This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇറ്റാ നഗർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇറ്റാ നഗർ
Ita nagar
അരുണാചൽപ്രദേശിന്റെ തലസ്ഥാനം. ഹിമാലയന്‍ താഴ്വരയിലെ പ്രകൃതിരമണീയമായ ഈ പ്രദേശം പാപുന്പാരെ ജില്ലയുടെ ഭാഗമാണ്. കടൽനിരപ്പിൽനിന്നും 350 മീ. ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ജനസംഖ്യ: 34,970 (2011); സാക്ഷരത: 66.95 ശ.മാ. (2011). 15-ാം ശതകത്തിൽ നിർമിക്കപ്പെട്ട ഇറ്റാഫോർട്ടിൽ നിന്നാണ് തലസ്ഥാന നഗരത്തിന് പേര് ലഭിച്ചത്. കൃഷിയാണ് സമ്പദ്ഘടനയുടെ നട്ടെല്ല്. ഗംഗാതടാകം, ബുദ്ധവിഹാരം, ഇറ്റാഫോർട്ട്, ജവാഹർലാൽ നെഹ്റു സ്റ്റേറ്റ് മ്യൂസിയം, ഇന്ദിരാഗാന്ധി പാർക്ക് എന്നിവയാണ് പ്രധാന ആകർഷണകേന്ദ്രങ്ങള്. നോർത്ത് ഈസ്റ്റണ്‍ റീജിയണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇവിടെ സ്ഥിതിചെയ്യുന്നു.