This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാതറിന്‍ ദെ മെഡിസി (1519-89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:36, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാതറിന്‍ ദെ മെഡിസി (1519-89)

Catherine de Medici

ഫ്രഞ്ചുരാജ്ഞി(1547-59)യും ഫ്രാന്‍സിസ്‌ II, ചാള്‍സ്‌ IX, ഹെന്‌റി III എന്നീ രാജാക്കന്മാരുടെ മാതാവും. ഇറ്റാലിയന്‍ അഭിജാതവർഗത്തിൽപ്പെട്ട കാതറിന്‍, ഫ്‌ളോറന്‍സിലെ പ്രസിദ്ധമായ മെഡിചി കുടുംബത്തിൽപ്പെട്ട ഉർബിനോപ്രഭു ലോറന്‍സോയുടെയും ലിയോ X മാർപ്പാപ്പയുടെ അനന്തരവളുടെയും പുത്രിയായി 1519 ഏ. 13-നു ജനിച്ചു. 1533-ൽ ഫ്രാന്‍സിലെ ഹെന്‌റി, ഇവരെ വിവാഹം കഴിച്ചു. 1547-ൽ അദ്ദേഹം ഹെന്‌റി II എന്ന പേരിൽ ഫ്രാന്‍സിലെ ഭരണാധികാരിയായി. അദ്ദേഹം 1559-ൽ അപകടത്തിൽപ്പെട്ടു മരിച്ചതോടെ 16 വയസ്സുള്ള ഇവരുടെ പുത്രന്‍ ഫ്രാന്‍സിസ്‌ II രാജാവായി. എന്നാൽ 1560-ൽ ഫ്രാന്‍സിസ്‌ മരിച്ചു. തുടർന്ന്‌ പത്തുവയസ്സു മാത്രമുള്ള ചാള്‍സ്‌ IX (1550-74) കിരീടാവകാശിയായി. 1559 വരെ രാജ്യകാര്യങ്ങളിൽ ഇടപെടാതിരുന്ന കാതറിന്‍ പ്രായപൂർത്തിയാകാത്ത പുത്രന്മാരുടെ ഭരണകാലത്ത്‌ റീജന്റായി രാജ്യം ഭരിച്ചു. കാതറിന്റെ പ്രരണയാൽ 1572 ആഗ. 24-നു, വിശുദ്ധ ബർത്തലോമി ദിനത്തിൽ ചാള്‍സ്‌ പ്രാട്ടസ്റ്റന്റുകളെ കൂട്ടക്കൊല ചെയ്‌ത ദാരുണസംഭവം ചരിത്രത്തിലെ കറുത്തൊരു ഏടാണ്‌. തന്റെ മറ്റൊരു പുത്രനായ ഹെന്‌റി III-ന്റെ ഭരണകാലത്തും (1574-89) കാതറിന്റെ ഉപജാപം തുടർന്നു. അധികാര ദുർമോഹവും അനിതരസാധാരണമായ പുത്രവാത്സല്യവുമായിരുന്നു ഇവരുടെ ജീവിതത്തിന്റെ നിയാമക പ്രരണ.

1589 ജനു. 5-നു കാതറിന്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍