This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡിന്‍ബറോ, ഫിലിപ്പ്‌ (1921- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:09, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എഡിന്‍ബറോ, ഫിലിപ്പ്‌ (1921- )

Edinburgh,Philip

ഫിലിപ്പ്‌ എഡിന്‍ബറോ

എലിസെബത്ത്‌ കക രാജ്ഞിയുടെ ഭർത്താവ്‌. 1921 ജൂണ്‍ 10-ന്‌ ഗ്രീസിലെ അയോണിയയിൽ ജനിച്ചു. ഗോർഡന്‍സ്‌ടൗണ്‍ സ്‌കൂളിലും ഡാർട്‌മൗത്തിലെ റോയൽ നേവൽ കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1940 ജനു. മുതൽ രണ്ടാം ലോകയുദ്ധാവസാനം വരെ നാവികസേനയിൽ സേവനം അനുഷ്‌ഠിച്ചു.

ഫിലിപ്പ്‌ 1948 ഫെ. 28-ന്‌ ഗ്രീക്ക്‌പൗരത്വം അവസാനിപ്പിച്ച്‌ ബ്രിട്ടീഷ്‌ പൗരനായി; മൗണ്ട്‌ ബാറ്റന്‍ എന്ന പേരു സ്വീകരിക്കുകയും ചെയ്‌തു. 1947 ന. 20-ന്‌ വെസ്റ്റ്‌മിന്‍സ്റ്റർ പള്ളിയിൽ വച്ച്‌ എലിസബെത്തിനെ വിവാഹം കഴിച്ചു. വിവാഹത്തോടനുബന്ധിച്ച്‌ ഇദ്ദേഹത്തിന്‌ പ്രഭുപദവി ലഭിച്ചു. ഗാർട്ടർ നൈറ്റ്‌, ഗ്രീന്‍വിച്ച്‌ ബാരന്‍, മെറിയോനെത്‌ ഏള്‍, എഡിന്‍ ബറോ ഡ്യൂക്‌ എന്നീ പദവികളും കിട്ടി. വിവാഹത്തിനുശേഷം നാവികസേനയിൽ സേവനം തുടർന്നു. 1952 ഫെ. 6-ന്‌ എലിസബെത്ത്‌, രാജ്ഞിയായി സ്ഥാനാരോഹണം ചെയ്‌തതിനെത്തുടർന്ന്‌ ഫിലിപ്പ്‌ നാവികസേവനം അവസാനിപ്പിച്ചു. 1957-ൽ എലിസബെത്ത്‌ ഇദ്ദേഹത്തിന്‌ "പ്രിന്‍സ്‌' പദവി നല്‌കുകയുണ്ടായി. 1960-ൽ ഇദ്ദേഹം മൗണ്ട്‌ബാറ്റന്‍-വിന്‍ഡ്‌സർ എന്ന സ്ഥാനപ്പേരു സ്വീകരിച്ചു. 1956-ൽ ഓക്‌സ്‌ഫഡിലും 1962-ൽ മോണ്ട്‌റിയലിലും പല സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്‌. തൊഴിൽ-മാനേജ്‌മെന്റ്‌ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഫിലിപ്പിന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍ 1957-ലും 1960-ലും പ്രസാധനം ചെയ്‌തിട്ടുണ്ട്‌. ഇദ്ദേഹം എടുത്തിട്ടുള്ള ചിത്രങ്ങള്‍ 1962-ൽ ബേർഡ്‌സ്‌ ഫ്രം ബ്രിട്ടാനിയ എന്ന പേരിൽ പ്രകാശനം ചെയ്യപ്പെട്ടു. 1967 നവംബറിൽ പ്രദർശിപ്പിച്ച "ഗലപാഗോസ്‌ ദ്വീപുകളിലെ വന്യജീവിതം' എന്ന ഡോക്കുമെന്ററി കളർ ഫിലിമിന്‌ കഥയും മറ്റും തയ്യാറാക്കിയതും ഇദ്ദേഹമായിരുന്നു. ഇതിൽ നിന്നുള്ള വരുമാനം (10,000 പവന്‍) ഇദ്ദേഹം ശാസ്‌ത്രീയാവശ്യങ്ങള്‍ക്കുവേണ്ടി ചാള്‍സ്‌ ഡാർവിന്‍ ഫൗണ്ടേഷനു നല്‌കുകയുണ്ടായി. യുഗോസ്ലാവിയയിലെ പീറ്റർ II-ന്റെ രാജ്ഞിയായ അലക്‌സാണ്ട്ര ഇദ്ദേഹത്തിന്റെ ഒരു ജീവചരിത്രം പ്രിന്‍സ്‌ ഫിലിപ്പ്‌, എ ഫാമിലി പോർട്രയിറ്റ്‌ എന്ന പേരിൽ തയ്യാറാക്കിയിട്ടുണ്ട്‌.

1981-ൽ ഫിലിപ്പിന്റെ മകന്‍ ചാള്‍സ്‌ രാജകുമാരന്‍ ഡയാനാ സ്‌പെന്‍സറെ വിവാഹം ചെയ്‌തു. 2008-ൽ കാന്‍സർ ബാധിതനായ ഇദ്ദേഹം 2011 ജൂണിൽ 90-ാം ജന്മദിനത്തോടനുബന്ധിച്ച്‌ ഔദ്യോഗികചുമതലകള്‍ ഒഴിവാക്കി വിശ്രമജീവിതം നയിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍