This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്റെറോബാക്‌റ്റീരിയേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:05, 20 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എന്റെറോബാക്‌റ്റീരിയേസീ

Enterobacteriaceae

യൂബാക്‌റ്റീരിയേൽസ്‌ വർഗത്തിൽപ്പെട്ട ബാക്‌റ്റീരിയകളുടെ ഒരു ഗോത്രം. നീണ്ടുനിവർന്ന ദണ്ഡിന്റെ ആകൃതിയാണ്‌ ഈ ഗോത്രത്തിലെ അംഗങ്ങള്‍ക്കുള്ളത്‌. ഫ്‌ളാജലയുടെ സഹായത്തോടെ ചലിക്കുന്നവയാണ്‌ ഭൂരിപക്ഷവും; ചലനശക്തി ഇല്ലാത്തവയുമുണ്ട്‌. വിവിധയിനം ഓർഗാനിക്‌ യൗഗികങ്ങളുടെ ഓക്‌സീകരണത്തിലൂടെയോ പഞ്ചസാരയുടെ കിണ്വനത്തിലൂടെയോ ഇവ ഊർജം സംഭരിക്കുന്നു. കൃത്രിമമാധ്യമത്തിൽ ഇവ വളരാറുണ്ട്‌. ചിലയിനങ്ങളുടെ വളർച്ചയ്‌ക്ക്‌ പ്രത്യേക അമിനോഅമ്ലങ്ങള്‍ ആവശ്യമാണ്‌.

എഷറിക്കിയ കോളി

മനുഷ്യജീവിതവുമായി നേരിട്ടു ബന്ധമുള്ള നിരവധി സ്‌പീഷീസുകള്‍ ഈ ഗോത്രത്തിലടങ്ങിയിരിക്കുന്നു. ചിലയിനങ്ങള്‍ മനുഷ്യരിലും ചെടികളിലും രോഗം വരുത്തുന്നവയാണ്‌. ഈ വസ്‌തുതയും പരീക്ഷണശാലകളിൽ വളരാനുള്ള ഇവയുടെ കഴിവും ഇവയെ നിരവധി പരീക്ഷണങ്ങള്‍ക്ക്‌ ഉപയോഗക്ഷമമാക്കുന്നു. ഈ ഗോത്രത്തിലെ എഷറിക്കിയ കോളി (Escherichia coli) മറ്റ്‌ ഏതു ബാക്‌റ്റീരിയയെക്കാളും പഠനവിധേയമായ സ്‌പീഷീസാണ്‌. ഈ ഗോത്രത്തെപ്പറ്റിയുള്ള പഠനങ്ങള്‍ പുരോഗമിക്കുന്നതോടെ ഇവയുടെ വർഗീകരണക്രമത്തിലും മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്നുവരെ സ്ഥിരമായ ഒരു വർഗീകരണക്രമം ഇവയ്‌ക്ക്‌ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. ഈ ഗോത്രത്തെ എഷറിക്കിയേ (Escherichieae), എർവിനിയേ (Erwinieae), സെറേഷിയേ (Serratieae), പ്രാട്ടിയേ (Protoeae), സാൽമൊണെല്ലേ (Salmonelleae) എന്ന്‌ അഞ്ച്‌ ട്രബുകളായും പത്തു ജീനസുകളായും ഇപ്പോള്‍ വർഗീകരിച്ചിട്ടുണ്ട്‌. പഞ്ചസാരയെ കിണ്വനവിധേയമാക്കാനുള്ള കഴിവിനെയും മറ്റ്‌ ഉപാപചയസ്വഭാവങ്ങളെയും ആധാരമാക്കിയാണ്‌ ഈ വർഗീകരണം നടത്തിയിരിക്കുന്നത്‌. മിക്ക സ്‌പീഷീസുകളും ഏതാണ്ട്‌ ഒരേ ആകൃതിയിലുള്ളവയാകയാൽ വർഗീകരണത്തിന്‌ ശരീരഘടന കണക്കിലെടുത്തിട്ടില്ല. എഷറിക്കിയ, ഷൈജെല്ല (Shigella), ക്ലെബ്‌സിയെല്ല (Klebsiella), എയ്‌റോബാക്‌റ്റർ (Aerobacter), എർവീനിയ, സെറേഷ്യ(Serratia), പ്രാട്ടിയസ്‌ (Proteus), സൊൽമോണെല്ല (Salmonella) എന്നിവയാണ്‌ ഈ ഗോത്രത്തിലെ പ്രധാന സ്‌പീഷീസുകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍