This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഥോഡ്‌ പ്രതിദീപ്‌തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:43, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാഥോഡ്‌ പ്രതിദീപ്‌തി

Cathodoluminescence

ഒരു ഇലക്‌ട്രാണ്‍ കിരണപുഞ്‌ജംകൊണ്ട്‌ ഒരു പദാർഥത്തെ ആഘാതമേല്‌പിക്കുമ്പോഴുണ്ടാകുന്ന ദീപ്‌തി പ്രതിഭാസം. കാഥോഡ്‌ രശ്‌മിദോലക (Cathode-ray Oscilloscope)ത്തിലും ടെലിവിഷന്‍ ട്യൂബിലുമാണ്‌ ഈ പ്രതിഭാസം പ്രധാനമായും ഉപയോഗിക്കുന്നത്‌. പ്രതിദീപ്‌തിയുടെ നേരിയ സ്‌തരം കാഥോഡ്‌ റേ ട്യൂബിലെ ഗ്ലാസ്‌പ്ലേറ്റിന്റെ സുതാര്യമായ വശത്ത്‌ ഒരേ നിരപ്പിൽ പകരുന്നു. ഇലക്‌ട്രാണ്‍ കിരണപുഞ്‌ജം ചെന്നലയ്‌ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശ ഉത്സർജനം സാധാരണയായി ഗ്ലാസ്‌പ്ലേറ്റിന്റെ ആഘാതമേല്‌ക്കാത്ത വശത്തിലൂടെ ദൃശ്യമാകുന്നതാണ്‌. ട്യൂബിൽ പ്രകടമാക്കേണ്ടതായ സങ്കേതവിവര (Signal information)ത്തിന്‌ അനുസൃതമായി ഫോസ്‌ഫറു(Phosphor)കളോ അവയുടെ സങ്കരങ്ങളോ ആയ വിവിധയിനം ഉത്സർജന വർണങ്ങള്‍ പ്രയോജനപ്പെടുത്തിവരുന്നു. ഫോസ്‌ഫറിന്റെ ദ്യുതി (brightness) കറന്റിന്റെ സാന്ദ്രതയെ ആശ്രയിച്ചിരിക്കുന്നു. ഇലക്‌ട്രാണ്‍ കിരണപുഞ്‌ജത്തിന്റെ ഊർജം പ്രാകാശികോർജമായി പരിണമിക്കുന്നതിന്റെ ദക്ഷത (efficiency) 20 ശ.മാ. മാത്രമാണ്‌. ഇലക്‌ട്രാണ്‍ കിരണപുഞ്‌ജത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള സംവിധാനത്തിന്റെ സങ്കീർണത കാരണം ഊർജനഷ്‌ടം സംഭവിക്കുന്നതിനാലാണ്‌ ദക്ഷതയ്‌ക്ക്‌ ഇത്രയും കുറവു വരുന്നത്‌. നോ. ഇലക്‌ട്രാണ്‍ ട്യൂബുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍