This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബാനയോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:21, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാര്‍ബാനയോണ്‍

Carbanion

നെഗറ്റീവ്‌ ചാര്‍ജ്‌ വഹിക്കുന്ന കാര്‍ബണ്‍ അയോണ്‍. ഇലക്‌ട്രാ നെഗറ്റീവത കുറഞ്ഞ ഒരു ആറ്റവുമായി കാര്‍ബണ്‍ രൂപീകരിക്കുന്ന സഹസംയോജകബന്ധനം വിഛേദിക്കപ്പെടുമ്പോള്‍ ബന്ധനജോടിയിലെ ഒരു ഇലക്‌ട്രാണ്‍ കാര്‍ബണിനൊപ്പം കൂടുതലായി കാണപ്പെടുന്നു. തന്മൂലം രൂപീകരിക്കപ്പെടുന്ന കാര്‍ബണ്‍ ആനയോണാണ്‌ കാര്‍ബാനയോണ്‍. ഒരു ഇലക്‌ട്രാണിന്റെ ആധിക്യം കാര്‍ബണിന്‌ നെഗറ്റീവ്‌ ചാര്‍ജ്‌ പ്രദാനം ചെയ്യുന്നു. ഫോര്‍മുല:



കാര്‍ബാനയോണുകള്‍ക്ക്‌ പിരമിഡ്‌ ഘടനയാണുള്ളത്‌. മൂന്ന്‌ ആല്‍ക്കൈല്‍ ഗ്രൂപ്പുകള്‍ പിരമിഡിന്റെ താഴത്തെ മൂന്നു മൂലകളിലും ഇലക്‌ട്രാണ്‍ ജോടി പിരമിഡിന്റെ ശീര്‍ഷകത്തിലായും കാണപ്പെടുന്നു. R1, R2, R3 എന്നിവ ഏകസംയോജക ഗ്രൂപ്പുകളോ ആറ്റങ്ങളോ ആണ്‌. ഉദാഹരണമായി അസറ്റാല്‍ഡിഹൈഡിന്റെ മീഥൈല്‍ഗ്രൂപ്പില്‍ നിന്നും ഒരു ഹൈഡ്രജനെ നീക്കം ചെയ്യുമ്പോള്‍ ഒരു കാര്‍ബാനയോണും പ്രാട്ടോണും ലഭിക്കുന്നു.


അസറ്റാല്‍ഡിഹൈഡ്‌ കാര്‍ബാനയോണ്‍ ഇലക്‌ട്രാണ്‍ സമൃദ്ധി ഉള്ള ഇവ ന്യൂക്ലിയോഫിലികത പ്രദര്‍ശിപ്പിക്കുന്നു. കാര്‍ബണിക ലോഹയൗഗികങ്ങളുടെ പ്രതിപ്രവര്‍ത്തനങ്ങളില്‍ കാര്‍ബാനയോണ്‍ മധ്യഘട്ടത്തില്‍ ഉണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്‌. മിക്ക ഇലക്‌ട്രാഫിലിക പ്രതിസ്ഥാപനങ്ങളിലും കാര്‍ബാനയോണുകള്‍ ഉണ്ടാകുന്നുണ്ട്‌. ഇവ മൂന്നു രീതിയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു.

1. ഹെറ്ററോളിറ്റികമായ വിഛേദനം. മുകളില്‍ പ്രസ്‌താവിച്ചതുപോലെ ഒരു കാര്‍ബാനയോണും പ്രാട്ടോണും സ്വതന്ത്രമാക്കപ്പെടുന്നു.

2. ആനയോണിന്റെ വിഘടനഫലമായും (decomposition) കാര്‍ബാനയോണുകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു.

3. ഒരു ദ്വിബന്ധനവും ആനയോണുമായുള്ള സങ്കലനം മൂലവും കാര്‍ബാനയോണുകള്‍ ഉണ്ടാകാം.

കേന്ദ്രകാര്‍ബണ്‍ ആറ്റവുമായി ബന്ധപ്പെട്ടിരിക്കുന്ന ആല്‍ക്കൈല്‍ ഗ്രൂപ്പുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കാര്‍ബാനയോണുകളെ പ്രമറി (1º), സെക്കന്‍ഡറി (2º), ടെര്‍ഷ്യറി (3º) എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ഏറ്റവും ലഘുവായ കാര്‍ബാനയോണ്‍ മീഥൈല്‍ കാര്‍ബാനയോണാണ്‌.

കാര്‍ബാനയോണുകള്‍ പൊതുവേ വളരെയധികം ക്രിയാശീലതയുള്ളവയാണ്‌. അസ്ഥിരമായ ഇവയ്‌ക്ക്‌ സ്ഥിരത നല്‍കുന്നത്‌ ഇന്‍ഡക്‌റ്റീവ്‌ പ്രഭാവം (Inductive effect), സംയുഗ്മനം, അനുനാദം (resonance) പോലുള്ള ഘടകങ്ങളാണ്‌. ചില കാര്‍ബാനയോണുകളുടെ സ്ഥിരതാക്രമം ചുവടെ കൊടുക്കുന്നു.

ഫിനൈല്‍ > സൈക്ലോപ്രാപ്പൈല്‍ > മീഥൈല്‍ > ഈഥൈല്‍ > h പ്രാപ്പൈല്‍ > ഐസോ പ്രാപ്പൈല്‍ > ഐസോബ്യൂട്ടൈല്‍ > സൈക്ലോ ബ്യൂട്ടൈല്‍. ഇവയെ താഴെപ്പറയുന്ന ക്രമത്തില്‍ സാമാന്യവത്‌ക്കരിക്കാം.

1ºബകാര്‍ബാനയോണ്‍ > 2ºകാര്‍ബാനയോണ്‍ > 3ºകാര്‍ബാനയോണ്‍ കാര്‍ബാനയോണുകള്‍ താഴെപ്പറയുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ നല്‍കുന്നു. 1. പ്രാട്ടോണുമായോ, ഇലക്‌ട്രാഫൈലുമായോ, അമ്ലവുമായോ സംയോജിച്ച്‌ ഒരു ചാര്‍ജില്ലാത്ത (neutral) തന്മാത്ര നല്‍കുന്നു. C2H5– + H+ C2H6 2. ദ്വിബന്ധനം, ത്രിബന്ധനം എന്നിവയുമായി സങ്കലനം ചെയ്‌ത്‌ പുതിയ കാര്‍ബാനയോണുകള്‍ ഉണ്ടാക്കുകയും അപ്രകാരം ആനയോണിക പോളിമറീകരണം നിലനിര്‍ത്തിക്കൊണ്ടുപോവുകയും ചെയ്യുന്നു. 3. കാര്‍ബാനയോണുകള്‍ തന്മാത്രാപുന:ക്രമീകരണത്തിഌം, എലിമിനേഷന്‍ അഭിക്രിയകള്‍ക്കും വിധേയമാകുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍