This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊ താണ്ട്‌ (1909 - 74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:19, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഊ താണ്ട്‌ (1909 - 74)

U Thant

ഊ താണ്ട്‌

ഐക്യരാഷ്‌ട്രസഭയുടെ മൂന്നാമത്തെ സെക്രട്ടറി ജനറൽ. 1909 ജനു. 22-ന്‌ മ്യാന്മറിലെ (ബർമ) മൗബിന്‍ ജില്ലയിൽ പന്റനാവ്‌ എന്ന സ്ഥലത്തു ജനിച്ചു. റംഗൂണ്‍ സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇവിടെവച്ചാണ്‌ പില്‌ക്കാലത്ത്‌ ബർമീസ്‌ പ്രധാനമന്ത്രിയായിത്തീർന്ന ഊ നൂവുമായി സമ്പർക്കത്തിലായത്‌.

രണ്ടാം ലോകയുദ്ധത്തിനുശേഷം ഊ താണ്ട്‌ ഗവണ്‍മെന്റ്‌ സർവീസിൽ നിയമിതനായി. ഊ നൂവും ബർമീസ്‌ ഫാസിസ്റ്റ്‌ പീപ്പിള്‍സ്‌ ഫ്രീഡം ലീഗിന്റെ നേതാവായ ജനറൽ ആങ്‌സാനും ചേർന്നാണ്‌ ഊ താണ്ടിനെ ഗവണ്‍മെന്റ്‌ സർവീസിലേക്കു ക്ഷണിച്ചത്‌. പ്രസ്‌ ഡയറക്‌ടർ (1947), പ്രക്ഷേപണ വിഭാഗാധ്യക്ഷന്‍ (1948), വാർത്താവിതരണ മന്ത്രി കാര്യാലയത്തിന്റെ സെക്രട്ടറി (1948) എന്നിങ്ങനെ പല നിലകളിൽ സേവനമനുഷ്‌ഠിച്ചശേഷം 1952-53-ൽ ഐക്യരാഷ്‌ട്രസഭയിൽ ബർമയുടെ പ്രതിനിധിയായി. 1957-ൽ അള്‍ജീറിയയെ സംബന്ധിച്ച ആഫ്രാ-ഏഷ്യന്‍ സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ ചെയർമാനായി തെരഞ്ഞെടുത്തത്‌ ഇദ്ദേഹത്തെയായിരുന്നു. 1959-ൽ ഊ താണ്ട്‌ യു.എന്‍. ജനറൽ അസംബ്ലിയുടെ ഉപാധ്യക്ഷനായി. 1961 സെപ്‌. 18-ന്‌ ഡാഗ്‌ ഹാമർഷീൽഡ്‌ നിര്യാതനായതിനെത്തുടർന്ന്‌ ഊ താണ്ട്‌ ആക്‌റ്റിങ്‌ സെക്രട്ടറി ജനറൽ ആയി (1961 ന. 3-ന്‌). 1962 ന. 30-ന്‌ ഇദ്ദേഹം സ്ഥിരം സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. നഗരങ്ങളുടെ ചരിത്രം, ലീഗ്‌ ഒഫ്‌ നേഷന്‍സ്‌, ബർമീസ്‌ വിദ്യാഭ്യാസം, രണ്ടാംലോകയുദ്ധത്തിനു ശേഷമുള്ള ബർമയുടെ ചരിത്രം എന്നീ വിഷയങ്ങളെക്കുറിച്ച്‌ പല ആധികാരിക ഗ്രന്ഥങ്ങള്‍ ഊ താണ്ട്‌ രചിച്ചിട്ടുണ്ട്‌. സിറ്റീസ്‌ ആന്‍ഡ്‌ ദേർ സ്റ്റോറീസ്‌, ലീഗ്‌ ഒഫ്‌ നേഷന്‍സ്‌, റ്റുവേർഡ്‌സ്‌ എ ന്യൂ എഡ്യൂക്കേഷന്‍, ഡിമോക്രസി ഇന്‍ സ്‌കൂള്‍സ്‌, ഹിസ്റ്ററി ഒഫ്‌ പോസ്റ്റ്‌ വാർ ബർമ എന്നിവ ഊ താണ്ടിന്റെ കൃതികളാണ്‌. 1957 മുതൽ 63 വരെ ഇദ്ദേഹം ചെയ്‌തിട്ടുള്ള പ്രസംഗങ്ങളും എഴുതിയിട്ടുള്ള ലേഖനങ്ങളും ചേർത്ത്‌ 1964-ൽ റ്റുവേർഡ്‌സ്‌ വേള്‍ഡ്‌ പീസ്‌ (ഠീംമൃറ ണെീൃഹറ ജലമരല) എന്ന പേരിൽ ഒരു കൃതി പ്രകാശനം ചെയ്‌തു. ജൂണ്‍ ബിങ്‌ ഹാം 1966-ൽ ഇദ്ദേഹത്തിന്റെ ജീവചരിത്രഗ്രന്ഥം തയ്യാറാക്കി. തികഞ്ഞ ബുദ്ധമത വിശ്വാസിയായിരുന്ന ഊ താണ്ട്‌ ലോകസമാധാനം ലക്ഷ്യമാക്കിയാണ്‌ പ്രവർത്തിച്ചത്‌. ഊ താണ്ട്‌ 1974 ഡിസംബറിൽ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍