This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈശ്വരകൃഷ്‌ണന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:55, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈശ്വരകൃഷ്‌ണന്‍

സംസ്‌കൃതഗ്രന്ഥകാരന്‍. ഇദ്ദേഹം ജീവിച്ചിരുന്ന കാലത്തെയും സ്ഥലത്തെയും പറ്റി വ്യക്തമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല. ഇദ്ദേഹത്തിന്‌ "വിന്ധ്യവാസന്‍' എന്നൊരു ബിരുദമുള്ളതായി ഒരു ഐതിഹ്യമുണ്ട്‌. സാംഖ്യദർശനത്തെപ്പറ്റി ഇദ്ദേഹം രചിച്ചതായി വിശ്വസിക്കപ്പെടുന്ന സാംഖ്യകാരിക എന്ന കൃതി ലഭ്യമാണ്‌. ആധിത്രയത്തിൽ നിന്നു മോചനം നേടാനുള്ള മാർഗങ്ങളെക്കുറിച്ച്‌ ആര്യാവൃത്തശ്ലോകങ്ങളിൽ പ്രതിപാദിക്കുന്ന ഗഹനമായ ഒരു കൃതിയാണിത്‌. ഈ ഗ്രന്ഥത്തിൽ നിന്നു കിട്ടുന്ന സൂചനകള്‍കൊണ്ട്‌ ഈശ്വരകൃഷ്‌ണന്‍ എ.ഡി. 3-4 ശതകങ്ങള്‍ക്കിടയ്‌ക്ക്‌ ജീവിച്ചിരുന്നിരിക്കണം എന്ന്‌ സാഹിത്യചരിത്രകാരന്മാർ ഊഹിക്കുന്നു. 1917-ൽ പ്രകാശനം ചെയ്യപ്പെട്ട ഭണ്ഡാർക്കർ സ്‌മാരകഗ്രന്ഥത്തിൽ ആർ. ഡേവിഡ്‌ എന്ന യൂറോപ്യന്‍ പണ്ഡിതന്‍ വിദഗ്‌ധമായ ഒരു പഠനത്തോടും ഭാഷ്യത്തോടും കൂടി സാംഖ്യകാരികയെ ഇംഗ്ലീഷിൽ വിവർത്തനം ചെയ്‌തു പ്രകാശിപ്പിച്ചിട്ടുണ്ട്‌. പി.എസ്‌. അനന്തനാരായണശാസ്‌ത്രിയുടെ വ്യാഖ്യാനത്തോടുകൂടി തൃശൂർ മംഗളോദയം കമ്പനിയുടെ ഒരു പ്രസാധനവും സാംഖ്യകാരികയ്‌ക്ക്‌ ഉണ്ട്‌. നോ. സാംഖ്യദർശനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍