This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:10, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

മലയാള അക്‌ഷരമാലയിലെ നാലാമത്തെ അക്ഷരം. എല്ലാ ഭാരതീയ ആര്യഭാഷകളിലെയും ഇതരദ്രാവിഡഭാഷകളിലെയും നാലാമത്തെ അക്ഷരവും ഇതുതന്നെയാണ്‌. ഇകാരത്തിന്റെ ദീർഘമായ ഈ സ്വരാക്ഷരം താലവ്യമാണ്‌.

പ്രാചീനമലയാളത്തിൽ "ഈ' എന്നതിന്റെ സ്ഥാനത്ത്‌ "ംരം' എന്ന ലിപി ഉപയോഗിച്ചുവന്നിരുന്നു. അച്ചടി പ്രചരിച്ചതിനുശേഷവും കുറേക്കാലം ംരം തന്നെ ഉപയോഗിച്ചിരുന്നുവെന്നതിന്‌ വൈക്കം പാച്ചുമൂത്തതിന്റെ കേരളവിശേഷനിയമം, കൈക്കുളങ്ങര രാമവാരിയരുടെ തർക്കശാസ്‌ത്രം, കാരികാവലി സവ്യാഖ്യാനം തുടങ്ങിയ പുസ്‌തകങ്ങളിൽ ധാരാളം ദൃഷ്‌ടാന്തങ്ങളുണ്ട്‌.

ഒരു ചുട്ടെഴുത്തെന്ന നിലയിൽ "ഈ'ക്ക്‌ മലയാളത്തിൽ നല്ല പ്രചാരമുണ്ടെന്നുള്ളതിന്‌ ഈ കാര്യം, ഈ മനുഷ്യന്‍, ഈയാള്‍ തുടങ്ങിയ പദങ്ങള്‍ ഉദാഹരണങ്ങളാണ്‌. ചോദ്യരൂപങ്ങളിൽ നിഷേധാർഥസൂചകങ്ങളായ നിപാതങ്ങളെന്ന നിലയിലും ഈ ഉപയോഗിച്ചുവരുന്നു. ഉദാ. ഗമിക്കയല്ലല്ലീ, കരയുകയല്ലീ, അല്ലല്ലല്ലീ (ഇത്‌ കവിതയിലാണ്‌ അധികം കാണുന്നത്‌).

മലയാളഭാഷയിൽ ഇകാരത്തിൽ അവസാനിക്കുന്ന നാമപദങ്ങളുടെ സംബോധനാരൂപം ഈകാരാന്തം ആണ്‌. മോഹിനീ, തിരുമേനീ, വണ്ടാർകുഴലീ എന്നിവ ഉദാഹരണങ്ങള്‍. ലക്ഷ്‌മീദേവി, രതി, കാമദേവന്‍, ദുഃഖം, കോപം, വേദന എന്നിങ്ങനെ "ഈ' ശബ്‌ദത്തിന്‌ നിഘണ്ടുക്കള്‍ നാനാർഥങ്ങള്‍ പറഞ്ഞുകാണുന്നു. വ്യഞ്‌ജനത്തോട്‌ "ഈ' ചേർത്തെഴുതുന്നതിന്‌ ഉപയോഗിക്കുന്ന ചിഹ്‌നം "ീ' ആണ്‌. ഉദാ. കീ, തീ.

2. പ്രാചീനകാലബാബിലോണിയന്‍ മതവിശ്വാസങ്ങളിലെ ത്രിമൂർത്തികളിൽ ഒരാള്‍; എന്‍-കി എന്നും "ഈ' (ഋമ) ദേവന്‌ പേരുണ്ടായിരുന്നു. "ജലഗൃഹം' എന്ന അർഥമാണ്‌ ഈ പദങ്ങള്‍ക്കുള്ളത്‌; ത്രിമൂർത്തികളിൽപ്പെട്ട മറ്റു രണ്ടുപേർ സ്വർഗാധിപനായ "എന്‍-ലി'യും ഭൂതലനാഥനായ "അനു'വുമാണ്‌. യൂഫ്രട്ടീസ്‌-ടൈഗ്രീസ്‌ നദികള്‍ക്കിടയ്‌ക്കുള്ള ത്രികോണപ്രദേശത്ത്‌, പേഴ്‌സ്യന്‍ ഉള്‍ക്കടലിന്റെ തലപ്പത്തുള്ള എരിഡു എന്ന പട്ടണത്തിന്റെ ഭരദേവതയുമായിരുന്നു "ഈ'. ബി.സി. 4000-ാമാണ്ടുവരെ പഴക്കമുള്ളതെന്നു നിർണയിക്കപ്പെട്ടിട്ടുള്ള പല ശാസനങ്ങളിലും പ്രസ്‌തുത മൂർത്തിത്രയം പരാമൃഷ്‌ടമായിട്ടുണ്ട്‌. ബുദ്ധിവിശേഷം, ലോകോപകാരതത്‌പരത തുടങ്ങിയവയുടെ മൂർത്തീഭാവമെന്ന നിലയിൽ ആദരിക്കപ്പെട്ടുപോന്ന "ഈ' ദേവന്‍ അവശതകളിലും അപകടങ്ങളിലും പെട്ടുഴലുന്ന മനുഷ്യർക്കു സഹായമെത്തിക്കുവാന്‍ എന്നും സന്നദ്ധനായിരുന്നു എന്നാണു സങ്കല്‌പം. പ്രാചീനബാബിലോണിയന്‍ മതവിശ്വാസങ്ങള്‍ തിരോഭവിക്കുന്നതുവരെ, ജനങ്ങളുടെ ആരാധനാഭാജനമായി "ഈ' ദേവനും അദ്ദേഹത്തിന്റെ പത്‌നി ദാന്‍-കിന, പുത്രന്‍ മർദുക്‌ എന്നിവരും ആദരിക്കപ്പെട്ടുപോന്നിട്ടുണ്ട്‌. നോ. ഇ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍