This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓസിലോഗ്രാഫ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓസിലോഗ്രാഫ്
Oscillograph
കറണ്ടിന്റെയും വോള്‍ട്ടതയുടെയും തരംഗ ആകൃതി നിർണയിക്കുന്നതിനുള്ള ഒരു ഇലക്ട്രാണിക് അളവുപകരണം. കറണ്ടും വോള്‍ട്ടതയും എപ്രകാരം സമയത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ യഥാർഥമായ ഒരു ചിത്രം ഇത് നല്കുന്നു. 3,000 സൈക്കിള്‍/സെക്കന്‍ഡ് വരെ ആവൃത്തിയുള്ള കറണ്ട് വോള്‍ട്ടതാ-തരംഗങ്ങള്‍ ഓസിലോഗ്രാഫ് രേഖപ്പെടുത്തും.
സാധാരണനിലയിൽ ഒരു വൈദ്യുതപരിപഥത്തിൽക്കൂടി കറണ്ട് പ്രവഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിപഥത്തിൽ ഉള്‍ക്കൊള്ളുന്ന കമ്പികള്‍ നിരീക്ഷിച്ചു പറയുവാന്‍ സാധ്യമല്ല. ഏതെങ്കിലും കാരണവശാൽ കമ്പികളിൽക്കൂടി കനത്ത അളവിൽ കറണ്ട് പ്രവഹിക്കുവാനിടയായാൽ മാത്രമേ അത് ചുട്ടുപഴുത്ത് മുറിയുകയുള്ളൂ. ആ സ്ഥിതിയിൽ മാത്രമേ അതിലൂടെ വൈദ്യുതിപ്രവാഹമുണ്ടായി എന്ന് നമുക്ക് തീർത്തുപറയുവാന്‍ കഴിയൂ. എന്നാൽ ഇത്തരം അപകടകരമായ അപൂർവാവസരങ്ങളിലൊഴികെ പരിപഥങ്ങളിലൂടെ പ്രവഹിക്കുന്ന കറണ്ടിന്റെയും അവയുടെ അഗ്രങ്ങളിൽ പ്രവർത്തിക്കുന്ന വോള്‍ട്ടതയുടെയും യഥാർഥരൂപം നമുക്ക് മനസ്സിലാക്കുവാന്‍ പറ്റുകയില്ല. ഈ വിഷമം പരിഹരിക്കുന്നതിന് ഓസിലോഗ്രാഫ് ഉപയുക്തമാണ്.
(കെ.എം. അലി)