This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒലീവിയർ, ഫെർഡിനന്‍ഡ് (1785 - 1841)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഒലീവിയർ, ഫെർഡിനന്‍ഡ് (1785 - 1841)
Oliver, Ferdinand
ജർമന്‍ കാല്പനികചിത്രകാരന്. 1785-ൽ ജനിച്ചു. ഇദ്ദേഹം തന്റെ സഹോദരന്മാരായ ഫ്രഡറിക് (1791-1859), ഹൈന്റിഷ് (1783-1848) എന്നിവരുമായി ചേർന്നാണ് സാൽസ്ബർഗ് സ്കൂള്‍ ഒഫ് ലാന്‍ഡ്സ് കേപ്പ് പെയിന്റിങ് എന്ന കലാകേന്ദ്രം സ്ഥാപിച്ചത്.
1804 മുതൽ 1806 വരെ ഇദ്ദേഹം ഡ്രസ്ഡനിൽ ചിത്രകല അഭ്യസിക്കുന്നതിനു ചെലവഴിച്ചു. അതിനുശേഷം പാരിസിൽ താമസിക്കുകയും വളരെയധികം ചിത്രങ്ങള്‍ രചിക്കുകയും ചെയ്തു. നെപ്പോളിയന്റെ ചിത്രവും മതപരമായ വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ചിത്രങ്ങളും ഇതിൽ ഉള്‍പ്പെടുന്നു. ഫ്രഡറിക് ഷ്ളിഗൽ എന്ന ജർമന്‍ ദാർശനികന് ഒലീവിയറെ സ്വാധീനിക്കുകയും നസറീന്‍ ശൈലി (Nazarene style)സ്വീകരിക്കുന്നതിനു പ്രരിപ്പിക്കുകയും ചെയ്തു. മതപരമായ വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ധാരാളം പ്രകൃതിചിത്രങ്ങള്‍ ഇദ്ദേഹം ഈ കാലത്ത് വരയ്ക്കുകയുണ്ടായി. 1812 മുതൽ 30 വരെയുള്ള വർഷങ്ങളിൽ ഒലീവിയർ വിയന്നയിൽ താമസിക്കുകയും ഇതിഹാസരംഗങ്ങള് ചിത്രീകരിക്കുകയും ചെയ്തു. 1830-ൽ ഇദ്ദേഹം ജൂലിയസ് ഷ്ണൂർ ഫൊണ്‍ കറോള്സ്ഫീൽസിനോടൊപ്പം മ്യൂണിക്കിൽ പോവുകയും അവിടത്തെ അക്കാദമിയിൽ ഡിസൈന്‍ പ്രാഫസറായി നിയമിതനാവുകയും ചെയ്തു. ജീവിതത്തിന്റെ അന്ത്യദശകങ്ങളിൽ നിക്കോളാസ് പൗസിനെ അനുകരിച്ചുകൊണ്ട് ക്ലാസിക്കൽ രീതിയിൽ പ്രകൃതി ചിത്രങ്ങള്‍ വരയ്ക്കുന്നതിൽ ഏർപ്പെട്ടു. 1841-ൽ മ്യൂണിക്കിൽ നിര്യാതനായി.