This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമലഹാസന്‍ (1954 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:26, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കമലഹാസന്‍ (1954 )

കമലഹാസന്‍

ഇന്ത്യന്‍ ചലച്ചിത്രതാരം. മുഖ്യമായും തമിഴ്‌ചലച്ചിത്രരംഗത്താണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഹിന്ദി, മലയാളം ചലച്ചിത്രരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌.

ശ്രീനിവാസന്‍ രാജലക്ഷ്‌മി ദമ്പതികളുടെ മകനായി 1954 ന. 7ന്‌ തമിഴ്‌നാട്ടില്‍ പരമകുടിയില്‍ ജനിച്ചു. ബാല്യകാലത്ത്‌ വിദ്യാഭ്യാസത്തില്‍ താത്‌പര്യം കുറവായിരുന്നെങ്കിലും നൃത്തത്തിലും നാടകാഭിനയത്തിലും വൈദഗ്‌ധ്യം പ്രദര്‍ശിപ്പിച്ചിരുന്നു. അഞ്ചാമത്തെ വയസ്സില്‍ "കളത്തൂര്‍ കണ്ണമ്മ' എന്ന തമിഴ്‌ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കമലഹാസന്‍ അന്നത്തെ പ്രശസ്‌ത നടന്മാരുടെ അഌമോദനത്തിഌ പാത്രമായി. കെ. ബാലചന്ദറിന്റെ "അരങ്ങേറ്റം' എന്ന സിനിമയിലാണ്‌ കമലഹാസന്‍ ഏറെ ശ്രദ്ധേയനായത്‌. "പതിനാറുവയതിനിലെ' എന്ന സിനിമയില്‍ രജനീകാന്തിനോടൊപ്പം അഭിനയിച്ച്‌ പ്രക്ഷകരുടെ പ്രശംസ നേടി. നായകന്‍, ഇന്‍ഡ്യന്‍, സാഗരസംഗമം, രാജപാര്‍വൈ, അപൂര്‍വസഹോദരങ്ങള്‍, ഹേ റാം, വിരുമാണ്ടി, തേവര്‍ മകന്‍, അന്‍പേ ശിവം, അവ്വൈ ഷണ്‍മുഖി, മുംബൈ എക്‌സ്‌പ്രസ്‌, വേട്ടയാട്‌ വിളയാട്‌, ദശാവതാരം മുതലായവ കമലഹാസന്റെ മികച്ച സിനിമകളില്‍ ഉള്‍പ്പെടുന്നു.

അഭിനയത്തിഌ പുറമേ തിരക്കഥാരചനയിലും സിനിമാനിര്‍മാണത്തിലും, ഗാനാലാപനത്തിലും കമലഹാസന്‍ മികവ്‌ പ്രദര്‍ശിപ്പിച്ചു. "ഹേ റാം' എന്ന ചലച്ചിത്രം ഇദ്ദേഹത്തിന്റെ സിനിമാസംവിധാനവൈദഗ്‌ധ്യം എടുത്തുകാട്ടി. "അന്‍പേ ശിവം' എന്ന സിനിമയില്‍ കമലഹാസന്‍ പാടിയ "യാര്‍ യാര്‍ ശിവം' എന്ന ഗാനവും ശ്രദ്ധേയമായി. എഴുപതിലേറെ ഗാനങ്ങള്‍ ഇദ്ദേഹം സിനിമകള്‍ക്കുവേണ്ടി ആലപിച്ചിട്ടുണ്ട്‌. "അവ്വൈ ഷണ്‍മുഖി' എന്ന ചലച്ചിത്രത്തില്‍ സ്‌ത്രീശബ്‌ദത്തിലും ഒരു ഗാനം ആലപിച്ചു.

പെരിയോറുടെ അഌഗാമിയായ കമലഹാസന്‍ യുക്തിവാദിയും ഇടതുപക്ഷ സംഘടനാപ്രവര്‍ത്തകഌമാണ്‌. "അന്‍പേ ശിവം' എന്ന ചിത്രത്തിലും മറ്റും ഇദ്ദേഹത്തിന്റെ നിരീശ്വരവാദം നിഴലിച്ചുകാണുന്നു. രാജ്‌കമല്‍ പ്രാഡക്ഷന്‍സ്‌ എന്ന പേരില്‍ ഒരു സിനിമാനിര്‍മാണ കമ്പനിയും ഇദ്ദേഹത്തിന്റേതായുണ്ട്‌. ആദ്യഭാര്യയായ വാണിഗണപതിയുമായി വേര്‍പിരിഞ്ഞശേഷം സിനിമാതാരമായ സരികയെ വിവാഹം ചെയ്‌തുവെങ്കിലും കുടുംബജീവിതം സഫലമായില്ല.

പദ്‌മശ്രീ പുരസ്‌കാരം ഉള്‍പ്പടെ അനേകം പുരസ്‌കാരങ്ങള്‍ കമലഹാസഌ ലഭിച്ചിട്ടുണ്ട്‌. ചെന്നൈയിലെ സത്യഭാമാ സര്‍വകലാശാല ഓണററി ഡോക്ടറേറ്റ്‌ നല്‌കി ആദരിച്ചു. ഏറ്റവും നല്ല നടഌള്ള ഇന്‍ഡ്യന്‍ നാഷണല്‍ അവാര്‍ഡ്‌ മൂന്നു പ്രാവശ്യം (നായകന്‍, മൂന്നാംപിറ, ഇന്‍ഡ്യന്‍) ലഭിച്ചിട്ടുണ്ട്‌. സാഗരസംഗമം, സ്വാതിമുത്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്‌ യഥാക്രമം 1983ലും 1985ലും മികച്ച നടഌള്ള ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്‌ കമലഹാസന്‌ ലഭിച്ചു. കമലഹാസന്‍ അഭിനയിച്ച ഏഴു ചിത്രങ്ങള്‍ ഒസ്‌കാര്‍ അവാര്‍ഡിന്‌ ഇന്ത്യയില്‍ നിന്ന്‌ തിരഞ്ഞെടുക്കുകയുണ്ടായി.

2004ലെ ഇന്റര്‍നാഷണല്‍ ഏഷ്യന്‍ ഫിലിം ഒഫ്‌ ദി ഇയര്‍ പുരസ്‌കാരം കമലഹാസന്റെ "വിരുമാണ്ടി'യ്‌ക്കാണ്‌ ലഭിച്ചത്‌. "നായകന്‍' എന്ന സിനിമയ്‌ക്ക്‌ 2005ലെ ടൈം മാഗസിന്റെ "100 മികച്ച ചലച്ചിത്ര'ങ്ങളില്‍ സ്ഥാനം ലഭിച്ചു. 2008ല്‍ പുറത്തിറങ്ങിയ "ദശാവതാരം' എന്ന ചിത്രത്തിലൂടെ ലോക സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു നടന്‍ പത്ത്‌ വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്ന അപൂര്‍വ നേട്ടത്തിഌം കമലഹാസന്‍ അര്‍ഹനായിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍