This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒർലോഫ്‌, ചാനാ (1888 - 1968)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:51, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒർലോഫ്‌, ചാനാ (1888 - 1968)

Orloff, Chana

ഫ്രഞ്ച്‌ ശില്‌പി എന്ന നിലയിൽ പ്രശസ്‌തി ആർജിച്ച റഷ്യാക്കാരി. 1888-ൽ കോണ്‍സ്റ്റാന്റിനോവ്‌ക്കായിൽ ജനിച്ചു. 1910-ൽ പാരിസിലേക്ക്‌ താമസംമാറ്റി. പാരിസിലെ ഇക്കോള്‍ ഡെസ്‌ ആർട്‌സ്‌ ഡെക്കൊറെറ്റിഫ്‌സിൽ (Ecole des Arts Decoratifs) പെരിശീലനം നേടുകയും മോണ്ട്‌ പാർ നാസ്സേയിലെ പ്രമുഖ ചിത്രകാരന്മാരായിരുന്ന ഗ്വിയം അപോലിനേർ (Guillaume Apollinaire)), അമേഡിയോ മോഡിഗ്ലിയാനി (Amedeo Modigliani) എന്നിവരുമായി പരിചയപ്പെടുകയും ചെയ്‌തു. കലാപ്രവർത്തനത്തിന്റെ ആദ്യഘട്ടങ്ങളിൽ ദാരുശില്‌പങ്ങള്‍ നിർമിക്കുന്നതിലാണ്‌ ഇവർ ഔത്സുക്യം കാണിച്ചിരുന്നത്‌. "ആമസോണ്‍' (1916), "ഡാന്‍സർ' (1919), "ഫാന്‍ഡാന്‍സ്‌' (1921) എന്നീ ശില്‌പങ്ങള്‍ ഈ കാലത്തു നിർമിച്ചവയാണ്‌. പിന്നീട്‌ ഇവർ ക്യൂബിസത്തിൽ ആകൃഷ്‌ടയായി. സിമെന്റ്‌, മാർബിള്‍ തുടങ്ങിയ മാധ്യമങ്ങളിൽ ഈ ശൈലിയിലുള്ള ധാരാളം ശില്‌പങ്ങള്‍ നിർമിച്ചു. ഗോളസ്‌തംഭാകൃതിയിലുള്ള ഉടലും ഗോളാകൃതിയിലുള്ള തലയുമുള്ള മനുഷ്യരൂപങ്ങളായിരുന്നു അധികവും. "മൈസണ്‍' എന്ന ശില്‌പം ഇക്കൂട്ടത്തിൽപ്പെടുന്നു.

1940-നോടടുത്ത്‌ ഇവർ നടത്തിയ രചനകളിൽ പല നഗ്നശില്‌പങ്ങളും ഉദാത്തങ്ങളായിത്തീർന്നിട്ടുണ്ട്‌. 1924-ൽ രചിച്ച "റിക്‌ളൈനിങ്‌ വുമണ്‍' ഇതിൽ പ്രാധാന്യമർഹിക്കുന്നു. 1945-നുശേഷം വെങ്കലശില്‌പങ്ങള്‍ നിർമിക്കുന്നതിലാണ്‌ ഒർലോഫ്‌ ശ്രദ്ധ പതിപ്പിച്ചത്‌; മുഖ്യവിഷയം പക്ഷികളായിരുന്നു. 1968 ഡി. 16-ന്‌ ടെൽ അവീവിൽ ഇവർ നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍