This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്യാണവസന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:12, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കല്യാണവസന്തം

കര്‍ണാടകസംഗീതത്തിലെ ഒരു ജന്യരാഗം. 21-ാമത്തെ മേളകര്‍ത്താരാഗമായ കീരവാണിയുടെ ജന്യമായ ഇത്‌ ഒരു ഉപാംഗരാഗമാണ്‌. ആരോഹണം സഗമധനിസ അവരോഹണം സനിധപമഗരിസ ഒരു ഔഡവസമ്പൂര്‍ണരാഗമായ ഇതില്‍ ഷഡ്‌ജം, പഞ്ചമം എന്നീ സ്വരങ്ങള്‍ക്കു പുറമേ സാധാരണഗാന്ധാരം, ശുദ്ധമധ്യമം, ശുദ്ധധൈവതം, കാകലിനിഷാദം, ചതുഃശ്ര-ുതി ഋഷഭം എന്നീ സ്വരങ്ങളും പ്രയോഗിക്കാറുണ്ട്‌. ചതുഃശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം എന്നിവ ഇതിലെ രാഗച്ഛായാസ്വരങ്ങളാണ്‌. സഗഗമമധധനി, നിനിസസ ധധനിനിസ എന്നീ ജണ്ടവരിശപ്രയോഗങ്ങള്‍ ഈ രാഗത്തിന്റെ സംഗീതാത്‌മകത വര്‍ധിപ്പിക്കുന്നു. ത്യാഗരാജസ്വാമികളുടെ കാലഘട്ടത്തില്‍ പ്രചാരത്തില്‍ വന്ന ഈ രാഗം ഇന്ന്‌ സംഗീതക്കച്ചേരികളില്‍ പ്രചുരപ്രചാരം നേടിയിരിക്കുന്നു. ത്യാഗരാജകൃതികളായ "നാദലോലുഡെ', "കനുലതാകനി' എന്നീ കൃതികളും പുരന്ദരദാസരുടെ "ഇനും ദയഭാരദേ' എന്ന ദേവര്‍നാമായും ഈ രാഗത്തില്‍ രചിക്കപ്പെട്ടിട്ടുള്ളതാണ്‌.

ഹിന്ദുസ്ഥാനി സംഗീതത്തിലെ "ചന്ദ്രകാന്ത്‌' എന്ന രാഗത്തിന്‌ കല്യാണവസന്തത്തിനോട്‌ സാദൃശ്യമുണ്ട്‌. ഹരികേശനല്ലൂര്‍ മുത്തയ്യഭാഗവതരുടെ സംഗീതകല്‌പദ്രുമം എന്ന ഗ്രന്ഥത്തില്‍ ഖരഹരപ്രിയ (22-ാം മേളം) യില്‍ നിന്ന്‌ ആവിര്‍ഭവിച്ചതാണ്‌ കല്യാണവസന്തം എന്ന ഒരു പരാമര്‍ശം കാണുന്നു. ഇതില്‍ ആരോഹണാവരോഹണം ഇപ്രകാരമാണ്‌: സഗമപധനിസസധസനിപമഗരിസ.

ഗമകപ്രധാനവും രക്തിപ്രധാനവുമായ ഒരു രാഗമാണിത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍