This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അജ്മീരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അജ്മീരി
ഹിന്ദിയുടെ ഒരു ഉപഭാഷയായ രാജസ്ഥാനിയുടെ പ്രാദേശികരൂപം. രാജസ്ഥാന് സംസ്ഥാനത്തിന്റെ മധ്യഭാഗത്തും കി.ഭാഗത്തും അജ്മീറിലും ഈ ഭാഷ സംസാരിക്കപ്പെടുന്നു. ഈ ഭാഷ സംസാരിക്കുന്ന ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ളത് അജ്മീറിലാകയാലാണ് ഇതിന് അജ്മീരി എന്ന പേരുണ്ടായത്. ഗ്രിയേഴ്സന്റെ ഭാരതീയ ഭാഷാവലോകന(ഘശിഴൌശശെേര ട്ൌൃല്യ ീള കിറശമ, ഢീഹ. കഢ)ത്തില്‍ ഈ ഭാഷയെപ്പറ്റിയുള്ള വിവരണമുണ്ട്.
അജ്മീരിഭാഷയുടെ പല പ്രാദേശികരൂപങ്ങളും ഇന്ന് വ്യവഹാരത്തിലുണ്ട്. ഇവയില്‍ കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷാരൂപം മാര്‍വാഡി അജ്മീരിയാണ്.
പദസമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അടുത്ത സാദൃശ്യം ഹിന്ദിയോടാണ്. ധാരാളം മറാഠി, ഗുജറാത്തി പദങ്ങളും ഇതില്‍ കടന്നുകൂടിയിട്ടുണ്ട്. വ്യാകരണവ്യവസ്ഥ രാജസ്ഥാനിയുടേതു തന്നെ.