This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആള്‍ട്ടിച്ചിറോ, ദെ സെവിയോ (1369 - 90?)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആള്‍ട്ടിച്ചിറോ, ദെ സെവിയോ (1369 - 90?)
Alticiro, De Sevio
ഇറ്റാലിയന്‍ ചിത്രകാരന്‍. വെറോണാ ചിത്രകലാപ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഇദ്ദേഹം വെറോണയ്‌ക്കടുത്തുള്ള സെവിയോ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. 1390 വരെ അദ്ദേഹം ഇറ്റാലിയന്‍ ചിത്രരചനാരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ ഫ്രാന്‍സിസ്‌കോ കറാറാ ക-ന്റെ ക്ഷണപ്രകാരം 1370-ഓടുകൂടി ഇദ്ദേഹം പാദുവയിലേക്കു പോയി. അവിടെ ഇദ്ദേഹത്തിന്റേതായി അവശേഷിച്ചിട്ടുള്ള ചിത്രങ്ങള്‍ ക്രൂശിതരൂപവും വിശുദ്ധ ജെയിംസിന്റെ ജിവിതത്തിലെ ചില സംഭവങ്ങളുടെ ചിത്രീകരണങ്ങളുമാണ്. 1390-അടുത്ത് ഇദ്ദേഹം വെറോണയിലേക്കു മടങ്ങി. അവിടെ ഇദ്ദേഹം വരച്ച നിരവധി ചിത്രങ്ങളിൽവി. അനത്തേസ്യ ദേവാലയത്തിൽ സംരക്ഷിച്ചുവരുന്ന ഒരു ചിത്രം മാത്രമേ ഇന്ന് അവശേഷിച്ചിട്ടുള്ളൂ. ആള്‍ട്ടിച്ചിറോയുടെ ശൈലി 15-ാം നൂറ്റാണ്ടിലെ വെറോണാ ചിത്രകലയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.