This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:58, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒറ്റി

സ്ഥാവരവസ്‌തുക്കള്‍ കൈമാറ്റം ചെയ്യുന്ന ഒരു രീതി. വീണ്ടെടുക്കാനുള്ള അവകാശത്തോടെ പണംപറ്റിക്കൊണ്ട്‌ വസ്‌തു അനുഭവത്തിന്‌ വിട്ടുകൊടുക്കുന്ന സമ്പ്രദായമാണിത്‌. ഈ സമ്പ്രദായത്തിന്‌ പണമിടപാടുകള്‍ ആരംഭിച്ച കാലത്തോളം പഴക്കമുണ്ട്‌. പലതരത്തിലുള്ള ഒറ്റിസമ്പ്രദായങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിൽ നിലവിലിരിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പല വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഒറ്റികള്‍ പ്രചാരത്തിലുണ്ട്‌. വസ്‌തുകൈമാറ്റം നിയന്ത്രിക്കേണ്ടതാവശ്യമായി വന്നതോടെ മിക്ക രാഷ്‌ട്രങ്ങളിലും അതിനുവേണ്ട നിയമനിർമാണങ്ങളുണ്ടായി. ഇന്ത്യയിലെ വസ്‌തുകൈമാറ്റനിയമ (1882) ത്തിലെ 58 മുതൽ 104 വരെ വകുപ്പുകളിൽ ഒറ്റിയെയും ബന്ധപ്പെട്ട കാര്യങ്ങളെയും കുറിച്ച്‌ പ്രതിപാദിക്കുന്നു. സ്ഥാവരവസ്‌തു ജാമ്യം കൊടുത്ത്‌ വായ്‌പ വാങ്ങുന്നതാണ്‌ വളരെ പ്രചാരമുള്ള ഒറ്റിവ്യവസ്ഥ. ഒറ്റി ഫലത്തിൽ വരുത്തുന്ന പ്രമാണമാണ്‌ ഒറ്റിയാധാരം. വായ്‌പ വാങ്ങുന്ന സംഖ്യയുടെ പലിശ, സ്ഥാവരവസ്‌തുവിൽ നിന്നുള്ള പ്രതിവർഷവരുമാനത്തിനു തുല്യമായിരിക്കും. ആദ്യത്തെ ഒറ്റിയാധാരത്തിനുപുറമേ ആ വസ്‌തുവിന്മേൽ തന്നെ കീഴൊറ്റി, മേലൊറ്റി എന്നീ കരണങ്ങളും ആകാം. ഒരു നിശ്ചിത കാലാവധിക്കുള്ളിൽ വായ്‌പത്തുക മടക്കിക്കൊടുത്ത്‌ ഒറ്റി ഒഴിപ്പിക്കേണ്ടതുണ്ട്‌. നിശ്ചിത കാലാവധിക്ക്‌ ഒറ്റി ഒഴിപ്പിക്കാത്തപക്ഷം ഒറ്റിവസ്‌തു വിറ്റോ മറ്റു വിധത്തിൽ കൈമാറ്റം ചെയ്‌തോ ഒറ്റി വാങ്ങിയവന്‌ പണം ഈടാക്കാന്‍ അവകാശമുണ്ട്‌. നോ. പാട്ടം; വസ്‌തു കൈമാറ്റനിയമം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍