This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒകാറാ, ഗാബ്രിയൽ (1921 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:00, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒകാറാ, ഗാബ്രിയൽ (1921 - )

Okara, Gabriel

നൈജീരിയന്‍ കവിയും നോവലിസ്റ്റും. പടിഞ്ഞാറന്‍ നൈജീരിയയിലെ ഇജാജില്ലയിലുള്ള ബുമോഡി എന്ന സ്ഥലത്ത്‌ 1921 ഏ. 21-ന്‌ ജനിച്ചു. ഉമ്വാഹിയായിലെ ഗവണ്‍മെന്റ്‌ കോളജിൽനിന്നു ബിരുദം നേടിയശേഷം കുറെക്കാലം ബുക്ക്‌ ബൈന്‍ഡറായി ജോലിനോക്കി. 1956-ൽ ഇല്ലിനോയിയിലെ നോർത്ത്‌ വെസ്റ്റേണ്‍ സർവകലാശാലയിൽനിന്നും പത്രപ്രവർത്തനത്തിൽ ഉന്നതബിരുദം സമ്പാദിച്ച ഒകാറാ 1967 വരെ എനുഗുവിലെ (Enugu) ഈസ്റ്റേണ്‍ റീജിയണൽ ഗവണ്‍മെന്റിന്റെ കീഴിൽ പ്രിന്‍സിപ്പൽ ഇന്‍ഫർമേഷന്‍ ഓഫീസറായിരുന്നു. 1967 മുതൽ 69 വരെയുള്ള നൈജീരിയന്‍ ആഭ്യന്തരകലഹകാലഘട്ടത്തിൽ ബിയാഫ്രയിലെ ഇന്‍ഫർമേഷന്‍ ഓഫീസറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1969-ൽബിയാഫ്രയ്‌ക്ക്‌ സഹായം തേടുന്നതിനായി ചിനുഅ അച്ചെബെ, സിപ്രിയന്‍ എക്‌വെന്‍സി എന്നിവരോടൊപ്പം ഇദ്ദേഹം അമേരിക്ക സന്ദർശിച്ചു. 1972-ൽ പോർട്ട്‌ ഹാർക്കോട്ടിലെ റിവേഴ്‌സ്‌ സ്റ്റേറ്റ്‌ പബ്ലിഷിങ്‌ ഹൗസിന്റെ ഡയറക്‌ടറായി നിയമിതനായി.

1964-ൽ പ്രസിദ്ധീകരിക്കപ്പെട്ട ദ്‌ വോയ്‌സ്‌ ഒകാറായുടെ പ്രശസ്‌തമായ നോവലാണ്‌. വ്യക്തിയും സമൂഹവും തമ്മിലുള്ള നിരന്തരപോരാട്ടമാണ്‌ ഈ നോവലിന്റെ ഇതിവൃത്തം. വളരെ ദീപ്‌തവും സുവ്യക്തവുമായ ഈ നോവൽ ഒരു ആഫ്രിക്കന്‍ ഇതിഹാസകൃതിയായി പരിഗണിക്കപ്പെട്ടുപോരുന്നു. 1978-ൽ ദി ഫിഷർമാന്‍സ്‌ ഇന്‍വൊക്കേഷന്‍ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ പിൽക്കാല രചനകളിൽപ്പെട്ട ലിറ്റിൽ സ്‌നേക്ക്‌ ആന്റ്‌ ലിറ്റിൽ ഫ്രാഗ്‌ (1981), ആന്‍ അഡ്വഞ്ചർ ടു ജുജു ഐലന്റ്‌ (1992) എന്നിവ ബാലസാഹിത്യ കൃതികളാണ്‌. ഒകാറായുടെ മിക്ക കവിതകളിലും വിഷാദത്തിന്റെ അടിയൊഴുക്കുകള്‍ പ്രകടമായി കാണുന്നു. ഇദ്ദേഹം നൈജീരിയന്‍ ഫെസ്റ്റിവെൽ ഒഫ്‌ ദി ആർട്‌സ്‌ അവാർഡിന്‌ അർഹനായിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍