This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കബ്രാള്‍, അമില്‍കര്‍ (1924-73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:26, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കബ്രാള്‍, അമില്‍കര്‍ (1924-73)

Cabral, Amilcar

ആഫ്രിക്കന്‍ ദേശീയവാദി. ബിസൗ(Bissau)വിലും ലിസ്‌ബണ്‍ സര്‍വകലാശാലയിലും വിദ്യാഭ്യാസം നടത്തി; കാര്‍ഷിക എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന്‌ ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തു. പോര്‍ച്ചുഗീസ്‌ ആധിപത്യത്തില്‍ നിന്ന്‌ ഗിനി(Guinea)യെ വിമോചിപ്പിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തോടെ പോര്‍ച്ചുഗീസ്‌ ഭരണത്തെ മനസ്സിലാക്കാനായി രണ്ടു വര്‍ഷക്കാലം ഇദ്ദേഹം അവര്‍ക്കു വേണ്ടി ജോലി ചെയ്യുകയുണ്ടായി. തുടര്‍ന്ന്‌ കബ്രാള്‍ തന്റെ പൊതുപ്രവര്‍ത്തനം അന്‍ഗോളയിലേക്ക്‌ മാറ്റി. അവിടെ വച്ച്‌ 1956ല്‍ രാജ്യത്തെ ആദ്യത്തെ പ്രധാന ദേശീയ കക്ഷിയായ എം.പി.എല്‍.എ. (M.P.L.A.- Popular Movement for the Liberation of Angola)സ്ഥാപിക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ചു. അതേ വര്‍ഷം തന്നെ പി.എ.ഐ.ജി.സി. (P.A.I.G.C.- African Independence Party of Guinea and Cape Verde)യും സ്ഥാപിതമായി. ദീര്‍ഘകാലാസൂത്രണത്തിഌ ശേഷം 1963ല്‍ കബ്രാളിന്റെ നേതൃത്വത്തില്‍ പി.എ.ഐ.ജി.സി. സ്വാതന്ത്യ്രസമരം ആരംഭിച്ചതിന്റെ ഫലമായി രാജ്യത്തെ മിക്കപ്രദേശങ്ങളും അവരുടെ നിയന്ത്രണത്തിലായി. വിമോചിത മേഖലകളിലെല്ലാം ആഫ്രിക്കന്‍ പ്രാദേശികഭരണം നിലവില്‍ വന്നു. നിരവധി വിദ്യാലയങ്ങളും ആശുപത്രികളും അവിടെ ഉയര്‍ന്നു. 1972ല്‍ പൊതു തെരഞ്ഞെടുപ്പു നടത്തപ്പെട്ടു. കബ്രാളിന്റെ രാഷ്‌ട്രീയ സൈനിക പ്രവര്‍ത്തനങ്ങള്‍ ഫലവത്താകുന്നതിനിടയില്‍ 1973ല്‍ ഇദ്ദേഹം വധിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍