This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒമാന്‍, ചാള്‍സ്‌ വില്യം ചാഡ്‌വിക്‌ (1860 - 1946)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:46, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒമാന്‍, ചാള്‍സ്‌ വില്യം ചാഡ്‌വിക്‌ (1860 - 1946)

Oman, Charles William Chadwick

ബ്രിട്ടീഷ്‌ ചരിത്രകാരന്‍. 1860 ജനു. 12-നു ഇന്ത്യയിൽ മുസാഫർപൂർ എന്ന സ്ഥലത്ത്‌ ജനിച്ചു. വിഞ്ചസ്റ്ററിലും ഓക്‌സ്‌ഫർഡിലെ ന്യൂ കോളജിലുമായി വിദ്യാഭ്യാസം ചെയ്‌തു. 1883-ൽ ആള്‍സോള്‍സ്‌ കോളജി (ഓക്‌സ്‌ഫർഡ്‌) ലെ ഫെലൊ ആയി; 1905-ൽ ഓക്‌സ്‌ഫർഡിലെ ആധുനിക ചരിത്രവിഭാഗം പ്രാഫസറായി. ഈ വർഷംതന്നെ ഇദ്ദേഹം ബ്രിട്ടീഷ്‌ അക്കാദമിയുടെ ഫെലൊ ആയും തിരഞ്ഞെടുക്കപ്പെട്ടു. 1917-21 കാലത്ത്‌ റോയൽ ഏഷ്യാറ്റിക്‌ സൊസൈറ്റിയുടെ പ്രസിഡന്റായി സേവനമനുഷ്‌ഠിച്ചു. സൈനിക ചരിത്രത്തിലാണ്‌ ഇദ്ദേഹം പ്രതേ്യക പ്രതിപത്തി കാട്ടിയിരുന്നത്‌. ദ്‌ ഡാർക്ക്‌ ഏജസ്‌ 476-918 (1893); ഹിസ്റ്ററി ഒഫ്‌ ദ്‌ പെനിന്‍സുലാർ വാർ 1807-1814 (1902-30), ഹിസ്റ്ററി ഒഫ്‌ ഗ്രീസ്‌ (1888); എ ഹിസ്റ്ററി ഒഫ്‌ ഇംഗ്ലണ്ട്‌ ബിഫോർ ദി നോർമന്‍ കോണ്‍ക്വസ്റ്റ്‌ (1910); വെല്ലിങ്‌ടന്‍സ്‌ ആർമി (1912), നെപ്പോളിയോണിക്‌ സ്റ്റഡീസ്‌ (1920); ദി ആർട്ട്‌ ഒഫ്‌ വാർ ഇന്‍ ദ്‌ സിക്‌സ്റ്റീന്‍സ്‌ സെഞ്ച്വറി (1937); ഓണ്‍ ദ്‌ റൈറ്റിങ്‌ ഒഫ്‌ ഹിസ്റ്ററി (1939) എന്നിവയാണ്‌ പ്രമുഖകൃതികള്‍. ഇദ്ദേഹത്തിന്റെ പുത്രി കരോളയും (Carolo) ഒരു ചരിത്രകാരിയായിരുന്നു. 1946 ജൂണ്‍ 23-ന്‌ ഒമാന്‍ ഓക്‌സ്‌ഫഡിൽ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍