This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറുമ്പുതീനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:05, 20 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എറുമ്പുതീനി

Anteater

എറുമ്പുതീനി

മിർമെക്കോഫാഗിഡേ(Myrmecophagidae)കുടുംബത്തിൽപ്പെട്ട (Order Edentata) ഒരിനം സസ്‌തനി. എറുമ്പ്‌, ചിതൽ, ലാർവകള്‍ തുടങ്ങിയവയെ ആഹാരമാക്കുന്നതിനാലാണ്‌ ഈ പേരുകിട്ടിയത്‌. മിർമെക്കോഫാഗ ജൂബേറ്റ (Myrmecophaga jubata)എന്ന ശാസ്‌ത്ര നാമത്തിൽ അറിയപ്പെടുന്ന എറുമ്പുതീനി അമേരിക്കയിലെ മഴക്കാടുകളിലും ആഴംകുറഞ്ഞ ജലാശയങ്ങളിലും കാണുന്നു. 35 സെ.മീ. മുതൽ (അതിൽ 20 സെ.മീ. വാലിന്റെ നീളമാണ്‌) 275 സെ.മീ. നീളംവരെയുള്ള (വാലിന്റെ നീളം 90 സെ.മീ.) വിവിധവലുപ്പമുള്ള എറുമ്പുതീനികളുണ്ട്‌. ചില സ്‌പീഷീസുകള്‍ക്ക്‌ ശരീരം മുഴുവന്‍ പട്ടുപോലെ മൃദുവായ രോമമുണ്ടായിരിക്കും. എന്നാൽ മറ്റു ചിലതിനാകട്ടെ, കട്ടിയുള്ള ബ്രിസിലുകളാണുള്ളത്‌. ചിലതിന്റെ വാൽ മരത്തിൽ ചുറ്റിപ്പിടിക്കാന്‍ ഉതകുന്നതാണ്‌. എന്നാൽ മിക്കതിന്റെയും വാൽ വലുതും നിറയെ രോമമുള്ളതുമാകുന്നു. കാൽവിരലുകളിൽ നീണ്ടുകൂർത്ത നഖങ്ങളുണ്ട്‌ (claw). എറുമ്പുതീനികളിൽ മിക്കവയ്‌ക്കും രോമരഹിതമായ നീണ്ടുകൂർത്ത തലയാണുള്ളത്‌. കാഴ്‌ചയിൽ കഴുത്തു നീണ്ടതാണ്‌ തല എന്നേ തോന്നൂ. തലയോളംതന്നെ നീളമുള്ള നേർത്ത ഒരു "മോന്ത' (snout)ഇേതിന്റെ പ്രത്യേകതയാണ്‌. പല്ലുകള്‍ ഇല്ല. നാക്ക്‌ യഥേഷ്‌ടം നീട്ടാവുന്നതും പശിമയുള്ളതുമാകുന്നു. മധ്യ-ദക്ഷിണ അമേരിക്കകളുടെ ഉഷ്‌ണമേഖലാപ്രദേശങ്ങളാണ്‌ ഇവയുടെ ജന്മദേശം. കരയിലോ വൃക്ഷങ്ങളിലോ കഴിയാന്‍ ചിലയിനങ്ങള്‍ ഇഷ്‌ടപ്പെടുമ്പോള്‍ മറ്റുചിലത്‌ ചെളിയിലും ആഴംകുറഞ്ഞ ജലാശയങ്ങളിലും ജീവിക്കുന്നു. വെള്ളത്തിൽ കഴിയുന്ന എറുമ്പുതീനികള്‍ നീന്തൽവിദഗ്‌ധരായിരിക്കും. സ്വരക്ഷയ്‌ക്കായി ആക്രമിക്കാന്‍ മടിക്കാത്ത ഇവ പൊതുവേ ശാന്തശീലരാണ്‌.

എറുമ്പുതീനിയുടെ നീളമേറിയ നാവ്‌.

വർഷത്തിലൊരിക്കൽ മാത്രം ഇണചേരുന്നു. ഒരു പ്രസവത്തിൽ ഒരു കുട്ടിയേ ഉണ്ടാകാറുള്ളു. ഒരു വയസ്സുവരെ അമ്മ പ്രത്യേകശ്രദ്ധയോടെ കുഞ്ഞുങ്ങളെ വളർത്തുന്നു. കുഞ്ഞുങ്ങള്‍ തള്ളയുടെ മുതുകിലേറി സഞ്ചരിക്കുന്നത്‌ പതിവാണ്‌. ആഫ്രിക്കയിലും ഏഷ്യയിലും കാണപ്പെടുന്ന എറുമ്പുതീനികള്‍ ഫോളിഡോറ്റ (Pholidota) എന്ന ഓർഡറിൽപ്പെടുന്നവയാണ്‌. ഇവയുടെ ശരീരം ശല്‌ക്കങ്ങളാൽ(scale) ആവൃതമാണ്‌ രോമങ്ങള്‍ കൂട്ടിയോജിച്ചാണ്‌ ശല്‌ക്കങ്ങള്‍ രൂപാന്തരപ്പെട്ടിരിക്കുന്നത്‌. അമേരിക്കന്‍ എറുമ്പുതീനികളെപ്പോലെ ഇവയ്‌ക്കും നീണ്ട മോന്തയും വെളിയിലേക്ക്‌ തള്ളാവുന്ന പശിമയുള്ള നീണ്ടനാക്കുമുണ്ട്‌. പല്ലുകളില്ല. ചെവി ചെറുതാണ്‌. നീളം കുറഞ്ഞ കാലുകളിൽ അഞ്ചുവിരലുകളുണ്ട്‌. മുന്‍കാലിലെ നഖം (claw) വലുപ്പമേറിയതാണ്‌. ഇന്ത്യയിലെ വനങ്ങളിൽ കാണപ്പെടുന്ന പാങ്‌ഗോളിന്‍ എന്ന്‌ പൊതുവേ വിളിക്കുന്ന എറുമ്പുതീനികള്‍ രണ്ടു സ്‌പീഷീസിൽപ്പെട്ടവയാണ്‌. ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിൽ കാണപ്പെടുന്ന സ്‌പീഷീസിന്റെ ശാ.നാ. മാനിസ്‌ പെന്റാഡാക്‌റ്റെല (Manis pentadactyla)എന്നാണ്‌. ദക്ഷിണേന്ത്യന്‍ വനങ്ങളിൽ ഉള്ളവയെ മാനിസ്‌ ക്രാസ്സി കോഡേറ്റ (Manis Crassicau-data) എന്നുപറയുന്നു. എറുമ്പ്‌, ചിതൽ എന്നിവയാണ്‌ പാങ്‌ഗോളിന്റെ ഭക്ഷണം. കാൽനഖം ഉപയോഗിച്ച്‌ മാളങ്ങളുണ്ടാക്കി കഴിയുന്ന ഇവയ്‌ക്ക്‌ മരത്തിൽ പിടിച്ചുകയറാനും സാധിക്കും. അപായകരമായ അവസരങ്ങളിൽ ഇവ ശരീരം പന്തുപോലെ ചുരുട്ടിക്കൂട്ടുന്നു. എറുമ്പുതീനി കേരളത്തിൽ ചില സ്ഥലങ്ങളിൽ ഈനാം പേച്ചി, അളുങ്ക്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു. (നോ. ആർഡ്‌വാർക്‌; പാങ്‌ഗോളിന്‍) മുട്ടയിടുന്ന സസ്‌തനികള്‍ ഉള്‍ക്കൊള്ളുന്ന പ്രാട്ടോതീറിയ വിഭാഗത്തിൽപ്പെടുന്ന എറുമ്പുതീനികളാണ്‌ എക്കിഡ്‌നകള്‍ (Echidnas)എന്ന്‌ അറിയപ്പെടുന്നത്‌. ശരീരം മുള്ളുകളും (spine) രോമങ്ങളുംകൊണ്ട്‌ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. തലയുടെ ഇരുവശത്തുമുള്ള സുഷിരങ്ങളായി ചെവി ചുരുങ്ങിയിരിക്കുന്നു. ക്രാമസോം ഘടനയിലെ പ്രത്യേകത ഇവയ്‌ക്ക്‌ ഥ- ക്രാമസോം ഇല്ല എന്നതാണ്‌. മോന്ത നീണ്ടതും നാക്ക്‌ ചാട്ടപോലെ പുറന്തള്ളാവുന്നതുമാണ്‌. നാക്ക്‌ പശമയമാണ്‌. നാക്കിന്റെ ഉള്ളിലുള്ള ചെറുമുള്ളുകള്‍ വായുടെ മുകള്‍ഭാഗത്ത്‌ ഉരസി എറുമ്പുകളെ അരച്ചെടുത്തശേഷം വിഴുങ്ങുന്നു. ആസ്റ്റ്രലിയ, ന്യൂഗിനിയ(New Guinea) എന്നിവിടങ്ങളിൽ മാത്രം ഇവ കാണപ്പെടുന്നു. റൂബുലിഡെന്‍റ്റേറ്റ(Tubulidentata)എന്ന ഓർഡറിൽപ്പെടുന്ന ആർഡ്‌വാർക്ക്‌ (Aardvark)ഹൈന(Hyaenas)കളുടെ രൂപസാദൃശ്യമുള്ള ആർഡ്‌വോള്‍ഫ്‌ (Aardwolf)എന്നീ സസ്‌തനികളും എറുമ്പുതിന്നു ജീവിക്കുന്നവയാണ്‌. ആഫ്രിക്കയിൽ കാണപ്പെടുന്ന ഇവയിൽ മറ്റ്‌ എറുമ്പുതീനികളുടേതുപോലുള്ള ചില സ്വഭാവവിശേഷങ്ങള്‍ കാണാന്‍ കഴിയും. നോ. ആർഡ്‌വാർക്‌; പാങ്‌ഗൊളിന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍