‌സ്‌ ഡാക്‌റ്റിലിഫെറ (Phoneix dactylifera). 18-19 നൂറ്റാണ്ടുകളിൽ സ്‌പാനിഷ്‌ മിഷനറിമാരാണ്‌ ഈത്തപ്പന അമേരിക്കയിലെത്തിച്ചത്‌.

ശരിയായി വളർന്ന ഒരു ഈത്തപ്പനയ്‌ക്ക്‌ 33 മീറ്ററിലേറെ ഉയരം വരും. പരുപരുത്ത തടിക്കു ചുറ്റും പഴയ ഇലകളുടെ പത്രവൃന്തം പൊഴിഞ്ഞുപോകാതെ അവശേഷിക്കുന്നു. ഇല (ഓല)യ്‌ക്ക്‌ 3-4 മീ. നീളമുണ്ടാവും. പിഛ്‌ഛാകാരവും (pinnate) തിളക്കവും ഉള്ളവയാണ്‌ ഇലകള്‍. ആണ്‍പൂക്കളും പെണ്‍പൂക്കളും വെണ്ണേറെ പനകളിലായിട്ടാണ്‌ കാണപ്പെടുന്നത്‌ (dioecious). ഫലങ്ങള്‍ ഒറ്റ വിത്തുള്ള ബെറി (berry) വിഭാഗത്തിൽപ്പെടുന്നു. വലിയ ഒരു കുലയിൽ സാധാരണയായി ആയിരത്തോളം പഴങ്ങളുണ്ടായിരിക്കും. ഈത്തപ്പഴത്തിൽ പഞ്ചസാരയുടെ അംശം ധാരാളമുണ്ട്‌.

വംശവർധനവ്‌ വിത്തുകള്‍, കന്നുകള്‍ (suckers), പ്രശാഖകള്‍ (offshoots)എന്നിവയിലൂടെയാണു നടക്കുന്നത്‌. കൃഷിക്കു സാധാരണയായി ഉപയോഗിക്കുന്നത്‌ പ്രശാഖകളാണ്‌. തായ്‌ച്ചെടിയുടെ എല്ലാ സ്വഭാവങ്ങളും പ്രശാഖ വളർന്നുണ്ടാകുന്ന ചെടിക്കുണ്ടായിരിക്കും. നാലഞ്ചു വർഷം പ്രായമാകുമ്പോഴേക്ക്‌ ഈത്തപ്പന കായ്‌ച്ചുതുടങ്ങും. ഏകദേശം 15 വർഷത്തോളം പ്രായമാകുമ്പോള്‍ ചെടി പൂർണമായി ഫലം നല്‌കുന്നു. 100-200 വർഷം വരെ ഒരു ഈത്തപ്പന കായ്‌ക്കാറുണ്ട്‌. സാമ്പത്തിക പ്രധാന്യം വളരെയുള്ള ഒരു വൃക്ഷമാണ്‌ ഈത്തപ്പന. ഇതിന്റെ തടി ഗൃഹനിർമാണത്തിനുപയോഗിച്ചുവരുന്നു; ഇലയുടെ മധ്യ-സിര (mid-rib) കുട്ടയും തൊപ്പിയും ഉണ്ടാക്കുന്നതിനും ഫലവൃന്തം (fruit stalk) കയറുണ്ടാക്കുന്നതിനും വിറകിനും ഉപകരിക്കുന്നു. പഴത്തിൽനിന്ന്‌ ലഹരിപാനീയങ്ങള്‍ നിർമിക്കുന്നു. ഈ വൃക്ഷം മുറിച്ചു വീഴ്‌ത്തുമ്പോള്‍ ഇതിന്റെ മൃദുലമായ അഗ്രമുകുളം എടുത്തു ഭക്ഷിക്കുക പതിവാണ്‌. തെങ്ങുപോലെ പ്രയോജനപ്രദമായ ഒരു വൃക്ഷമാണ്‌ ഈത്തപ്പന. ഇന്ത്യയിൽ കാണപ്പെടുന്ന മറ്റൊരിനം ഈത്തപ്പനയാണ്‌ ഫീനിക്‌സ്‌ സിൽവസ്റ്റ്രിസ്‌ (Phoenix sylvestris). ഇതിൽ നിന്ന്‌ "ഡേറ്റ്‌ ഷുഗർ' എന്നറിയപ്പെടുന്ന ഒരിനം പഞ്ചസാര ഉണ്ടാക്കുന്നു.

ഈത്തപ്പനക്കൃഷിയിൽ മുന്നിട്ടുനില്‌ക്കുന്ന രാജ്യങ്ങളിൽ ഒന്നാംസ്ഥാനം ഇറാഖിനാണ്‌. ഇറാഖിൽനിന്ന്‌ വിദേശങ്ങളിലേക്ക്‌ വന്‍തോതിൽ ഈത്തപ്പഴം കയറ്റി അയച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍