This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബണേറ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:32, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാര്‍ബണേറ്റുകള്‍

Carbonates

കാര്‍ബോണിക്‌ അമ്ലത്തിന്റെ ലവണങ്ങള്‍. ആണ്‌ കാര്‍ബണേറ്റ്‌ റാഡിക്കല്‍. നോര്‍മല്‍ കാര്‍ബണേറ്റുകള്‍, അമ്ല കാര്‍ബണേറ്റുകള്‍ (ബൈ കാര്‍ബണേറ്റുകള്‍), ഹൈഡ്രറ്റഡ്‌ കാര്‍ബണേറ്റുകള്‍, സങ്കരകാര്‍ബണേറ്റുകള്‍ എന്നിങ്ങനെ കാര്‍ബണേറ്റുകളെ വര്‍ഗീകരിക്കാം. സങ്കരകാര്‍ബണേറ്റുകളില്‍ കൂടാതെ മറ്റ്‌ ആനയോണുകളും അടങ്ങിയിരിക്കും. വ്യത്യസ്‌ത ക്രിസ്റ്റല്‍ ഘടനയുള്ള സബ്‌ഗ്രൂപ്പുകളായി കാര്‍ബണേറ്റുകളെ വര്‍ഗീകരിച്ചിരിക്കുന്നു. കാല്‍സെറ്റ്‌ ഗ്രൂപ്പില്‍പ്പെടുന്ന കാല്‍സൈറ്റ്‌ (CaCO3), മാഗ്നസൈറ്റ്‌ (MgCO3), സിഡറൈറ്റ്‌ (FeCO3), റോഡോക്രാസൈറ്റ്‌ (MnCO3), ഡോളോമൈറ്റ്‌ [CaMg(CO3)2], സ്‌മിത്‌സോണൈറ്റ്‌ (ZnCO3), ആന്‍കറൈറ്റ്‌ [Ca (Fe, Mg) (CO3)2], കുട്‌നഹോറൈറ്റ്‌ [Ca Mn (CO3)2] എന്നീ കാര്‍ബണേറ്റുകള്‍ ഷഡ്‌ഭുജീയ സമമിതികള്‍ ഉള്ളവയും കാല്‍സൈറ്റിനു സമാനമായ ഘടന ഉള്ളവയും ആണ്‌. ചുണ്ണാമ്പുകല്ല്‌, മാര്‍ബിള്‍, ചോക്ക്‌ എന്നീ രൂപങ്ങളില്‍ കാണപ്പെടുന്ന കാല്‍സൈറ്റ്‌, ഡോളോമൈറ്റിനൊപ്പം കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്നു. ആരഗൊണൈറ്റ്‌ ഗ്രൂപ്പില്‍പ്പെടുന്ന ആരഗൊണൈറ്റ്‌ (CaCO3), വിഥറൈറ്റ്‌ (BaCO3), സ്‌ട്രാണ്‍ഷിയാനൈറ്റ്‌ (SrCO3), സെറുസൈറ്റ്‌ (PbCO3) തുടങ്ങിയവയ്‌ക്ക്‌ സമചതുര്‍ഭുജസമമിതികളും ആരഗൊണൈറ്റ്‌ ഘടനയുമാണുള്ളത്‌. ഇവയില്‍ സെറുസൈറ്റ്‌ ലെഡിന്റെ ഒരു പ്രധാന അയിരാണ്‌. കോപ്പര്‍, നിക്കല്‍ തുടങ്ങിയവയുടേതൊഴികെ മിക്ക ലോഹകാര്‍ബണേറ്റുകളും വെളുത്ത ഖരപദാര്‍ഥങ്ങളാണ്‌. മിക്ക ലോഹങ്ങളും കാര്‍ബണേറ്റുകള്‍ ഉണ്ടാക്കുന്നുണ്ട്‌. ആല്‍ക്കലി ലോഹങ്ങള്‍ അമ്ല കാര്‍ബണേറ്റുകളും (MHCO3) നോര്‍മല്‍ കാര്‍ബണേറ്റുകളും (M2CO3) ഉത്‌പാദിപ്പിക്കുന്നു. ബിസ്‌മഥ്‌, മഗ്‌നീഷ്യം, കോപ്പര്‍ എന്നിവയുടെ കാര്‍ബണേറ്റുകള്‍ ക്ഷാരസ്വഭാവം പുലര്‍ത്തുന്നവയാണ്‌. ആല്‍ക്കലൈന്‍ ഹൈഡ്രാക്‌സൈഡുകളുടെ ജലലായനിയിലൂടെ കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ കടത്തിവിട്ട്‌ ആല്‍ക്കലി ലോഹകാര്‍ബണേറ്റുകള്‍ ഉണ്ടാക്കാം.

MOH + CO2          MHCO3
2MHCO3          M2CO3 + H2O3 + CO2
 

ലോഹലവണങ്ങളെ ആല്‍ക്കലൈന്‍ കാര്‍ബണേറ്റുകള്‍ ഉപയോഗിച്ച്‌ അവക്ഷേപണം ചെയ്‌താണ്‌ മറ്റു കാര്‍ബണേറ്റുകള്‍ മിക്കവയും സൃഷ്‌ടിക്കുന്നത്‌. ലേയ കാര്‍ബണേറ്റുകള്‍ ജലഅപഘടനത്തിനു വിധേയമാവുന്നു.

CO3  + H2O     HCO3 + OH
 

ആല്‍ക്കലി ലോഹങ്ങളുടെതും താലിയത്തിന്റെതും ഒഴികെയുള്ള കാര്‍ബണേറ്റുകള്‍ക്ക്‌ ജലത്തില്‍ കുറഞ്ഞ ലേയത്വമേയുള്ളൂ. മിക്ക കാര്‍ബണേറ്റുകളും ശക്തിയായി ചൂടാക്കിയാല്‍ വിഘടിക്കുന്നു; ലോഹഓക്‌സൈഡും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ഉണ്ടാകും. ഘനലോഹങ്ങളില്‍ ചിലവയുടെ (Ag) കാര്‍ബണേറ്റുകള്‍ തപിപ്പിക്കുമ്പോള്‍ ലോഹത്തെ തന്നെ വേര്‍തിരിക്കുന്നു. ഖനിജ അമ്ലങ്ങളും കാര്‍ബണേറ്റുകളെ വിഘടിപ്പിക്കുന്നു. ജലത്തില്‍ ലയിക്കാത്ത പല കാര്‍ബണേറ്റുകളും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ ജലത്തില്‍ ലയിക്കുന്നു. കാര്‍ബണിക കാര്‍ബണേറ്റുകള്‍ കാര്‍ബോണിക്‌ അമ്ലത്തിന്റെയും ഓര്‍ഥോ കാര്‍ബോണിക്‌ അമ്ലത്തിന്റെയും എസ്റ്ററുകളാണ്‌. ഡൈ മീഥൈല്‍ കാര്‍ബണേറ്റ്‌, ഡൈ ഈഥൈല്‍ കാര്‍ബണേറ്റ്‌, ഓര്‍ഥോ കാര്‍ബോണിക്‌ എസ്റ്റര്‍ തുടങ്ങിയവ കാര്‍ബണിക കാര്‍ബണേറ്റുകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. കാര്‍ബണിക കാര്‍ബണേറ്റുകള്‍ പൊതുവേ നിറമില്ലാത്ത, മണമുള്ള ദ്രാവകങ്ങളാണ്‌. അവ ജലത്തില്‍ ലയിക്കുകയും ചെയ്യും.

(ചുനക്കര ഗോപാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍