This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമിക്കബിള്‍ നമ്പരുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമിക്കബിള്‍ നമ്പരുകള്‍
Amicable Numbers
ആകെത്തുകയും ഘടകങ്ങളുടെ ആകെത്തുകകളും തുല്യമായിരിക്കുന്ന വിധത്തിലുള്ള പൂര്‍ണസംഖ്യാജോടി. സുഹൃത് സംഖ്യകള്‍ എന്നും പറയാം. 1-ഉം സംഖ്യതന്നെയും ഘടകങ്ങളില്‍ ഉള്‍പ്പെടും. 220-ന്റെയും 284-ന്റെയും ഘടകങ്ങള്‍ യഥാക്രമം 1, 2, 4, 5, 10, 11, 20, 22, 44, 55, 110, 220; 1, 2, 4, 71, 142, 284 ആണ്. സംഖ്യകളുടെ ആകെത്തുക 504. ഓരോ സംഖ്യയുടെയും ഘടകങ്ങളുടെ ആകെത്തുക 504 തന്നെ. അതുകൊണ്ട് 220, 284 എന്നിവ അമിക്കബിള്‍ നമ്പരുകളാണ്. അങ്കഗണിതഫലനത്തില്‍ ?(m) എന്ന ഫലനം m-ന്റെ ഘടകങ്ങളുടെ ആകെത്തുക സൂചിപ്പിക്കുന്നു.
σ(m) = m + n = σ (n) ആണെങ്കില്‍ m-ഉം n-ഉം അമിക്കബിള്‍ നമ്പരുകളാണ്.
ഗ്രീക് ശാസ്ത്രജ്ഞനായ അയംബ്ളിക്കസ് ആണ് ആദ്യമായി ഈ ആശയം അവതരിപ്പിച്ചത് (325) എന്നു കരുതപ്പെടുന്നു. ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞനായ നിക്കലോ പഗാനിനി (16-ാം വയസ്സില്‍) 1184, 1210 എന്ന ജോടി കണ്ടെത്തി (1866). 2620, 2924; 5020, 5564 എന്നീ ജോടികളും അമിക്കബിള്‍ നമ്പരുകള്‍ ആണ്. നോ: അങ്കഗണിതഫലനം, സംഖ്യാസിദ്ധാന്തം (നമ്പര്‍തിയറി)