This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓടക്കുഴൽ സമ്മാനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓടക്കുഴൽ സമ്മാനം
ജി. ശങ്കരക്കുറുപ്പ് മലയാളത്തിലെ വിശിഷ്ഠസാഹിത്യരചനയ്ക്ക് ഏർപ്പെടുത്തിയ വാർഷിക സമ്മാനം. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന കവിതാസമാഹാരം ഒരു ലക്ഷം രൂപയുടെ ജ്ഞാനപീഠം സമ്മാനം 1966-ൽ നേടുകയുണ്ടായി. സമ്മാനത്തുകയിൽ ഒരു പങ്ക് (25,000 രൂപ) പ്രതേ്യകം മാറ്റി 1968-ൽ ഒരു ട്രസ്റ്റ് (ഗുരുവായൂരപ്പന് ട്രസ്റ്റ്) രൂപീകരിച്ചു. വർഷന്തോറും വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന മലയാളകൃതിക്ക് ഗുരുവായൂരപ്പന്റെ പേരിൽ സമ്മാനം നല്‍കുകയാണ് പ്രസ്തുത ട്രസ്റ്റിന്റെ ഉദ്ദേശ്യം. ഈ സമ്മാനത്തിന് ഓടക്കുഴൽ സമ്മാനം എന്നാണ് പേരിട്ടിട്ടുള്ളത്. 1978 നു ശേഷം ജിയുടെ ചരമദിനമായ ഫെ.2-നാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. സാഹിത്യത്തിന്റെ പ്രാത്സാഹനത്തിനു വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള "ഓടക്കുഴൽ സമ്മാനം' അതിന്റെ സവിശേഷതകൊണ്ട് സഹൃദയാംഗീകാരം നേടിയിരിക്കുന്നു. നോ. ഓടക്കുഴൽ
(ഡോ. വി.എസ്. ശർമ; സ.പ.)