This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയ്‌ട്‌കെന്‍, റോബർട്ട്‌ ഗ്രാന്റ്‌ (1864 - 1951)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:57, 22 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എയ്‌ട്‌കെന്‍, റോബർട്ട്‌ ഗ്രാന്റ്‌ (1864 - 1951)

Aitken, Robert Grant

അമേരിക്കന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍. 1864 ഡി. 31-ന്‌ കാലിഫോർണിയയിൽ ജനിച്ചു. യുഗ്മനക്ഷത്രങ്ങളെ (binary stars) ക്കുറിച്ച്‌ നടത്തിയ പഠനം പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. ഇദ്ദേഹം 3000-ത്തിലേറെ യുഗ്മനക്ഷത്രങ്ങള്‍ കണ്ടെത്തുകയുണ്ടായി. ദി ബൈനറി സ്റ്റാഴ്‌സ്‌ (1918), ന്യൂ ജനറൽ ക്യാറ്റലോഗ്‌ ഒഫ്‌ ഡബിള്‍ സ്റ്റാഴ്‌സ്‌ വിഥിന്‍ 120ബ്ബ ഒഫ്‌ ദി നോർത്ത്‌ പോള്‍ (1932) എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എയ്‌ട്‌കെന്‌ കണ്ടുപിടിത്തങ്ങള്‍ക്കായി 1906-ൽ അക്കാദമി ഒഫ്‌ സയന്‍സ്‌ "ലലാന്തെപ്രസും' 1932-ൽ ലണ്ടന്‍ റോയൽ അസ്റ്റ്രാണമിക്കൽ സൊസൈറ്റി സ്വർണമെഡലും സമ്മാനിക്കുകയുണ്ടായി.

കാലിഫോർണിയയിലെ പസിഫിക്‌ യൂണിവേഴ്‌സിറ്റിയിൽ എയ്‌ട്‌കെന്‍ ഗണിതശാസ്‌ത്ര പ്രാഫസറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌ (1861-95). 1895-ൽ ലിക്ക്‌ വാനനിരീക്ഷണാലയത്തിൽ അസിസ്റ്റന്റ്‌ അസ്റ്റ്രാണമറായും 1923-ൽ അസോസിയേറ്റ്‌ ഡയറക്‌ടറായും 1930-ൽ ഡയറക്‌ടറായും പ്രവർത്തിച്ചതിനുശേഷം 1935-ൽ ജോലിയിൽനിന്ന്‌ വിരമിച്ചു. 1951 ഒ. 29-ന്‌ എയ്‌ട്‌കെന്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍