This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്യാണപ്പാട്ടുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:13, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കല്യാണപ്പാട്ടുകള്‍

വിവാഹാഘോഷച്ചടങ്ങുകളില്‍ പാടുന്ന പാട്ടുകള്‍. മിക്ക സമുദായങ്ങള്‍ക്കും അവരവരുടേതായ കല്യാണപ്പാട്ടുകളുണ്ട്‌. അന്തംചാര്‍ത്തുപാട്ട്‌, അടച്ചുതുറപ്പാട്ട്‌, മണവാളന്‍ പാട്ട്‌, മൈലാഞ്ചിപ്പാട്ട്‌, മണവാളന്‍ ചമയല്‍ പാട്ട്‌, നീരാട്ടുപാട്ട്‌, മംഗല്യം വട്ടക്കളിപ്പാട്ട്‌ അമ്മാനപ്പാട്ട്‌ (നോ: അമ്മാനപ്പാട്ട്‌), മംഗളഗാനം എന്നിവ വിവിധ സമുദായങ്ങള്‍ക്കിടയിലുള്ള പ്രധാനപ്പെട്ട കല്യാണപ്പാട്ടുകളാണ്‌. മണവാളനെയും മണവാട്ടിയെയും വര്‍ണിക്കല്‍, പന്തല്‍ വര്‍ണന, മൈലാഞ്ചിയണിയല്‍, വധൂവരന്മാരുടെ ചമയം, മണവറയില്‍ പ്രവേശിക്കുന്നതിനു മുമ്പുള്ള അവസ്ഥ തുടങ്ങിയവയാണ്‌ ഈ പാട്ടുകളിലെ പ്രതിപാദ്യം. കല്യാണപ്പാട്ടുകള്‍ പാടുന്നതിനായി പ്രത്യേകം ഗായകരെത്തന്നെ ക്രിസ്‌ത്യാനികള്‍ നിയോഗിച്ചിരുന്നു. മുസ്‌ലിങ്ങളുടെ ഇടയില്‍ കാതുകുത്തു കല്യാണത്തിനും വിവാഹത്തില്‍ മണവാളനെയും മണവാട്ടിയെയും അണിയിച്ചൊരുക്കുന്നതിനും മൈലാഞ്ചിയണിയലിനും കല്യാണപ്പാട്ടുകള്‍ പാടാറുണ്ട്‌. "ഒപ്പന' ഇത്തരത്തിലുള്ള ഒരു ഗാനരൂപമാണ്‌ (നോ: ഒപ്പന). ബ്രാഹ്മണരുടെ ഇടയില്‍ വധൂവരന്മാര്‍ ഊഞ്ഞാലാടുമ്പോഴും "നലുങ്ക്‌' (തേങ്ങ ഉരുട്ടുക, പര്‍പ്പടകം പൊടിക്കുക തുടങ്ങിയ ചടങ്ങുകള്‍ ഉള്‍പ്പെട്ടത്‌) വയ്‌ക്കുമ്പോഴും "ആരതി' എടുക്കുമ്പോഴും ചില പ്രത്യേക പാട്ടുകള്‍ പാടാറുണ്ട്‌.

"ചാവേര്‍', "പിണിയാള്‍' പരദൈവങ്ങള്‍ക്ക്‌ നിവേദ്യങ്ങള്‍ അര്‍പ്പിച്ച ശേഷമാണ്‌ കുറവന്മാര്‍ കല്യാണപ്പാട്ടുകള്‍ പാടാറുള്ളത്‌. സ്‌തുതി, സഭാവന്ദനം, പൊലിവുപാട്ട്‌, മിന്നുകെട്ടുപാട്ട്‌, കുറത്തിപ്പാട്ട്‌ തുടങ്ങിയവ ഇവയില്‍ ചിലതാണ്‌. ഉത്തരേന്ത്യയില്‍ വിവാഹങ്ങള്‍ക്ക്‌ വധുവിനെയും വരനെയും ഇരുത്തിക്കൊണ്ട്‌ "ഖവാലി' ഗാനങ്ങള്‍ പാടുന്ന പതിവുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍