This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർബിഗ്നി, ആൽസിഡേ ദെസ്സാലിനെസ്‌ ഡി (1802 - 57)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:30, 19 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓർബിഗ്നി, ആൽസിഡേ ദെസ്സാലിനെസ്‌ ഡി (1802 - 57)

Orbigny, Alcide Dessaliness d'

ഫ്രഞ്ചുകാരനായ പുരാജീവി വിജ്ഞാനി. ചാള്‍സ്‌ ഡാർവിനോടൊപ്പം തെക്കേ അമേരിക്കയിൽ സസ്‌തനജീവികളുടെ ഫോസിലുകളെക്കുറിച്ചു പഠനം നടത്തിയ ഇദ്ദേഹത്തെ മൈക്രാപാലിയന്റോളജി (സൂക്ഷ്‌മപുരാജീവി വിജ്ഞാനം)യുടെ പിതാവായി പരിഗണിച്ചുപോരുന്നു. ലോയ്‌ർ ഇന്‍ഫീരിയറിലുള്ള കോ ഏർസണിൽ 1802 സെപ്‌. 6-ന്‌ ജനിച്ചു. ലാറോച്ചെല്ലെയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഇദ്ദേഹം പാരിസിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഉദ്യോഗം സ്വീകരിച്ചു. 1826-ൽ ഇദ്ദേഹം തെക്കേ അമേരിക്കയിൽ പര്യടനം നടത്തി മാനവവിജ്ഞാനം, ഭൂഗർഭശാസ്‌ത്രം, പ്രകൃതിവിജ്ഞാനം എന്നിവയിൽ കൂടുതൽ അവഗാഹം നേടി.

പറാനായിലെ മലയിടുക്കുകളിൽ ഓർബിഗ്നി ഫോസിലുകളെക്കുറിച്ചു പഠനം നടത്തുകയും ആ വിവരങ്ങള്‍ സമാഹരിച്ച്‌ വോയേജ്‌ ഡാന്‍സ്‌ എൽ അമേരിഖ്‌ മെറിഡീയോനേൽ (1839-42) എന്ന ഗ്രന്ഥം തയ്യാറാക്കുകയും ചെയ്‌തു. 1840-ലാണ്‌ പാലിയന്റോളജി ഫ്രാന്‍സൈസ്‌ ഔ ഡെസ്‌ക്രിപ്‌ഷന്‍ ഡെസ്‌ഫോസിൽ ഡീലാ ഫ്രാന്‍സ്‌ എന്ന ഗ്രന്ഥപരമ്പരയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്‌. ഈ പരമ്പരയിൽ ജൂറാസിക്‌, ക്രസ്റ്റേഷ്യസ്‌ അകശേരുകികളെക്കുറിച്ച്‌ എട്ടു വാല്യങ്ങള്‍ ഇദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചു. പിന്നീടുള്ള വാല്യങ്ങള്‍ ഓർബിഗ്നിയുടെ മരണശേഷമാണ്‌ പുറത്തുവന്നത്‌. 1853-ൽ പാരിസിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ പാലിയന്റോളജി പ്രാഫസറായി ഓർബിഗ്നി നിയമിക്കപ്പെട്ടു. സെന്റ്‌ ഡെനീസിനടുത്തുള്ള പിയറേസിറ്റിയിൽ വച്ച്‌ 1857 ജൂണ്‍ 30-ന്‌ ഇദ്ദേഹം അന്തരിച്ചു.

ഓർബിഗ്നിയുടെ മറ്റു പ്രമുഖ കൃതികളാണ്‌ കോഴ്‌സ്‌ എലിമെന്റയർ ഡി പാലിയന്റോളജി എറ്റ്‌ ഡി ജിയോളജി സ്റ്റ്രറ്റിഗ്രാഫിഖ്‌സ്‌ (1849-52; 3 വാല്യങ്ങള്‍), പ്രാഡ്രാം ഡി പാലിയന്റോളജി സ്റ്റ്രാറ്റി ഗ്രാഫിഖ്‌ (1850-52; 3 വാല്യങ്ങള്‍) എന്നിവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍