This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആസ്റ്റ്രോമെട്രി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആസ്റ്റ്രാമെട്രി
Astrometry
ഖഗോളങ്ങളുടെ സ്ഥാനങ്ങളും ചലനങ്ങളും നിർണയിക്കുന്നതിനു സാങ്കേതികവും പ്രായോഗികവുമായ മാർഗങ്ങള്‍ പ്രതിപാദിക്കുന്ന ജ്യോതിഃശാസ്‌ത്രശാഖ. നക്ഷത്രങ്ങളുടെ സ്ഥാനത്തെ സംബന്ധിച്ച പഠനങ്ങള്‍ 2,000-ലേറെ വർഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതാണ്. ഖഗോളീയ വസ്‌തുക്കളുടെ വിഷുവത്- നിർദേശാങ്കങ്ങള്‍ (equatorial co-ordinates) ക്കെുണ്ടാകുന്ന ദീർഘകാല പരിവർത്തനങ്ങള്‍ (Secular change)ക്കു നിദാനമായ വിഷുവ-അയനഭ്രംശം (Precession of the changes) ബെി.സി. 125-ൽ ഹിപ്പാർക്കസ് കണ്ടുപിടിച്ചു. എ.ഡി. രണ്ടാം ശ.-ത്തിൽ ടോളമി രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനങ്ങളിൽനിന്നും ചില ദീപ്‌ത നക്ഷത്രങ്ങള്‍ക്ക് ആപേക്ഷികവിസ്ഥാപനം (relative displacement) ഉേണ്ടാകുന്നതായി കണ്ടെത്തിയെന്ന് 1718-ൽ എഡ്‌മണ്ട് ഹാലി പ്രഖ്യാപിച്ചു. പ്രകാശത്തിന്റെ നിശ്ചിതവേഗവും സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ വാർഷികചലനവും കാരണം ഉണ്ടാകുന്ന നക്ഷത്രവിപഥനം (stellar aberration) 1726-ൽ ജെയിംസ് ബ്രാഡ്‌ലി ആണ് കണ്ടുപിടിച്ചു വിശദീകരണം നല്‌കിയ