This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:48, 21 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉറി

ഉറി

ഭക്ഷണപദാർഥങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കുന്നതിന്‌ കയറുകൊണ്ടോ ഓലകൊണ്ടോ നിർമിക്കുന്ന ഒരു ഗൃഹോപകരണം. ആധുനിക കാലത്തെപ്പോലെ "മീൽ സേഫ്‌'കളോ ഭിത്തിഅലമാരകളോ ഇല്ലാതിരുന്ന പുരാതന കാലത്ത്‌ പല തട്ടുകളുള്ള ഉറികളും തൂക്കിയിടുന്ന കൂടുകളും മറ്റുമാണ്‌ ആഹാരസാധനങ്ങള്‍ വയ്‌ക്കുന്നതിന്‌ ഉപയോഗിച്ചിരുന്നത്‌. പാല്‌, തൈര്‌, മറ്റു ഭക്ഷണസാധനങ്ങള്‍ എന്നിവയാണ്‌ സാധാരണയായി ഉറിയിൽ വയ്‌ക്കുക. അടുക്കളയുടെ ഒരു മൂലയിലായി ഉത്തരത്തിൽ ബന്ധിച്ച്‌ കൈയെത്താവുന്ന ഉയരത്തിൽ ഉറി തൂക്കിയിട്ടിരിക്കും. ശ്രീകൃഷ്‌ണന്‍ ബാല്യകാലത്ത്‌ ഗോപസ്‌ത്രീകളുടെ വീടുകളിലെ ഉറികളിൽ സൂക്ഷിച്ചിരുന്ന തൈരും വെച്ചയും കവർന്നു തിന്നിരുന്നതായുള്ള കഥകളിൽനിന്നു പുരാതന കാലത്തുതന്നെ ഉറി ഭാരതത്തിൽ സർവസാധാരണമായിരുന്നുവെന്നു കരുതാം. ആവണിമാസത്തിലെ ശ്രീകൃഷ്‌ണജയന്തിയോട്‌ അനുബന്ധിച്ചു നടത്തുന്ന ഉറിയടി ആഘോഷം കൃഷ്‌ണലീലയുടെ പുനരാവിഷ്‌കാരമാണ്‌. നോ. ഉറിയടി

"കറിക്കലമൊഴിഞ്ഞാലും ഉറിക്കലമൊഴിയരുത്‌', "ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും', "ഉറിയിൽ കയറ്റുക' (അബദ്ധത്തിൽ ചാടിക്കുക), "ഉറിപോലെ പോരിക' (ഉദ്ദേശിച്ച കാര്യം സാധിക്കാതെ മടങ്ങുക) തുടങ്ങി ഉറിയോടു ബന്ധപ്പെടുത്തി പല പഴഞ്ചൊല്ലുകളും ശൈലികളും ഭാഷയിൽ പ്രയോഗത്തിലുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍