This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർസ്റ്റഡ്‌, ഹന്‍സ്‌ ക്രിസ്‌ത്യന്‍ (1777 - 1851)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:48, 19 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓർസ്റ്റഡ്‌, ഹന്‍സ്‌ ക്രിസ്‌ത്യന്‍ (1777 - 1851)

Oersted, Hans Christian

ഡാനിഷ്‌ ഭൗതികശാസ്‌ത്രജ്ഞനും രസതന്ത്രജ്ഞനും. 1777 ആഗ. 14-ന്‌ റുഡ്‌കിങ്ങിൽ ജനിച്ചു. 1797-ൽ കോപ്പന്‍ഹാം, സർവകലാശാലയിൽ നിന്ന്‌ "കാന്റിന്റെ തത്ത്വശാസ്‌ത്രം' എന്ന പ്രബന്ധത്തിന്‌ ഡോക്‌ടറേറ്റ്‌ ബിരുദം ഇദ്ദേഹത്തിനു നല്‌കപ്പെട്ടു. 1800-ൽ സർവകലാശാലയിലെ വൈദ്യശാസ്‌ത്ര വിഭാഗത്തിൽ അസിസ്റ്റന്റായി ചേർന്നു. 1801 മുതൽ 03 വരെ യൂറോപ്പിലെ വിവിധരാജ്യങ്ങളിൽ പര്യടനം നടത്തി. 1806-ൽ കോപ്പന്‍ഹാം സർവകലാശാലയിൽ പ്രാഫസറായി നിയമിതനായി. പിന്നീട്‌ ഒരു സാങ്കേതിക സർവകലാശാല ഡെന്മാർക്കിൽ സ്ഥാപിക്കുന്നതിനുവേണ്ട ശിപാർശകള്‍ ചെയ്യുകയും 1829-ൽ അതിന്റെ ആദ്യത്തെ പ്രസിഡന്റാവുകയും ചെയ്‌തു. ഭൗതികശാസ്‌ത്രത്തിൽ ഇദ്ദേഹത്തിന്റെ ആദ്യകാലഗവേഷണങ്ങള്‍ വൈദ്യുതിധാരയെയും ധാനികത്തെയുംകുറിച്ചായിരുന്നു. അലൂമിനിയം ലോഹത്തെ വേർതിരിച്ചതും പിപ്പെരിഡീന്‍ കണ്ടുപിടിച്ചതും രസതന്ത്രത്തിലേക്ക്‌ ഇദ്ദേഹം നല്‌കിയ ചില പ്രധാന സംഭവങ്ങളാണ്‌. 1820 ഏപ്രിലിൽ വൈദ്യുതീധാരയുടെ സാന്നിധ്യത്തിൽ കാന്തസൂചിക്ക്‌ വിചനം (deflection) സംഭവിക്കുന്നതായി കണ്ടെത്തി. ഓർസ്റ്റഡിന്റെ വിലപ്പെട്ട ശാസ്‌ത്രീയസംഭാവനകള്‍ക്കുള്ള പാരിതോഷികമായി റോയൽ സൊസൈറ്റിയുടെ കോപ്‌ലി മെഡലും ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ പാരിസിന്റെ ഏറ്റവും ഉയർന്ന ബഹുമതിയും ഇദ്ദേഹത്തിനു നല്‌കപ്പെട്ടു. 1851 മാ. 9-ന്‌ കോപ്പന്‍ഹാമിൽ ഇദ്ദേഹം നിര്യാതനായി. കാന്തികമണ്ഡലത്തിന്റെ തീവ്രത അളക്കുന്നതിനുള്ള ഏകകത്തിന്‌ 1834-ൽ ഓർസ്റ്റഡ്‌ എന്ന പേരു നല്‌കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍