This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉലാനോവ, ഗാലിനാ സർജ്‌യേവ്‌ന (1910 - 1998)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:53, 13 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉലാനോവ, ഗാലിനാ സർജ്‌യേവ്‌ന (1910 - 1998)

Ulanova, galina Sergeevna

റഷ്യയിലെ പ്രമുഖനർത്തകിയും ജനകീയ കലാകാരിയും. നർത്തകരായ സെർജി ഉല്യനോവിന്റെയും മരിയ റോമനോവായുടെയും പുത്രിയായി 1910-ൽ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ ജനിച്ചു. അവിടത്തെ സംസ്ഥാന നൃത്തവിദ്യാലയത്തിൽ അഗ്രിപ്പിയാനാ വഗനോവയുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച ഉലാനോവ ബിരുദം നേടിയശേഷം കാംറോവ്‌ തിയെറ്ററിൽ ചേർന്നു. ആർ.വി. സഖറോവിന്റെ ഫൗണ്ടന്‍ ഒഫ്‌ ബഖ്‌ചിസറയ്‌ എന്ന കൃതിയിലെ മറിയയുടെ ഭാഗമാണ്‌ ഉലാനോവയുടെ ആദ്യത്തെ മികച്ച ആവിഷ്‌കരണം(1934). എൽ.എം. ലവറോസ്‌കി സംവിധാനം ചെയ്‌ത റോമിയോയും ജൂലിയറ്റും എന്ന ബാലെയിലെ ജൂലിയറ്റിന്റെ ഭാഗവും ഉലാനോവയെ പ്രശസ്‌തയാക്കി. ഒരു നാടകനർത്തകിയെന്ന നിലയിൽ ഈ വേഷം ഉലാനോവ ഭാവാവിഷ്‌കരണ പ്രധാനമാക്കുന്നതിൽ ഇവർ വിജയിച്ചു. ഗിസെലെ, സ്വാന്‍ലേക്ക്‌ എന്നിവയിലും ഉലാനോവ പ്രധാനഭാഗങ്ങളെടുത്ത്‌ ജനസമ്മതി നേടി. 1944-ൽ ഉലാനോവ മോസ്‌കോയിലെ ബോള്‍ഷോയ്‌ ബാലെയിലക്കു മാറ്റി.) റഷ്യയ്‌ക്ക്‌ പുറത്ത്‌ ഉലാനോവ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌ 1951-ൽ ഫ്‌ളോറന്‍സിലാണ്‌. 1956-ൽ ഇവർ ലണ്ടനിലെ റോയൽ ഓപ്പറാ ഹൗസിൽ ബോള്‍ഷോയ്‌ കമ്പനിയിലെ അംഗങ്ങളോടൊപ്പം നൃത്തം ചെയ്‌തതോടെ റഷ്യയ്‌ക്കു പുറത്ത്‌ ഇവരുടെ പ്രശസ്‌തി വ്യാപിച്ചു. ചലച്ചിത്രത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്‌. ബോള്‍ഷോയ്‌ തിയെറ്ററിലെ നർത്തകർക്കു പരിശീലനം നൽകുന്നതിലും റഷ്യന്‍ നൃത്തവേദിയെക്കുറിച്ചുള്ള ലേഖനങ്ങള്‍ രചിക്കുന്നതിലും അതീവ തത്‌പരയായിരുന്നു. സ്റ്റാലിന്‍ പ്രസും (4 പ്രാവശ്യം) സോവിയറ്റ്‌ യൂണിയനിലെ പരമോന്നത ബഹുമതിയായ "ഓർഡർ ഒഫ്‌ ലെനി'നും ഉലാനോവ നേടിയിട്ടുണ്ട്‌. 1998-ൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍