This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാതറിന് I (1684-1727)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കാതറിന് I (1684-1727)
Catherine I
റഷ്യന്‍ ചക്രവർത്തിനി. ലിത്വാനിയയിലെ ഒരു കർഷകന്റെ പുത്രിയായി 1684 ഏ. 5-നു ജനിച്ചു. മരീന്‍ബർഗിൽ ഒരു ലൂഥറന്‍ പുരോഹിതന്റെ വീട്ടുജോലിക്കാരിയായിരുന്ന കാലത്ത് കാതറിന് സാമാന്യവിദ്യാഭ്യാസം നേടി. ഇവർ താമസിച്ചിരുന്ന ജില്ല സ്വീഡന് റഷ്യയ്ക്കു വിട്ടുകൊടുത്തതോടെ കാതറിനെ റഷ്യന്‍ മാർഷലായ ഷെറിമെറ്റേവ് യുദ്ധത്തടവുകാരിയാക്കി. 1705-ൽ പീറ്റർ ചക്രവർത്തി കാതറിനെ കണ്ടുമുട്ടുകയും, 1707-ൽ ഇവരുമായി രഹസ്യവിവാഹബന്ധം സ്ഥാപിക്കുകയും ചെയ്തു. 1712-ൽ ഇവർ പരസ്യമായി വിവാഹം കഴിച്ചു. ചക്രവർത്തിയുടെ മേൽ അസാമാന്യമായ സ്വാധീനം ചെലുത്താന്‍ കാതറിനു കഴിഞ്ഞു. പീറ്റർ-കാതറിന് ദമ്പതികള്‍ക്ക് 11 കുഞ്ഞുങ്ങള്‍ ജനിച്ചുവെങ്കിലും രണ്ടുപേർ മാത്രമേ ശൈശവം അതിജീവിച്ചുള്ളൂ. പീറ്റർ ചക്രവർത്തി അനന്തരാവകാശിയെ നിർദേശിക്കാതെ മരണമടഞ്ഞു. 1725 ജനു. 28-ന് സെനറ്റ് കാതറിനെ ചക്രവർത്തിനിയായി പ്രഖ്യാപിച്ചു. വളരെ ആഡംബരപൂർണമായ ജീവിതമാണ് നയിച്ചത്. 1727 മേയ് 6-ന് ഇവർ അന്തരിച്ചു.
(ഡോ. ഡി. ജയദേവദാസ്)