This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകവർഷികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:45, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏകവർഷികള്‍

ഒരുവർഷംകൊണ്ട്‌ ജീവിതകാലം പൂർത്തിയാക്കുന്ന സസ്യങ്ങള്‍. ചെടികളെ അവയുടെ ആയുർദൈർഘ്യമനുസരിച്ച്‌ ഏകവർഷികള്‍, ദ്വിവർഷികള്‍, ബഹുവർഷികള്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ഏകവർഷികള്‍ ദൃഢതരം (hardy), അർധദൃഢതരം (half hardy), മൃദുലം (tender) എന്നിങ്ങനെ മൂന്നുതരത്തിലുണ്ട്‌. സൂര്യകാന്തി, സീനിയ, ഡെൽഫീനിയം, ഡാലിയ, പെറ്റൂണിയ, ബാള്‍സം, വെർബീന മുതലായ ഏകവർഷികളെ അവയുടെ മനോഹരങ്ങളായ പൂക്കള്‍ക്കുവേണ്ടി പൂന്തോട്ടങ്ങളിൽ നട്ടുവളർത്തുന്നു. കാർഷിക വിളകളിലധികവും ഏകവർഷികളാണ്‌. നെല്ല്‌, ഗോതമ്പ്‌, ചോളം മുതലായ ധാന്യങ്ങളും ഉഴുന്ന്‌, ചെറുപയർ, വന്‍പയർ, കടല തുടങ്ങിയ പയറുവർഗങ്ങളും എള്ള്‌, നിലക്കടല എന്നീ എണ്ണക്കുരുക്കളും ഒറ്റ വർഷത്തിനുള്ളിൽ വളർച്ച മുഴുമിപ്പിച്ച്‌ ഫലം തന്നശേഷം നശിക്കുന്നു. വെണ്ട, വെള്ളരി, പാവൽ, പടവലം മുതലായ പച്ചക്കറിവിളകളും ഏകവർഷികളാണ്‌. ജീവിത കാലം വളരെ ഹ്രസ്വമായതുകൊണ്ട്‌ ഓരോ വർഷവും പുതുതായി ഇവ കൃഷി ചെയ്യേണ്ടതുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍