This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപാപചയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:46, 13 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉപാപചയം

ആഹരിക്കപ്പെട്ട വസ്‌തുവിന്‌ ശരീരത്തിനകത്ത്‌ വച്ചു സംഭവിക്കുന്ന അപചയം (catabolism), ഉൊപചയം (anabolism)എന്നീ വിഭാഗങ്ങളിൽപ്പെട്ട എല്ലാ രാസപരിണാമങ്ങള്‍ക്കും കൂടിയുള്ള പേര്‌. വളർച്ചയ്‌ക്കും ക്ഷതിപൂർത്തിക്കും ഊർജലബ്‌ധിക്കുംവേണ്ടിയാണ്‌ ആഹാരത്തെ ശരീരം പ്രയോജനപ്പെടുത്തുന്നത്‌. മനുഷ്യന്റെ ഈദൃശ ശരീരാവശ്യങ്ങള്‍ക്കുവേണ്ടതായ എല്ലാ ഘടകങ്ങളും ആഹാരത്തിലുണ്ടായിരിക്കും; ഉണ്ടായിരിക്കണം. ശരീരനിർമിതിക്കുള്ളതെന്നും ഊർജോത്‌പാദനത്തിനുള്ളതെന്നും ആഹാരത്തെ മൊത്തത്തിൽ രണ്ടായി തരംതിരിക്കാമെങ്കിൽ പ്രാട്ടീനുകളടങ്ങിയ നൈട്രജനുള്ള പദാർഥങ്ങളാണ്‌ ആദ്യത്തെ ഇനത്തിൽപ്പെടുന്നത്‌. മാംസം, മുട്ട, പാൽ, പയർവർഗങ്ങള്‍ മുതലായവയാണ്‌ പ്രാട്ടീന്‍ പ്രധാനങ്ങളായ പദാർഥങ്ങള്‍. നൈട്രജനില്ലാത്ത മറ്റാഹാരവസ്‌തുക്കളെല്ലാം രണ്ടാമത്തെ ഇനത്തിൽപെടുന്നു. കാർബോഹൈഡ്രറ്റുകള്‍ (സ്റ്റാർച്ച്‌, ഷുഗർ തുടങ്ങിയവ) എച്ചകള്‍, കൊഴുപ്പുകള്‍ എന്നിവ ഉദാഹരണങ്ങളാണ്‌. ഇവ ഒരിക്കലും ശരീരത്തിന്റെ ഭാഗമായി പരിണമിക്കുന്നില്ല. അപചയവിധേയമായി ശരീരത്തിനാവശ്യമുള്ള താപം മുതലായ ഊർജങ്ങള്‍ ലഭ്യമാക്കുകയാണ്‌ ഇവയുടെ ധർമം. അതായത്‌, അരി, ഗോതമ്പ്‌, ചോളം മുതലായ ധാന്യങ്ങളും മരച്ചീനി, ഉരുളക്കിഴങ്ങ്‌ മുതലായ കിഴങ്ങുകളും നെയ്യ്‌, എച്ചകള്‍ മുതലായ കൊഴുപ്പുകളും ശരീരത്തിന്‌ ഇന്ധനത്തിന്റെ പ്രയോജനം നിർവഹിക്കുന്നു എന്നർഥം. ശരീരത്തിനകത്തു നടക്കുന്ന അപചയപ്രക്രിയകളുടെ പരിണതഫലങ്ങളായി കാത്സ്യം, മഗ്നീഷ്യം, അയണ്‍, സോഡിയം, പൊട്ടാസ്യം, അയഡിന്‍, ഫോസ്‌ഫറസ്‌ മുതലായ അകാർബണിക മൂലകങ്ങളുടെ ലവണങ്ങള്‍ അവശേഷിക്കാറുണ്ട്‌. ആരോഗ്യത്തിന്‌ ഇവയെല്ലാം അപരിഹാര്യങ്ങളാണ്‌. രക്തം, എല്ല്‌, പല്ല്‌ മുതലായവയുടെ ഘടകങ്ങളായും അനേകം ഗ്രന്ഥികളുടെ പ്രവർത്തനത്തിന്‌ പ്രചോദകങ്ങളായും ഇവ ശരീരത്തിൽ പ്രവർത്തിക്കുന്നു. പ്രാട്ടീന്‍, കാർബോഹൈഡ്രറ്റ്‌, ഫാറ്റ്‌ (കൊഴുപ്പ്‌), ധാതുലവണങ്ങള്‍ (അകാർബണിക ലവണങ്ങള്‍) എന്നീ നാലുഘടകങ്ങള്‍ക്കു പുറമേ ആഹാരത്തിൽ അവശ്യംവേണ്ട മറ്റൊരു ഘടകമാണ്‌ ജീവകങ്ങള്‍. ഇതോടൊപ്പം നാലുമുതൽ ആറുവരെ ഗ്ലാസ്‌ ജലവും ഒരു ശരാശരി മനുഷ്യന്‍ കഴിക്കേണ്ടതായിട്ടുണ്ട്‌. മൊത്തത്തിൽ ഇതെല്ലാം ചേർന്നതായിരിക്കണം മനുഷ്യന്റെ ആഹാരം.

അപചയം, ഉപചയം. കഴിക്കുന്ന ആഹാരത്തിന്റെ ചെറിയ ഒരംശം നേരിട്ടു രക്തത്തിലേക്കും ലസികാവ്യൂഹ(lymphatic system)ത്തിലേക്കും വലിച്ചെടുത്തു പ്രയോജനപ്പെടുത്തുവാന്‍ ശരീരത്തിനു സാധിക്കും. ജലം, സ്വതന്ത്രമായ ധാതുലവണങ്ങള്‍ (ഉദാ. കറിയുപ്പ്‌), സ്വതന്ത്രമായ വിറ്റാമിനുകള്‍ എന്നിവ ഉപചയപ്രക്രിയയ്‌ക്കു വിധേയമാകാതെതന്നെ അന്നപഥഭിത്തികളിലൂടെ ശരീരത്തിനകത്തു പ്രവേശിക്കുന്നു. എന്നാൽ ആഹാരത്തിന്റെ ബഹുഭൂരിഭാഗവും വിവിധ രാസപ്രവർത്തനങ്ങള്‍വഴി തന്മാത്രകളായി ലഘൂകരിക്കപ്പെട്ടതിനുശേഷമേ അവശോഷണം (absorption)ചെയ്യപ്പെടുന്നുള്ളൂ. പ്രാട്ടീനുകളും അവയുടെ വിഭക്തഭാഗങ്ങളും (poly peptides, peptides)ജെലീയ വിശ്ലേഷണം വഴി അമിനൊ അമ്ലങ്ങളായും, കാർബോഹൈഡ്രറ്റുകള്‍ ഹെക്‌സോസ്‌ഷുഗറുകളായും, കൊഴുപ്പുകള്‍ മിക്കതും ഫാറ്റി അമ്ലങ്ങള്‍, ഗ്ലിസറോള്‍ എന്നീ ഘടകങ്ങളായും ലഘൂകരിക്കപ്പെടുന്നു. ഒട്ടുവളരെ എന്‍സൈമുകള്‍ ഇതിനുവേണ്ടി ദഹനനാളത്തിനകത്തു പ്രവർത്തിക്കുന്നുണ്ട്‌. എന്‍സൈമുകളുടെ സഹായത്തോടുകൂടി ഇപ്രകാരം നടക്കുന്ന ലഘൂകരണ രാസപ്രക്രിയകളെ ഒന്നിച്ചു ചേർത്ത്‌ അപചയം എന്നും അവശോഷണം ചെയ്യപ്പെട്ട ലഘൂകൃതതന്മാത്രകള്‍ ശരീരാന്തർഭാഗത്തിനു പുനഃസംശ്ലേഷണത്തിനു വിധേയങ്ങളായി ശരീരത്തിനാവശ്യമായ കല(tissues)കെളായും മറ്റും തീരുന്ന വിവിധ രാസപ്രതിപ്രവർത്തനങ്ങളെ ഒന്നിച്ചുചേർത്ത്‌ ഉപചയം എന്നും വേറെ വേറെ പറഞ്ഞു വരുന്നു; വിശ്ലേഷണാത്മകമായ അപചയത്തെയും സംശ്ലേഷണാത്മകമായ ഉപചയത്തെയും ചേർത്ത്‌ ഉപാപചയം(metabolism)എന്നു പറയുന്നു.

പചനസഹായികള്‍. ആഹാരം അപചയത്തിലൂടെ തന്മാത്രകളായി ലഘൂകരിക്കപ്പെടുന്നതിനു സഹായകമായി പല കാര്യങ്ങളുമുണ്ട്‌. ചൂടാക്കി പാകം ചെയ്യുമ്പോള്‍ പല പദാർഥങ്ങളും മൃദുവായിത്തീരുന്നു. സ്റ്റാർച്ചിന്റെ തരികളെ പൊതിഞ്ഞിട്ടുള്ള സെലുലോസ്‌ ആവരണം ഭേദിക്കുകയും തന്മൂലം അവയ്‌ക്ക്‌ എന്‍സൈമുകളുമായി എളുപ്പം സമ്പർക്കത്തിനുള്ള സാഹചര്യമുണ്ടാവുകയും ചെയ്യുന്നു. ചില വലിയ തന്മാത്രകള്‍ക്ക്‌ ഭാഗികമായി ജലീയവിശ്ലേഷണം സംഭവിക്കുന്നു. മുട്ട മുതലായ ഭോജ്യവസ്‌തുക്കളിലെ ദ്രവരൂപത്തിലുള്ള പ്രാട്ടീനുകള്‍ക്ക്‌ കൊയാഗുലനം(coagulation) ഉണ്ടാകുന്നു. പാകപ്രക്രിയയാൽ ചില പദാർഥങ്ങളുടെ രുചിയും മണവും അഭികാമ്യമായിത്തീരുന്നതുകൊണ്ട്‌ ഉമിനീരും അമാശയരസവും കൂടുതൽ അളവിൽ സ്രവിക്കുവാനിടയാവുന്നു. കായിനങ്ങളും മറ്റും പഴുക്കുമ്പോള്‍ അവയിൽ അഭികാമ്യങ്ങളായ ചില രാസ പരിണാമങ്ങള്‍ നടക്കുന്നു. പല്ലുകൊണ്ടുള്ള ചവയ്‌ക്കൽ ആഹാരപദാർഥത്തെ ചെറിയ കണങ്ങളാക്കി മാറ്റി അവയെ ദഹനരസങ്ങളുമായി എളുപ്പം ബന്ധപ്പെടുത്തുന്നു. കൂടുതൽ അളവിൽ സ്രവിക്കുന്ന ദഹനരസങ്ങളിലും ആഹരിക്കപ്പെടുന്ന ദ്രവരൂപവസ്‌തുക്കളിലുമുള്ള ജലാംശം ശരീരത്തിനകത്തുനടക്കുന്ന ജലീയവിഘടനം എന്ന രാസപ്രക്രിയയ്‌ക്കു പ്രയോജകീഭവിക്കുന്നു. ഈ പറഞ്ഞ കാര്യങ്ങളിൽ വച്ച്‌ സർവപ്രധാനം എന്‍സൈമുകളുടെയും ദഹനരസങ്ങളിലുള്ള പ്രത്യേക ഘടകങ്ങളുടെയും പ്രതിപ്രവർത്തനങ്ങളാണ്‌. എന്‍സൈമുകളെയും മറ്റനേകം രസങ്ങളെയും സ്രവിപ്പിക്കുന്ന ഗ്രന്ഥികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്‌ കേന്ദ്രനാഡീവ്യൂഹവും ഹോർമോണുകളും ആണ്‌.

ദഹനപ്രക്രിയ. ആഹാരം പചനവിധേയമാകുമ്പോള്‍ രണ്ടുതരം പ്രക്രിയകള്‍ സംഭവിക്കുന്നുണ്ട്‌; ഒന്ന്‌ യാന്ത്രികം, മറ്റൊന്നു രാസികം. വായിലും ജഠരത്തിലും ആയിട്ടാണു മുഖ്യമായും യാന്ത്രികപ്രക്രിയ നടക്കുന്നത്‌. ഖരരൂപത്തിലുള്ള ആഹാരം അരഞ്ഞുകുഴമ്പുപ്രായത്തിലാകുവാന്‍ ഇതു സഹായിക്കുന്നു. വായിലും ജഠരത്തിലും ചെറുകുടലിലുമായി അപചയം എന്ന രാസപ്രക്രിയ എന്‍സൈമുകളുടെ സഹകരണത്തോടെ സാധിതമാകുന്നു. അപചയാനന്തരം അന്നപഥത്തിൽനിന്ന്‌ അവശോഷണം ചെയ്യപ്പെട്ടതിനുശേഷമാണ്‌ ശരീരത്തിൽ ഉപചയം എന്ന സംശ്ലേഷണികമായ രാസപ്രക്രിയ സംഭവിക്കുന്നത്‌. ആഹാരം ചവച്ച്‌ അരയ്‌ക്കപ്പെടുമ്പോള്‍ അത്‌ ഉമിനീരുമായി കൂടിക്കലരുന്നു. അധോജംഭം, അധോജിഹ്വം, കർണപൂർവം, കപോലം എന്നീ സ്ഥാനങ്ങളിലുള്ള ഗ്രന്ഥികളിൽനിന്ന്‌ ഉണ്ടാവുന്ന സ്രവങ്ങളുടെ ഒരു മിശ്രമാണ്‌ ഉമിനീർ. അല്‌പം ശ്യാനത(viscosity)യുള്ള ഈ നിറമില്ലാത്ത ദ്രാവകത്തിൽ ശരാശരി 99.42 ശതമാനം ജലവും 0.58 ശതമാനം ഖരാംശങ്ങളുമാണ്‌. ഖരാംശത്തിന്റെ മൂന്നിൽ രണ്ടുഭാഗം പ്രായേണ മ്യൂസിന്‍, ടയാലിന്‍ എന്നീ കാർബണികപദാർഥങ്ങളും ബാക്കിഭാഗം കാത്സ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫേറ്റ്‌, ക്ലോറൈഡ്‌, ബൈകാർബണേറ്റ്‌, സള്‍ഫേറ്റ്‌ എന്നീ അയോണുകള്‍ ഉള്‍പ്പെട്ട അകാർബണിക വസ്‌തുക്കളുമാണ്‌. വായയുടെ നനവും ശുചിത്വവും കാത്തുസൂക്ഷിക്കുന്നതിനുംസ്ഥിരമായി നിർത്തുന്നതിനും ഉമിനീർ സഹായിക്കുന്നുണ്ട്‌. ഉമിനീരിലെ മ്യൂസിന്‍ വഴുവഴുപ്പുള്ള പദാർഥമാകയാൽ ആഹാരം ചവച്ചിറക്കുന്നതിനു സഹകരിക്കുന്നു. ആഹാരത്തിലെ പല പദാർഥങ്ങളെയും ഉമിനീർ ലയിപ്പിച്ച്‌ വായയിലെ സ്വാദു-മുകുള(taste buds)ങ്ങളുമായി സമ്പർക്കത്തിൽ കൊണ്ടുവരുന്നു. ഉമിനീരിലെ അപചയ സഹായകമായ എന്‍സൈം ആണ്‌ ടയാലിന്‍ (ptyalin). ആഹാരത്തിലുള്ള സ്റ്റാർച്ച്‌, ഡെക്‌സ്റ്റ്രിനുകള്‍, ഗ്ലൈക്കൊജന്‍ എന്നിവയുടെ അപഗ്രഥനം ടയാലിന്റെ സാന്നിധ്യത്തിൽ വായയിൽ നിന്നുതന്നെ ആരംഭിക്കുന്നു. ആഹാരം ചവച്ചിറക്കിയതിനുശേഷം ടയാലിന്‌ അമ്ലീയമായ ആമാശയരസത്താൽ നാശമുണ്ടാകുന്നതുകൊണ്ട്‌ അതിന്റെ പ്രവർത്തനം ജഠരത്തിൽ അധികനേരം തുടരുവാന്‍ സാധ്യമല്ല. പലരിലും ടയാലിന്റെ പ്രതിപ്രവർത്തനം നിസ്സാരമായിട്ടേ നടക്കാറുള്ളൂ. മൊത്തം ദഹനപ്രക്രിയയിൽ ഇതിനുള്ള പ്രാധാന്യവും ലഘുവാണ്‌. ജഠരത്തിൽ ആഹാരത്തിനു യാന്ത്രികവും രാസികവുമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്‌. നല്ലപോലെ അരഞ്ഞു കുഴമ്പു പരുവത്തിലാക്കുകയാണു യാന്ത്രികമാറ്റത്തിന്റെ ലക്ഷ്യം. ആഹാരം ജഠരത്തിലെത്തുന്നതോടുകൂടി ജഠരഭിത്തി വലിയുകയും അതിലെ ചുളിവുകള്‍ നിവരുകയും ചെയ്യുന്നു. ഇപ്രകാരം ജഠരഭിത്തിക്കുണ്ടാകുന്ന വലിവ്‌ കൂടുതൽ ആമാശയരസസ്രാവത്തിനു കാരണമാകുന്നു. പുരസ്‌സരണചലനം (peristalsis)മൂലം ആഹൃതപദാർഥം നല്ലപോലെ മഥിതമായി ആമാശയരസവുമായി യഥേഷ്‌ടം കലർന്ന്‌ കൈം (chyme)എന്ന സംജ്ഞയാൽ അറിയപ്പെടുന്ന കുഴമ്പായിത്തീരുന്നു.

ആഹാരത്തിനു സംഭവിക്കുന്ന രാസപരിണാമം മിക്കവാറും ആമാശയരസത്തിന്റെ പ്രതിപ്രവർത്തനംകൊണ്ടാണ്‌. ആമാശയരസസ്രവണത്തിനു രണ്ടു ഘട്ടങ്ങളുണ്ട്‌: സെഫാലിക്‌ഘട്ടം; ഗാസ്റ്റ്രിക്‌ ഘട്ടം. രുചി, മണം മുതലായവയുടെ സ്വാധീനം നിമിത്തം മാനസികമായ പ്രചോദനത്താലുണ്ടാകുന്നതാണ്‌ ആദ്യഘട്ടം. ജഠരഭിത്തിയുടെ വലിവുനിമിത്തമുണ്ടാകുന്നതാണു ദ്വിതീയഘട്ടം. തെളിഞ്ഞു നിറമില്ലാത്ത ദ്രാവകവസ്‌തുവാണ്‌ ജഠരരസം. ഇതിൽ 99 ശതമാനം ജലാംശമാണ്‌, ലീനങ്ങളായ ലവണങ്ങള്‍; അല്‌പമാത്രയിൽ ഹൈഡ്രാക്ലോറിക്‌ അമ്ലം; പെപ്‌സിന്‍, റെനിന്‍, ഗാസ്റ്റ്രിക്‌ ലിപേസ്‌ എന്നിങ്ങനെ മൂന്നു പ്രധാന എന്‍സൈമുകള്‍ എന്നിവയാണ്‌ മറ്റു ഘടകങ്ങള്‍. ഇവയിൽ ഹൈഡ്രാക്ലോറിക്‌ അമ്ലം സ്വല്‌പമാണെങ്കിലും മൂന്നു പ്രധാന കൃത്യങ്ങള്‍ നിർവഹിക്കുന്നുണ്ട്‌: (i) വായയിൽ നിന്നു ജഠരത്തിലെത്തിയ ആൽക്കലീയമായ ആഹാരത്തെ ഉദാസീനീകരിക്കുന്നു, (ii) ജഠരത്തിലെ ദോഷകാരികളായ ബാക്‌റ്റീരിയയെ നശിപ്പിക്കുന്നു, (iii) ആഹാരത്തിൽ ബന്ധനാവസ്ഥയിലുള്ള ഇരുമ്പിന്റെ അംശത്തെ മോചിപ്പിച്ചു സ്വതന്ത്രമാക്കി അവശോഷണാർഹമായ രൂപത്തിലാക്കിത്തീർക്കുന്നു. ജഠരരസം യഥായോഗ്യം പ്രവർത്തനക്ഷമമാകുന്നതിന്‌ അമ്ലീയമായ മാധ്യമം ആവശ്യമാണ്‌. ഹൈഡ്രാക്ലോറിക്‌ അമ്ലം അതിനു സഹായകമായി ഭവിക്കുന്നു.

ജഠരരസത്തിലുള്ള പെപ്‌സിന്‍ എന്ന എന്‍സൈം പ്രാട്ടീനുകളെ പ്രാട്ടിയോസുകളായും പെപ്‌റ്റോണുകളായും വിഘടിപ്പിക്കുന്നു. ഇത്‌ പ്രാട്ടീന്‍ അപചയത്തിന്റെ ആദ്യഘട്ടമേ ആകുന്നുള്ളൂ. പാലിലെ ലേയ പ്രാട്ടീനായ കേസിനോജന്‍ അലേയ-കേസിന്‍ ആയി രൂപാന്തരപ്പെടുകയും അനന്തരം ഈ കേസിന്‍ പെപ്‌സിന്റെ സഹായത്താൽ വിഘടിതമാവുകയും ചെയ്യുന്നു. കൊഴുപ്പുകളെ വിഘടനം ചെയ്യിക്കുന്ന എന്‍സൈമാണ്‌ ഗാസ്റ്റ്രിക്‌ ലിപേസ്‌. ജഠരത്തിൽ ഇതിന്റെ പ്രവർത്തനം ശരിയായി നടക്കുകയില്ല. കൊഴുപ്പുകള്‍ പിത്തരസംകൊണ്ടു എമള്‍സീകരിക്കപ്പെട്ടതിനുശേഷമേ ഈ എന്‍സൈം തീവ്രമായി പ്രവർത്തിക്കുകയുള്ളൂ. കൈം ജഠരത്തിൽ നിന്നു ചെറുകുടലിലേക്കു പ്രവേശിക്കുന്നതിനു മുമ്പായി ഇടയ്‌ക്കുള്ള ഗ്രഹണി(duodenum)യിൽ വച്ചാണു പിത്തരസവുമായി (bile) കലരുന്നത്‌. കൊഴുപ്പുകള്‍ വിഘടിച്ചാൽ ഗ്ലിസറോളും ഫാറ്റിഅമ്ലങ്ങളും ലഭ്യമാകുന്നു. കാർബോഹൈഡ്രറ്റിന്‌ ജഠരരസത്തിന്റെ പ്രതിപ്രവർത്തനംമൂലം ഒന്നും സംഭവിക്കുകയില്ല. ആഹൃതപദാർഥം ജഠരത്തിൽ നിന്നു ഗ്രഹണിവഴിയായി ചെറുകുടലിലാണ്‌ പ്രവേശിക്കുന്നത്‌.

ചെറുകുടലിൽ വച്ചാണു ദഹനപ്രക്രിയയും അവശോഷണവും മുഖ്യമായി നടക്കുന്നത്‌. ഗ്രഹണിയിലൂടെ ചെറുകുടലിലേക്കു കടക്കുംമുമ്പ്‌ പിത്തരസം മാത്രമല്ല അഗ്ന്യാശയരസവും (pancreatic juice)കൂടി കലരുന്നുണ്ട്‌. ചെറുകുടലിൽ വച്ച്‌ ആന്ത്രരസവും (intestinal juice) ചേരും. ഈ മൂന്നു രസങ്ങളിലുമായി അടങ്ങിയിരിക്കുന്ന പലതരം എന്‍സൈമുകളുടെ പ്രവർത്തനഫലമായിട്ടാണ്‌ ദഹനപ്രക്രിയ സമാപ്‌തിയിലെത്തുന്നത്‌. പിത്തരസത്തിന്റെ പ്രധാന കൃത്യം കൊഴുപ്പുകളുടെ എമള്‍സീകരണമാണ്‌. അപചയസഹായകമായ എന്‍സൈമുകളൊന്നും അതിലില്ല. പിത്തരസം ക്ഷാരീയസ്വഭാവമുള്ളതാണ്‌. അഗ്ന്യാശയരസത്തിൽ ധാരാളം ജലാംശമുണ്ട്‌. അതിലെ മൂന്നു പ്രധാന എന്‍സൈമുകളാണ്‌ ട്രിപ്‌സിന്‍, അമൈലേസ്‌, ലിപേസ്‌ എന്നിവ. ഇവയിൽ ട്രിപ്‌സിന്‍ ആദ്യം ഉണ്ടാകുന്നത്‌ ട്രിപ്‌സിനൊജന്‍ രൂപത്തിലാണ്‌; ഇത്‌ പിന്നീട്‌ ആന്ത്രരസത്തിലുള്ള എന്ററൊകൈനേസ്‌ എന്ന എന്‍സൈമിന്റെ പ്രവർത്തനത്തിലാണു ട്രിപ്‌സിനായിത്തീരുന്നത്‌. ട്രിപ്‌സിന്‍ തീവ്രമായി പ്രവർത്തിക്കാന്‍ ശേഷിയുള്ള എന്‍സൈമാണ്‌. അത്‌ പ്രാട്ടീനംശങ്ങളെ മുഴുവനായി വിഘടിപ്പിച്ച്‌ പെപ്‌റ്റോണുകളും പോളിപെപ്‌റ്റൈഡുകളുമാക്കി മാറ്റുന്നു. ആന്ത്രരസത്തിലടങ്ങിയ ഇറപ്‌സിന്‍ (erepsin) പിന്നീട്‌ പെപ്‌റ്റോണുകളെയും പോളിപെപ്‌റ്റൈഡുകളെയും അവശോഷണയോഗ്യങ്ങളായ അമിനൊ-അമ്ലങ്ങളാക്കി പരിണമിപ്പിച്ച്‌ പ്രാട്ടീനുകളുടെ അപചയപ്രക്രിയയെ മുഴുമിപ്പിക്കുന്നു. കാർബോഹൈഡ്രറ്റുകളെ മാള്‍ടോസ്‌ ആക്കുകയാണ്‌ അമൈലേസിന്റെ പ്രവർത്തനം. ആന്ത്രരസത്തിലുള്ള മാള്‍ട്ടേസ്‌ എന്ന എന്‍സൈം മാള്‍ടോസിനെ പൂർണമായും ഗ്ലൂക്കോസാക്കി മാറ്റുന്നു; ഇന്‍വർട്ടേസ്‌ എന്ന എന്‍സൈം കരിമ്പു പഞ്ചസാരയെയും, ലാക്‌റ്റേസ്‌ എന്ന എന്‍സൈം ലാക്‌റ്റോസിനെയും ഗ്ലൂക്കോസാക്കി മാറ്റുവാന്‍ സഹായിക്കുകയും അങ്ങനെ കാർബോഹൈഡ്രറ്റിന്റെ അവശോഷണം വരെയുള്ള അപചയം പൂർണമാവുകയും ചെയ്യുന്നു. അഗ്ന്യാശയരസത്തിലുള്ള ലിപേസ്‌ കൊഴുപ്പുകളുടെ വിഘടനത്തിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന ഒരു എന്‍സൈമാണ്‌. കൊഴുപ്പുകള്‍ വിഘടിച്ച്‌ ഗ്ലിസറോളും ഫാറ്റി ആസിഡുകളുമായിപ്പരിണമിക്കുന്നു. ഫാറ്റി ആസിഡുകള്‍ ക്ഷാരീയബേസുകളുമായിച്ചേർന്ന്‌ സപോണീകരിക്കപ്പെടുന്നു(saponification) അഗ്ന്യാശയരസം കൊഴുപ്പുകളുടെ എമള്‍സീകരണത്തെയും സഹായിക്കുന്നതാണ്‌. കൊഴുപ്പിന്റെ ദഹനപ്രക്രിയ മിക്കവാറും അഗ്ന്യാശയരസത്തിലെ ഈ ലിപേസ്‌ മുഖാന്തരം സംഭവിക്കുന്നതായി കരുതാം. എന്തെന്നാൽ ആന്ത്രരസത്തിലുള്ള ലിപേസ്‌ അത്ര പ്രതിപ്രവർത്തനശേഷിയുള്ളതല്ല. കൊഴുപ്പിൽ ഒരു ചെറിയ അംശത്തെ മാത്രം വിഘടിപ്പിക്കാനേ അതിനു കഴിവുള്ളൂ. ഇപ്രകാരം ചെറുകുടലിൽ വച്ച്‌ ആഹാരത്തിന്റെ അപചയപ്രക്രിയ മിക്കവാറും പൂർണമായി സംഭവിക്കുന്നു. അപചയവിധേയമാകുന്നതോടുകൂടി ആഹൃതപദാർഥം അവശോഷണയോഗ്യങ്ങളായ തന്മാത്രകളായി ലഘൂകരിക്കപ്പെടുകയും അവ ചെറുകുടലിന്റെ ഭിത്തികളിലൂടെ ശരീരത്തിനകത്തേക്കു സംക്രമിക്കുകയും ചെയ്യുന്നു. ഇപ്രകാരം അവശോഷണം കഴിഞ്ഞതിനുശേഷമുള്ള ആഹാരാംശം കുഴമ്പു പ്രായത്തിൽത്തന്നെയാണ്‌ നിലകൊള്ളുന്നത്‌. ഇത്‌ പിന്നീട്‌ വന്‍കുടലിലേക്കു പ്രവേശിക്കുന്നു.

ചെറുകുടലിൽവച്ച്‌ അവശോഷണം ചെയ്യപ്പെടാത്ത, ആഹാരത്തിന്റെ ബാക്കി ദഗ്‌ധാംശത്തോടൊപ്പം ധാരാളം ജലവും വന്‍കുടലിൽവച്ച്‌ അവശോഷണം ചെയ്യപ്പെടുന്നു. ജലാംശം കൂടുതൽ കൂടുതൽ അവശോഷിതമാകുന്തോറും അവശേഷിക്കുന്ന ഭാഗം കൂടുതൽ കൂടുതൽ ഖരത്വം പ്രാപിക്കുന്നു. അത്‌ മലാശയത്തിലേക്കു പ്രവേശിക്കുകയും അമേധ്യമായി വിസർജിക്കപ്പെടുകയും ചെയ്യുന്നു.

കാർബോഹൈഡ്രറ്റ്‌. കാർബോഹൈഡ്രറ്റുകള്‍ എന്‍സൈമുകളുടെ സഹായത്തോടെ ജലീയവിശ്ലേഷണവിധേയമായി ഗ്ലൂക്കോസ്‌, ഫ്രക്‌റ്റോസ്‌, ഗാലക്‌റ്റോസ്‌, പെന്റോസുകള്‍ എന്നീ അന്തിമോത്‌പന്നങ്ങളെയാണു ലഭ്യമാക്കാറുള്ളത്‌. ഇവയിൽ ഏറ്റവും മുഖ്യവും എളുപ്പത്തിൽ അവശോഷണയോഗ്യവുമായത്‌ ഗ്ലൂക്കോസ്‌ ആണ്‌. ഏതായാലും എല്ലാ മോണൊസാക്കറൈഡുകളും ചെറുകുടലിൽ വച്ചുതന്നെ അവശോഷണം ചെയ്യപ്പെടുന്നു. ഈ മോണൊസാക്കറൈഡുകളെല്ലാം നിശ്ചിത പഥങ്ങളിലൂടെ കരളിൽ ആദ്യം എത്തിച്ചേരുന്നു. ഫ്രക്‌റ്റോസ്‌, ഗാലക്‌റ്റോസ്‌ എന്നീ ഷുഗറുകള്‍ കരളിൽ വച്ചുതന്നെ രാസപരിണാമങ്ങള്‍ക്കു വിധേയമായി ഗ്ലൂക്കോസായി രൂപാന്തരപ്പെടുന്നു. കരളിന്റെ പ്രവർത്തനങ്ങള്‍ക്കു കേടുണ്ടെങ്കിൽ ഈ മാറ്റം വേണ്ടവിധം സംഭവിക്കുകയില്ല; ഈ ഷുഗറുകള്‍ അതേ രൂപത്തിൽ രക്തത്തിലേക്കുകടക്കുകയും പിന്നീടു മൂത്രത്തിലൂടെ വിസർജിക്കപ്പെടുകയും ചെയ്യും. കരളിൽ വച്ചു ഗ്ലൂക്കോസിന്‌ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശരീരത്തിന്റെ ആവശ്യമനുസരിച്ചാണ്‌ നടക്കുന്നത്‌: (i) ഊർജമാണ്‌ ശരീരത്തിന്‌ ആവശ്യമെങ്കിൽ ഗ്ലൂക്കോസ്‌ മുഴുവനും ഓക്‌സിഡേഷനു പാത്രമായിത്തീർന്ന്‌ ധാരാളം ഊർജം മോചിപ്പിക്കുന്നതോടൊപ്പം കാർബണ്‍ ഡൈഓക്‌സൈഡും ജലവുമായി പരിണമിക്കുന്നു.

(ii) ഊർജത്തിന്റെ ആവശ്യമില്ലെങ്കിൽ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കൊജനാക്കി മാറ്റി (glycogenisis)കെരളിലും മറ്റു കലകളിലും സംഭരിക്കുന്നു.

(iii) രക്തത്തിലെ ഗ്ലൂക്കോസ്‌ വിതാനം നിലനിർത്തുന്നതിനു കൂടുതൽ ഗ്ലൂക്കോസ്‌ ആവശ്യമായി വരുമ്പോള്‍ കരളിൽ സംഭൃതമായിട്ടുള്ള ഗ്ലൈക്കൊജന്‍ വിഘടിച്ചു ഗ്ലൂക്കോസായി (glycogenolysis)വീണ്ടും പരിണമിക്കുന്നു.

(iv) ഗ്ലൈക്കൊജനായി മാറ്റിയശേഷവും അധികമായി വരുന്ന ഗ്ലൂക്കോസ്‌ ഫാറ്റി അമ്ലങ്ങളായി പരിവർത്തനം ചെയ്യിക്കപ്പെട്ട്‌ ട്രഗ്ലിസറൈഡു-രൂപത്തിൽ ശരീരത്തിലെ കൊഴുപ്പുശേഖരങ്ങളിൽ സംഭരിക്കപ്പെടുന്നു.

(v) പേശി സങ്കോചം മുതലായ പ്രത്യേകാവസരങ്ങളിൽ ഗ്ലൂക്കോസിനു ഭാഗികമായ വിഘടനം സംഭവിക്കുമ്പോള്‍ ഇടയൗഗികമായി ലഭിക്കുന്ന ലാക്‌റ്റിക്‌ ആസിഡ്‌ കരള്‍ തന്നെ വേണ്ടവിധം കൈകാര്യം ചെയ്യുന്നു.

(vi)ന്യൂക്ലിയിക്‌ ആസിഡുകളുടെ സംശ്ലേഷണത്തിനാവശ്യമായ റൈബോസ്‌, ഡി ഓക്‌സി റൈബോസ്‌ മുതലായ മറ്റു ചില ഷുഗറുകളുടെ നിർമാണത്തിന്‌ ഗ്ലൂക്കോസ്‌ ചെറിയതോതിൽ ഉപയോഗിക്കപ്പെടുന്നു.

(vii)) ഗ്ലൂക്കോജനിക്‌ അമിനൊ-അമ്ലങ്ങളുടെ സംശ്ലേഷണത്തിനുവേണ്ട കാർബണ്‍-ശൃംഖല പ്രദാനം ചെയ്യുന്നതിനു ഗ്ലൂക്കോസ്‌ ചിലപ്പോള്‍ പ്രയോജകീഭവിക്കുന്നു.

കാർബോഹൈഡ്രറ്റ്‌-ഇതര വസ്‌തുക്കളിൽ നിന്ന്‌ ചിലപ്പോള്‍ ഗ്ലൂക്കോസ്‌ നിർമിക്കേണ്ടിവരുമ്പോള്‍ കരള്‍ അതിനുവേണ്ടി പ്രവർത്തിക്കുക പതിവാണ്‌. ഈ പ്രവർത്തനത്തിനു ഗ്ലൂക്കോനിയോജനസിസ്‌ എന്നു പറഞ്ഞുവരുന്നു. പെന്റോസുകള്‍ പ്രായേണ ഗ്ലൂക്കോസിന്റെ പരിണാമചക്രത്തിൽ സമുചിതസ്ഥാനത്തിൽ സഹകരിച്ച്‌ ഉപാപചയപ്രക്രിയയിൽ പങ്കുചേരുന്നതാണ്‌.

ഗ്ലൂക്കോസ്‌ ശരീരകലകളിൽവച്ച്‌ ഓക്‌സിഡൈസ്‌ ചെയ്യപ്പെടുമ്പോള്‍ കാർബണ്‍ ഡൈഓക്‌സൈഡ്‌, ജലം എന്നീ ഉത്‌പന്നങ്ങളും ഊർജവും ലഭ്യമാകുമെന്നു സൂചിപ്പിച്ചു. അനേകം രാസപരിണാമങ്ങളുള്‍ക്കൊള്ളുന്ന ഈ പരിവർത്തനത്തെ രണ്ടു ഘട്ടങ്ങളായി സൗകര്യത്തിനുവേണ്ടി വിഭജിക്കാം-അനേറോബിക്‌ ഘട്ടമെന്നും ഏറോബിക്‌ ഘട്ടമെന്നും. ആദ്യഘട്ടത്തിൽ നടക്കുന്ന രാസപരിണാമങ്ങള്‍ ഓക്‌സിജന്റെ സാന്നിധ്യമുണ്ടായാലും ഇല്ലെങ്കിലും സംഭവിക്കുന്നവയാണ്‌. ഗ്ലൂക്കോസിനും ഗ്ലൈക്കൊജനും (കരളിലും മറ്റും സംഭൃതമായത്‌) പരിവർത്തനം സംഭവിച്ച്‌ പൈറൂവിക്‌ ആസിഡായും ലാക്‌റ്റിക്‌ ആസിഡായും തീരുന്നു. പ്രായേണ ഈ പരിവർത്തനങ്ങള്‍ മാംസപേശികള്‍ക്കകത്താണു സംഭവിക്കുന്നത്‌. ഈ അനേറോബിക്‌ ഘട്ടത്തെ ഗ്ലൈക്കോളിസിസ്‌ എന്നു വ്യവഹരിക്കാറുണ്ട്‌. ഈ ഘട്ടത്തിലെ വിവിധ രാസപരിണാമങ്ങളെയും അതിൽ പങ്കെടുക്കുന്ന എന്‍സൈമുകളെയും താഴെ ചിത്രീകരിച്ചിരിക്കുന്നു. എന്‍സൈമുകള്‍ 1. ഗ്ലൂക്കോകൈനേസ്‌ 2. ഗ്ലൂക്കോസ്‌ 6-ഫോസ്‌ഫറ്റേസ്‌ 3. ഫോസ്‌ഫോ ഗ്ലൂക്കോ മ്യൂടേസ്‌ 4. ബ്രാഞ്ചിങ്‌ എന്‍സൈം 5. ഡി ബ്രാഞ്ചിങ്‌ എന്‍സൈം 6. ഫോസ്‌ഫോ ഹെക്‌സോസ്‌ ഐസൊമറേസ്‌ 7. ഫോസ്‌ഫോ ഫ്രക്‌റ്റൊ കൈനേസ്‌ 8. ഡൈ ഫോസ്‌ഫോ ഫ്രക്‌റ്റോസ്‌ ഫോസ്‌ഫറ്റേസ്‌ 9. ആൽഡൊലേസ്‌ 10. ട്രയോസ്‌ ഫോസ്‌ഫേറ്റ്‌ ഐസൊമറേസ്‌ 11. ഗ്ലിസറാൽഡിഹൈഡ്‌ 3-ഫോസ്‌ഫേറ്റ്‌ ഡിഹൈഡ്രജനേസ്‌ 12. ഫോസ്‌ഫോഗ്ലിസറേറ്റ്‌ കൈനേസ്‌ 13. ഫോസ്‌ഫോ ഗ്ലിസറോ മ്യൂടേസ്‌ 14. ഇനൊലേസ്‌ 15. പൈറൂവേറ്റ്‌ കൈനേസ്‌ 16. ലാക്‌റ്റേറ്റ്‌ ഡി ഹൈഡ്രജനേസ്‌ രാസപരിണാമങ്ങള്‍ ഗ്ലൈക്കൊജന്‍ 4ണ്ട ത്ത5 ഗ്ലൂക്കോസ്‌ 1–ഫോസ്‌ഫേറ്റ്‌ 3ണ്ട ത്ത ഗ്ലൂക്കോസ്‌ ഗ്ലൂക്കോസ്‌ 6–ഫോസ്‌ഫേറ്റ്‌ 6ണ്ട ത്ത ഫ്രക്‌റ്റോസ്‌ 6–ഫോസ്‌ഫേറ്റ്‌ 8ണ്ട ത്ത7 ഫ്രക്‌റ്റോസ്‌ 1,6–ഡൈ ഫോസ്‌ഫേറ്റ്‌ 9ണ്ട ത്ത ഗ്ലിസറാൽ ഡിഹൈഡ്‌ ഡൈഹൈഡ്രാക്‌സി 3-ഫോസ്‌ഫേറ്റ്‌ അസറ്റോണ്‍ഫോസ്‌ഫേറ്റ്‌ 1, 3-ഡൈ ഫോസ്‌ഫോഗ്ലിസറിക്‌ ആസിഡ്‌ (2) 3-ഫോസ്‌ഫോ ഗ്ലിസറിക്‌ ആസിഡ്‌ (2) 2-ഫോസ്‌ഫോ ഗ്ലിസറിക്‌ ആസിഡ്‌ (2) ഫോസ്‌ഫോ ഈനോള്‍ പൈറൂവിക്‌ ആസിഡ്‌ (2) പൈറൂവിക്‌ ആസിഡ്‌ (2) ലാക്‌റ്റിക്‌ ആസിഡ്‌ (2) (വലതുവശത്തു ബ്രാക്കറ്റിനകത്തു കൊടുത്തിട്ടുള്ള സംഖ്യ തന്മാത്രകളുടെ എണ്ണം കുറിക്കുന്നു.) ഇതിൽ ഗ്ലൂക്കോസിനെ ഗ്ലൂക്കോസ്‌6-ഫോസ്‌ഫേറ്റ്‌ ആക്കി മാറ്റുന്ന പ്രക്രിയ മൗലിക പ്രാധാന്യമുള്ള ഒന്നാണ്‌. എന്തുകൊണ്ടെന്നാൽ ഗ്ലൂക്കോസ്‌ 6-ഫോസ്‌ഫേറ്റ്‌ ഗ്ലൈക്കോസിസിലും ഗ്ലൈക്കൊജനസിസിലും (ഗ്ലൂക്കോസിൽ നിന്നു ഗ്ലൈക്കൊജനുണ്ടാവുന്ന പ്രക്രിയ) പങ്കുള്ള മധ്യസ്ഥ യൗഗികമാണ്‌. ഗ്ലൂക്കോസിന്‌ ഫോസ്‌ഫേറ്റ്‌ ഗ്രൂപ്പ്‌ നല്‌കുന്ന (phosphorylation)യൗഗികം ATP എന്ന പേരിൽ അറിയപ്പെടുന്നു. മഗ്നീഷ്യം അയോണുകളുടെ സാന്നിധ്യത്തിൽ ഗ്ലൂക്കോകൈനേസ്‌ എന്ന എന്‍സൈം ആണ്‌ ഈ പരിവർത്തനത്തെ സഹായിക്കുന്നത്‌; ഗ്ലൂക്കോസ്‌ ഗ്ലൂക്കോകൈനേസ്‌ ഗ്ലൂക്കോസ്‌ 6-ഫോസ്‌ഫേറ്റ്‌ + ------------------ ATP Mg++ +ADP. (ATP=അഡിനോസിന്‍ ട്രഫോസ്‌ഫേറ്റ്‌; ADP=അഡിനോസിന്‍ ഡൈ ഫോസ്‌ഫേറ്റ്‌ (നോ. അഡിനോസിന്‍ ഫോസ്‌ഫേറ്റുകള്‍). ഈ ഫോസ്‌ഫോറിലേഷന്‍ പ്രക്രിയ യഥായോഗ്യം നടക്കണമെങ്കിൽ ഇന്‍സുലിന്‍ എന്ന ഹോർമോണ്‍ വേണ്ടിടത്തോളം ലഭ്യമാക്കേണ്ടതുണ്ട്‌. പ്രമേഹരോഗികളുടെ വിഷയത്തിൽ തന്മൂലം ഈ പ്രക്രിയയ്‌ക്കു മാന്ദ്യം ഉണ്ടായിരിക്കും. പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ നിന്നു സ്രവിക്കുന്ന "ഗ്രാഥ്‌ ഹോർമോണ്‍', അഡ്രിനോകോർട്ടിക്കൽ ഹോർമോണുകള്‍ എന്നിവയും ഫോസ്‌ഫോറിലേഷന്‍ വിരോധികളാണ്‌-ഇന്‍സുലിന്‍ വിരോധികളാണ്‌.

കാർബോഹൈഡ്രറ്റ്‌ ഉപാപചയത്തിലെ ഏറോബിക്‌ ഘട്ടം ആരംഭിക്കുന്നത്‌ അനേറോബിക്‌ ഘട്ടത്തിലെ അന്തിമോത്‌പന്നമായി കരുതാവുന്ന പൈറൂവിക്‌ ആസിഡ്‌ മുതല്‌ക്കാണ്‌. ഓക്‌സിഡേഷന്‍ പ്രക്രിയകള്‍ വഴി ഇത്‌ കാർബണ്‍ ഡൈ ഓക്‌സൈഡും ജലവുമായി അപചയിക്കുന്നു. ഊർജ-ഉന്‍മോചകമാണ്‌ ഈ ഘട്ടം. പൈറൂവിക്‌ ആസിഡിന്റെ ഈ പരിവർത്തനം ഒരു ചാക്രിക പ്രക്രിയ(Cyclic process)ആൈണ്‌. ക്രബ്‌സ്‌ സിറ്റ്രിക്‌ ആസിഡ്‌ സൈക്കിള്‍ എന്നോ "ട്രക്കർബോക്‌സിലിക്‌ ആസിഡ്‌ സൈക്കിള്‍' എന്നോ ഇതിനെ വ്യവഹരിക്കുന്നു. ഈ ചാക്രികപ്രക്രിയയെപ്പറ്റി പഠനം നടത്തിയ ജർമന്‍ ശാസ്‌ത്രജ്ഞനാണ്‌ ക്രബ്‌സ്‌(Krebs) ഈെ ചാക്രികപ്രക്രിയ ആഹാരത്തിന്റെ ഉപാപചയത്തിൽ അത്യന്തം പ്രധാനമാണ്‌. എന്തുകൊണ്ടെന്നാൽ കൊഴുപ്പുകളുടെയും പ്രാട്ടീനുകളുടെയും ഉപാപചയങ്ങള്‍ ഈ ചക്രത്തിൽ പങ്കു ചേരുന്നുണ്ട്‌.

പൈറൂവിക്‌ ആസിഡിന്‌ ഓക്‌സിഡേഷന്‍ സംഭവിച്ച്‌ ക്രമേണ കാർബണ്‍ ഡൈ ഓക്‌സൈഡും ജലവുമായി രൂപാന്തരപ്പെടുന്ന പ്രസ്‌തുത ചാക്രിക പ്രക്രിയയിലെ ആദ്യത്തെഘട്ടം അസറ്റൈൽ കൊ എന്‍സൈം അയുടെ ഉത്‌പാദനമാണ്‌. ഒരു സങ്കീർണ പ്രതിപ്രവർത്തനം വഴിയായിട്ടാണ്‌ ആക്‌റ്റീവ്‌ അസറ്റേറ്റ്‌ എന്നുകൂടി പേരുള്ള ഈ അതിപ്രധാന യൗഗികം ലഭ്യമാകുന്നത്‌. കൊഴുപ്പുകളുടെയും പ്രാട്ടീനുകളുടെയും ഉപാപചയങ്ങളിലും ഇടയൗഗികമായി ഉണ്ടാകുന്നതിനാലാണ്‌ ഇതിന്‌ അതിപ്രാധാന്യം കൈവന്നിട്ടിട്ടുള്ളത്‌. കാർബോഹൈഡ്രറ്റുകള്‍, കൊഴുപ്പുകള്‍, പ്രാട്ടീനുകള്‍ എന്നിവയുടെ ഉപാപചയങ്ങളുടെ സംഗമസ്ഥാനത്തു ലഭിക്കുന്ന അസറ്റൈൽ കോ എന്‍സൈം A (CoA) പിന്നീട്‌ ഓക്‌സാലോ അസറ്റേറ്റ്‌ എന്ന യൗഗികവുമായി പ്രതിപ്രവർത്തിച്ച്‌ സിട്രറ്റ്‌ ആകുന്നതോടെ ക്രബ്‌സ്‌ ചക്രം ആരംഭിക്കുന്നു. ക്രബ്‌സ്‌ ചക്രം താഴെ ചിത്രീകരിച്ചിരിക്കുന്നു.

ഗ്ലൂക്കോസ്‌ ശരീരത്തിൽ രാസപ്രവർത്തനങ്ങള്‍ക്കു വിധേയമായി കാർബണ്‍ ഡൈ ഓക്‌സൈഡും ജലവുമായി വിഘടിക്കുമ്പോള്‍ ധാരാളം ഊർജവും ഉന്‍മോചിതമാകുന്നുണ്ടെന്നു സൂചിപ്പിച്ചുവല്ലോ. ഒരു ഗ്രാം തന്മാത്ര ഗ്ലൂക്കോസിൽനിന്നു വിഘടനഫലമായി മൊത്തം 6,86,000 കലോറി താപം ലഭ്യമാകുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതിൽ 57,000 കലോറി ഗ്ലൈക്കോസിസ്‌ ഘട്ടത്തിലും ബാക്കിയുള്ള 6,29,000 കലോറി രണ്ടാമത്തെ ഘട്ടത്തിലുമായിട്ടാണ്‌ മോചിപ്പിക്കപ്പെടുന്നത്‌. ഈ താപോർജത്തിന്റെ ഒരു ഭാഗം (285,000 കലോറി) ATPഎന്ന ഉച്ചോർജയൗഗിക തന്മാത്രകളുടെ നിർമാണത്തിനായി ശരീരം ഉപയോഗപ്പെടുത്തുന്നതാണ്‌. ബാക്കിയുള്ള 4,01,000 കലോറി താപം ശരീരത്തിന്റെ താപനില സംരക്ഷിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നു. വിഘടനത്തിന്റെ അന്തിമോത്‌പന്നങ്ങളായ CO2, H2Oഎന്നിവ കുറെയെല്ലാം ഉപാപചയപ്രക്രിയകളിൽത്തന്നെ ഉപയോഗിക്കപ്പെടുന്നു; ബാക്കി വിസർജിക്കപ്പെടുകയും ചെയ്യുന്നു. ഊർജം ആവശ്യമില്ലാത്ത അവസരങ്ങളിൽ ഗ്ലൂക്കോസ്‌ കരളിലും മറ്റു ചില ശരീരകലകളിലും ഗ്ലൈക്കൊജനായി രൂപാന്തരപ്പെട്ടു സംഭരിക്കപ്പെടുന്നതിനെയാണു ഗ്ലൈക്കൊജനസിസ്‌ എന്നു പറയുന്നത്‌. ഗ്ലൂക്കോസ്‌ ആദ്യം ഗ്ലൂക്കോസ്‌ 6-ഫോസ്‌ഫേറ്റായും ഇതു പിന്നീട്‌ ഗ്ലൂക്കോസ്‌ 1-ഫോസ്‌ഫേറ്റായും തീർന്നശേഷം യുറിഡിന്‍ മാർഗത്തിലൂടെ (uridin pathway)ഗ്ലൈക്കൊജനായി പരിണമിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ്‌ലെവൽ സാധാരണയിൽ കവിയുമ്പോള്‍ ഗ്ലൈക്കൊജനസിസ്‌ ഉത്തേജിതമാകുന്നതാണ്‌. കരളിലും മാംസപേശി മുതലായവയിലെ കലകളിലും ഗ്ലൈക്കൊജന്‍ സംഭരിക്കപ്പെടുന്നു എന്നു മുമ്പേ പറഞ്ഞുവല്ലോ. രക്തത്തിൽ ഗ്ലൂക്കോസിന്റെ നില താഴുമ്പോള്‍ ഈ ഗ്ലൈക്കൊജന്‍ വിഘടിച്ച്‌ ഗ്ലൂക്കോസ്‌ തന്മാത്രകള്‍ ലഭ്യമാക്കുന്നു. ഈ പ്രക്രിയയ്‌ക്ക്‌ ഗ്ലൈക്കൊജനോളിസിസ്‌ എന്നു പറയുന്നു. അതു സംഭവിക്കുന്നത്‌ ഇപ്രകാരമാണ്‌:

	ഫോസ്‌ഫോറിലേസ്‌
ഗ്ലൈക്കൊജന്‍		ഗ്ലൂക്കോസ്‌ 1-
	അഡിനിലിക്‌ ആഡിഡ്‌+	ഫോസ്‌ഫേറ്റ്‌
	ഡീബ്രാഞ്ചിങ്‌ എന്‍സൈം
ഫോസ്‌ഫോ	
  ഗ്ലൂക്കോ		ഗ്ലൂക്കോ	
  മ്യൂട്ടേസ്‌		കൈനേസ്‌	
	ഗ്ലൂക്കോസ്‌ 6-		ഗ്ലൂക്കോസ്‌
	ഫോസ്‌ഫേറ്റ്‌		ഗ്ലൂക്കോസ്‌	6-ഫോസ്‌ഫറ്റേസ്‌
 

കാർബോഹൈഡ്രറ്റല്ലാത്ത പദാർഥങ്ങളിൽ നിന്നു ചിലപ്പോള്‍ ഗ്ലൂക്കോസും ഗ്ലൈക്കൊജനും ശരീരത്തിൽ ഉണ്ടാകാറുണ്ട്‌. ഈ പ്രക്രിയയ്‌ക്ക്‌ ഗ്ലൂക്കൊനിയോജനസിസ്‌ അഥവാ നിയോഗ്ലൂക്കൊജനസിസ്‌ എന്നു പറയുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെയും കരളിലും മാംസപേശികളിലും ഗ്ലൈക്കൊജന്റെയും നിലകള്‍ താഴുന്ന അവസരങ്ങളിലാണ്‌ ഇതു സംഭവിക്കുന്നത്‌. അസ്‌പാർട്ടിക്‌, ഗ്ലൂട്ടാമിക്‌, അലാനിന്‍ എന്നീ അമിനൊഅമ്ലങ്ങളും കാർബോഹൈഡ്രറ്റ്‌ മെറ്റബോളിസത്തിലെ ഇടയൗഗികങ്ങളായ ലാക്‌റ്റിക്‌, പൈറൂവിക്‌, സക്‌സനിക്‌ എന്നീ ആസിഡുകളും കൊഴുപ്പുകളിൽ നിന്നുണ്ടാകുന്ന ഫാറ്റിആസിഡുകള്‍, ഗ്ലിസറോള്‍ എന്നിവയും നിയോഗ്ലൂക്കോജനസിൽ പങ്കെടുക്കാറുണ്ട്‌. പ്രാട്ടീനംശം അധികമുള്ള ആഹാരം കഴിക്കുമ്പോള്‍ ധാരാളം അമിനൊ അമ്ലങ്ങള്‍ ആഗിരണം ചെയ്യപ്പെടുക, മാംസപേശികള്‍ക്കു വ്യായാമം ഉണ്ടാവുമ്പോള്‍ ലാക്‌റ്റിക്‌ ആസിഡ്‌ അധികമായി ഉണ്ടായി നഷ്‌ടപ്പെടാനിടവരിക, ഉപവസിക്കുമ്പോള്‍ ടിഷ്യുപ്രാട്ടീനുകള്‍ക്കു അമിതമായി വിഘടനം സംഭവിച്ച്‌ അമിനൊ ആസിഡുകള്‍ ഉണ്ടാവുക എന്നീ സന്ദർഭങ്ങളിലാണ്‌ നിയൊഗ്ലൂക്കൊജനസിസ്‌ സവിശേഷമായി സംഭവിക്കുന്നത്‌. കാർബോഹൈഡ്രറ്റിന്റെ കമ്മി അഥവാ അമിതോപഭോഗം, അഡ്രിനൊ-കോർട്ടിക്കൽ ഹോർമോണുകള്‍ എന്നിവ ഈ പ്രക്രിയയെ ഉത്തേജിപ്പിക്കുന്നു; ഇന്‍സുലിന്‍ ആകട്ടെ നേരെമറിച്ച്‌ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. മറ്റു മാർഗങ്ങള്‍. ഗ്ലൈക്കോളിസിസിനെത്തുടർന്ന്‌ പൈറൂവേറ്റ്‌-ഓക്‌സിഡേഷന്‍വഴി കാർബോഹൈഡ്രറ്റുകള്‍ക്ക്‌ ഉപാപചയം സംഭവിക്കുന്നതായിട്ടാണ്‌ മുകളിൽ പ്രസ്‌താവിക്കപ്പെട്ടത്‌. എന്നാൽ സസ്‌തനികളുടെ ചില കലകളിലും (ഉദാ. അധിവൃക്കകലകള്‍) ചില ഉയർന്നതരം സസ്യങ്ങളിലും പല സൂക്ഷ്‌മജീവികളിലും വ്യത്യസ്‌ത മാർഗങ്ങളിലൂടെയും ഈ ഉപാപചയം നടക്കുന്നുണ്ടെന്നു തെളിഞ്ഞിരിക്കുന്നു. വ്യത്യസ്‌ത-എന്‍സൈം സമൂഹങ്ങളാണ്‌ ഇതിനു കാരണം. ഓക്‌സിഡേറ്റീവ്‌ മാർഗം, പെന്റോസ്‌ ഫോസ്‌ഫേറ്റ്‌ മാർഗം, ഹെക്‌സോസ്‌ മോണോഫോസ്‌ഫേറ്റ്‌ മാർഗം എന്നെല്ലാം ഈ മാർഗത്തിനു പേരുകളുണ്ട്‌. ഈ മാർഗം കണ്ടുപിടിച്ചു പഠനം നടത്തിയവരുടെ പേരുകള്‍ ചേർത്തുകൊണ്ട്‌ വാർബർഗ്‌-ഡിക്കന്‍സ്‌-ലിപ്‌മാന്‍ മാർഗം(Warburg-Dickens-Lipman pathway) എന്നും ഇതിനെ പറയാറുണ്ട്‌. ഈ മാർഗത്തിന്റെ പ്രാധാന്യവും ആവശ്യകതയും സന്ദേഹാതീതമാംവച്ചം വിശദമാക്കപ്പെട്ടിട്ടില്ലെങ്കിലും ഏകദേശം 10 ശതമാനം ഗ്ലൂക്കോസിന്‌ ഉപാപചയം സംഭവിക്കുന്നത്‌ ഈ വിധത്തിലാണെന്നുള്ളതിൽ അഭിപ്രായവ്യത്യാസമില്ല; വിശേഷിച്ചും വസാകല(adipose tissue)കളിലും കരളിലും ഗർഭസ്ഥശിശുഹൃദയ കലകളിലും മുലപ്പാൽ സ്രവിക്കുന്ന കാലത്തെ സ്‌തനഗ്രന്ഥികളിലും. കച്ചിലെ ശ്വേതമണ്ഡലം, കാചം എന്നീ സ്ഥാനങ്ങളിൽ ഗ്ലൂക്കോസ്‌ പ്രയോജനപ്പെടുന്നത്‌ ഈ രീതിയിലാണെന്ന്‌ ഒരു അഭ്യൂഹമുണ്ട്‌. പെന്റോസ്‌ ഫോസ്‌ഫേറ്റ്‌ മാർഗത്തിലെ ആദ്യഘട്ടത്തിൽ ഹെക്‌സോസ്‌ ഷുഗർ പെന്റോസ്‌ ആയി രൂപാന്തരപ്പെടുന്നു. ഇതിൽ നടക്കുന്ന ഓക്‌സിഡേഷന്‌ സഹായകമായ രാസപദാർഥം NADP എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്ന നിക്കോട്ടിനമൈഡ്‌ അഡിനൈന്‍ ഡൈ ന്യൂക്ലിയോടൈഡ്‌ ഫോസ്‌ഫേറ്റ്‌ ആണ്‌.

ഗ്ലൂക്കോസ്‌ 6-ഫോസ്‌ഫേറ്റ്‌    + NADP    എന്‍സൈം 	    6-ഫോസ്‌ഫോഗ്ലൂക്കോണിക്‌ ആസിഡ്‌  + NADPH + H+					    എന്‍സൈം
6-ഫോസ്‌ഫോഗ്ലൂക്കോണിക്‌ ആസിഡ്‌ + NADP 
റിബുലോസ്‌ 5-ഫോസ്‌ഫേറ്റ്‌ +  NADPH + H+ 
 

ഈ ഘട്ടത്തിൽ ഓക്‌സിഡൈസിങ്‌ ഏജന്റായി പ്രവർത്തിക്കുന്ന രണ്ടു തന്മാത്രകള്‍ക്കും തിരിച്ചു റിഡക്ഷന്‍ സംഭവിക്കുകയും രണ്ടു തന്മാത്രകള്‍ ഉണ്ടാവുകയും ചെയ്യുന്നതായി കാണാം. ഇപ്രകാരം ലഭ്യമാകുന്ന തന്മാത്രകള്‍ ശരീരത്തിൽ നടക്കുന്ന മറ്റു പല രാസപ്രക്രിയകള്‍ക്കും ആവശ്യമായ പദാർഥമാണ്‌. ഉദാഹരണമായി ഗ്ലൈക്കോളിസിസിനു വ്യുത്‌ക്രമണം സംഭവിച്ച്‌ ഗ്ലൈക്കൊജനോ ഗ്ലൂക്കോസോ ഉണ്ടാകുന്നതിലും ചില ഫാറ്റി അമ്ലങ്ങളുടെ ഉദ്‌ഗ്രഥനത്തിലും ഇതു ഭാഗഭാക്കായിത്തീരുന്നു.

ആദ്യഘട്ടത്തിലുണ്ടായ റിബുലോസ്‌-5-ഫോസ്‌ഫേറ്റ്‌ മറ്റു രണ്ടു പെന്റോസ്‌ ഫോസ്‌ഫേറ്റുകളുമായി സന്തുലിതാവസ്ഥയിലായിരിക്കും. ഈ മൂന്നു പെന്റോസ്‌ ഫോസ്‌ഫേറ്റുകളും ട്രയോസ്‌ ഫോസ്‌ഫേറ്റ്‌, ഹെപ്‌റ്റോസ്‌ ഫോസ്‌ഫേറ്റ്‌ എന്നിവയുമായും ഇവ വീണ്ടും ടെട്രാസ്‌ ഫോസ്‌ഫേറ്റ് ഹെക്‌സോസ്‌ ഫോസ്‌ഫേറ്റ്‌ എന്നിവയുമായും സന്തുലിതാവസ്ഥയിലായിരിക്കും. ഈ മാർഗത്തിൽ ലഭ്യങ്ങളാകുന്ന ട്രയോസുകളും ഹെക്‌സോസുകളും ഗ്ലൈക്കോളിസിസിന്റെ മാർഗത്തിലും ഉണ്ടാകുന്നവയാണ്‌. ആകയാൽ മൂന്നു മുതൽ ഏഴുവരെ കാർബണ്‍ ആറ്റങ്ങളുള്ള ഷുഗറുകളുടെ അന്തഃപരിവർത്തനങ്ങള്‍ക്ക്‌ (inter conversions) സെഹായകമായ ഒരു രാസോപായമായി ഈ പെന്റോസ്‌ ഫോസ്‌ഫേറ്റ്‌ മാർഗം പ്രവർത്തിക്കുന്നു. മാത്രമല്ല ഈ മാർഗത്തിൽ ഉത്‌പാദിക്കപ്പെടുന്ന പെന്റോസ്‌ ഫോസ്‌ഫേറ്റ്‌ തന്മാത്രകള്‍ ശരീരത്തിൽ ന്യൂക്ലിയോടൈഡുകളുടെയും ന്യൂക്ലിയിക്‌ ആസിഡുകളുടെയും മറ്റും നിർമാണത്തിന്‌ ആവശ്യമുള്ളവയാണ്‌.

ഈ രണ്ടു മാർഗങ്ങള്‍ക്കു പുറമേ ലഘുവെങ്കിലും അപ്രധാനമല്ലാത്ത മറ്റൊരു ഉപാപചയമാർഗമാണ്‌ യൂറോണിക്‌ ആസിഡ്‌ മാർഗം. ഇതിൽ ഗ്ലൂക്കോറോണിക്‌ ആസിഡ്‌, അസ്‌കോർബിക്‌ ആസിഡ്‌, പെന്റോസ്‌ എന്നിവ ഉണ്ടാകുന്നു (മനുഷ്യശരീരത്തിൽ അസ്‌കോർബിക്‌ ആസിഡ്‌ ഈ മാർഗത്തിൽ ലഭ്യമല്ല).

കൊഴുപ്പുകള്‍. ശരീരത്തിനുവേണ്ട ഊർജത്തിന്റെ വലിയ ഒരു സ്രാതസ്സാണു കൊഴുപ്പുകള്‍. അവശോഷണം ചെയ്യപ്പെട്ട കൊഴുപ്പിന്റെ നല്ല ഒരു ഭാഗം താത്‌കാലികമായി സംഭരിക്കപ്പെടുന്നത്‌ കരളിലാണ്‌. ഫാറ്റി അമ്ലങ്ങളുടെ ഓക്‌സിഡേഷനും ഉദ്‌ഗ്രഥനവും നടക്കുന്നതു മുഖ്യമായും ഈ സ്ഥാനത്തുവച്ചാണ്‌. കൊഴുപ്പുകള്‍ ട്രഗ്ലിസറൈഡുകളാണ്‌. ലിപേസുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം എന്‍സൈമുകളുടെ സഹായത്താൽ അവ ആദ്യം ഗ്ലിസറോള്‍, ഫാറ്റി അമ്ലങ്ങള്‍ എന്നീ യൗഗികങ്ങളായി വിഭജിക്കപ്പെടുന്നു. ഇവയിൽ ഗ്ലിസറോള്‍ അംശം കാർബോഹൈഡ്രറ്റ്‌ ഉപാപചയത്തിലെ ഗ്ലൈക്കോളിസിസ്‌-പ്രക്രിയയുടെ മധ്യത്തിൽ യഥാസ്ഥാനം പ്രവേശിച്ച്‌ ഓക്‌സിഡേഷനു വിധേയമായിത്തീരുന്നു.

ഇരട്ടസംഖ്യയിൽ കാർബണ്‍ അണുക്കളുള്ള ഋജുശൃംഖലകള്‍(straight chain)ഉള്ളവയാണ്‌ ഫാറ്റി ആസിഡ്‌-തന്മാത്രകള്‍. ബീറ്റാ ഓക്‌സിഡേഷന്‍വഴിയാണ്‌ ഇവയ്‌ക്ക്‌ ഓക്‌സിഡേഷന്‍ (-oxidation)സംഭവിക്കുന്നത്‌. കോശങ്ങളിലെ മൈറ്റോകോണ്‍ട്രിയിയിലുള്ള എന്‍സൈം വ്യൂഹം ഇതിനു സഹായിക്കുന്നു. ഫാറ്റി ആസിഡുകളുടെ ഓക്‌സിഡേഷന്‍ അന്ത്യോത്‌പന്നം അസറ്റൈൽകോ എന്‍സൈം അ ആണ്‌. ഇത്‌ ക്രബ്‌സ്‌ചക്രത്തിൽ പ്രവേശിക്കുകയും യഥോചിതം മറ്റു പരിണാമങ്ങള്‍ക്കു വിധേയമാവുകയും ചെയ്യുന്നു.

അസറ്റൈൽ കോ എന്‍സൈം വേറെയും ചില രാസപരിവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്‌-മസ്‌തിഷ്‌കകലകളിൽ കോളിന്‍ എന്ന പദാർഥത്തെ അസറ്റൈൽ കോളിന്‍ ആക്കി മാറ്റുന്നതിലും കൊളസ്റ്റിറോള്‍ എന്ന പദാർഥത്തിന്റെ ഉദ്‌ഗ്രഥനത്തിലും ഫാറ്റി ആസിഡുകളുടെ തന്നെ ഉദ്‌ഗ്രഥനത്തിലും ഭാഗഭാക്കാകാറുണ്ട്‌. ക്രബ്‌സ്‌ ചക്രത്തിന്റെ കഴിവിലും കവിഞ്ഞനിരക്കിലാണ്‌ അസറ്റൈൽ ഇീഅ ഉത്‌പാദിക്കപ്പെടുന്നതെങ്കിൽ കീറ്റോണ്‍ ബോഡികള്‍ (അസറ്റൊ അസറ്റിക്‌ ആസിഡ്‌, ബീറ്റാ ഹൈഡ്രാക്‌സി ബ്യൂട്ടിറിക്‌ ആസിഡ്‌, അസറ്റോണ്‍ എന്നിവ) ശരീരത്തിൽ ഉണ്ടാകുന്നതിന്‌ അതു കാരണമായിത്തീരുന്നു. ഈ കീറ്റോണ്‍ ബോഡികള്‍ സാധാരണമായി രക്തത്തിലൂടെ വൃക്കയിലേക്കും മാംസപേശികളിലേക്കും കടന്നുചെന്ന്‌ അസറ്റൊ അസറ്റൈൽ കൊ എന്‍സൈം അ ആയി പരിണമിച്ച്‌ അസറ്റൈൽ കൊ എന്‍സൈം അ തന്മാത്രകളായിത്തീർന്ന്‌ ക്രബ്‌സ്‌ചക്രത്തിൽ വീണ്ടും പ്രവേശിക്കുന്നു. കീറ്റോണ്‍ ബോഡികള്‍ ഉണ്ടാകുന്നതിനു കീറ്റോജനസിസ്‌ എന്നും അവ ഓക്‌സിഡൈസ്‌ ചെയ്യപ്പെട്ട്‌ വീണ്ടും അസറൈൽ കോ എന്‍സൈം അ ആകുന്ന പ്രക്രിയയ്‌ക്ക്‌ കീറ്റോളിസിസ്‌ എന്നും പറയുന്നു. കരളിൽ നടക്കുന്ന കീറ്റോജനസിസിന്റെ നിരക്ക്‌ കീറ്റോളിസിസിനെക്കാള്‍ കൂടുതലാണെങ്കിൽ രക്തത്തിൽ കീറ്റോണ്‍ ബോഡികള്‍ കണക്കിലധികം വർധിച്ച്‌ മൂത്രത്തിൽ പരിശോധിച്ചു കണ്ടുപിടിക്കത്തക്ക അളവിൽ വിസർജിക്കപ്പെടുന്നു. അനിയന്ത്രിതമായ പ്രമേഹരോഗത്തിന്റെ(diabetes mellitus) ലെക്ഷണമാണുതാനും ഇത്‌. ഉപവാസ കാലങ്ങളിലും മേല്‌പറഞ്ഞ പ്രമേഹരോഗത്തിലും കൊഴുപ്പുകൂടിയ ആഹാരം കഴിച്ചാലും ഈ വൈഷമ്യം പ്രതീക്ഷിക്കാവുന്നതാണ്‌. നോ. കീറ്റോസിസ്‌; ഡയബറ്റിസ്‌

പ്രാട്ടീനുകള്‍. ആഹാരത്തിലെ പ്രാട്ടീനുകള്‍ക്ക്‌ കുടലിൽ വച്ചുതന്നെ വിഘടനം സംഭവിക്കുകയും അവ അമിനൊ അമ്ലങ്ങളായിത്തീരുകയും കുടൽഭിത്തികളിലൂടെ ആഗിരണം ചെയ്യപ്പെട്ടശേഷം രക്തത്തിൽ പ്രവേശിച്ച്‌ ആദ്യം കരളിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഈ അമിനൊഅമ്ലഘടകങ്ങള്‍ അവിടന്ന്‌ ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും വഹിക്കപ്പെടുന്നു. ശരീരത്തിൽ ഇവ മൂന്നുതരം പരിവർത്തനങ്ങള്‍ക്കു വിധേയങ്ങളാണ്‌: (i) ചില അമിനൊ അമ്ല തന്മാത്രകള്‍ വീണ്ടും പ്രാട്ടീനുകളായി (ശരീരകലാനിർമാണത്തിനാവശ്യമായ വിധം) ഉദ്‌ഗ്രഥിക്കപ്പെട്ട്‌ പുതിയ ശരീരകോശങ്ങളുണ്ടാകുന്നതിനും ക്ഷതിപൂർത്തിവരുത്തുന്നതിനും ഹോർമോണ്‍, എന്‍സൈം, ആന്റിബോഡി എന്നീ ഇനം പദാർഥങ്ങളുടെ ഉദ്‌ഗ്രഥനത്തിനും ഉപയുക്തങ്ങളായിത്തീരുന്നു. (ii)ചില അമിനൊ അമ്ലങ്ങള്‍ മറ്റു ചില അമ്ലങ്ങളുമായി അമിനൊ (NH2) ഗ്രൂപ്പിന്റെ വിനിമയം നടത്തുകയോ പ്രാട്ടീനിതരവസ്‌തുക്കള്‍ക്കായി തങ്ങളുടെ അമിനൊ ഗ്രൂപ്പുകള്‍ സംഭാവന ചെയ്‌ത്‌ പുതിയ അമിനൊ അമ്ലങ്ങളുടെ സൃഷ്‌ടിക്കു സഹായിക്കുകയോ ചെയ്യുന്നു. (iii) അമിനൊ അമ്ലങ്ങള്‍ ഊർജോത്‌പാദനത്തിനുവേണ്ടി ഓക്‌സിഡേഷനു വിധേയങ്ങളാകുന്നു. അമിനൊ അമ്ലങ്ങള്‍ക്ക്‌ ഓക്‌സിഡേഷന്‍ സംഭവിക്കുന്ന പ്രക്രിയയുടെ ആദ്യഘട്ടം രണ്ടു ഹൈഡ്രജന്‍ അണുക്കള്‍ നഷ്‌ടപ്പെട്ട്‌ ഇമിനൊ അമ്ലമായിത്തീരുക എന്നതാണ്‌. രണ്ടാമത്തെ ഘട്ടത്തിൽ ഈ ഇമിനൊഅമ്ലം ജലീയവിശ്ലേണ(Hydrolysis) വെിധേയമായി അമോണിയയും കീറ്റോ അമ്ലവും ലഭ്യമാക്കുകയുമാണ്‌: കീറ്റോഅമ്ലങ്ങള്‍ കാർബോഹൈഡ്രറ്റ്‌-ഉപാപചയപ്രക്രിയയിലെ ഇടയൗഗികങ്ങളാകയാൽ യഥോചിതം ഓക്‌സിഡൈസ്‌ ചെയ്യപ്പെട്ട്‌ ഊർജം ലഭ്യമാക്കുന്നതാണ്‌. വിഷാലുത്വമുള്ള അമോണിയയാകട്ടെ ഒന്നുകിൽ യൂറിയയായി രൂപാന്തരപ്പെട്ടു മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു; അല്ലെങ്കിൽ ഗ്ലൂട്ടാമിന്‍ ഉണ്ടാകുന്ന പ്രക്രിയയിൽ പങ്കെടുത്ത്‌ സ്വതന്ത്രനില ഉപേക്ഷിച്ച്‌ വിഷാലുവല്ലാതായിത്തീരുന്നു. കരളിലുള്ള അനേകം എന്‍സൈമുകള്‍ യൂറിയാ- ഉത്‌പാദനത്തിൽ സഹായിക്കുന്നു. ഓർനിത്തിന്‍, സിറ്റ്രുലിന്‍, ആർജിനിന്‍ എന്നീ അമിനൊ അമ്ലങ്ങളും അമോണിയയും കാർബണ്‍ ഡൈഓക്‌സൈഡും (ഉപാപചയപ്രക്രിയയിൽ പല സ്ഥാനത്തും ഉത്‌പാദിക്കപ്പെടുന്ന ഒന്നാണ്‌ കാർബണ്‍ ഡൈ ഓക്‌സൈഡ്‌.) പങ്കുചേർന്ന രാസപ്രക്രിയകള്‍ വഴിയായിട്ടാണ്‌ യൂറിയ ഉണ്ടാകുന്നത്‌. ഓർനിത്തിന്‍-സിറ്റ്രുലിന്‍-ആർജിനിന്‍ ചക്രം ഇപ്രകാരം പ്രതിനിധാനം ചെയ്യാം.

ആർജിനിന്‍ എന്ന അമിനൊ അമ്ലം ആർജിനേസ്‌ എന്ന എന്‍സൈമിന്റെ സഹായത്തോടെ ജലീയവിശ്ലേഷണം ചെയ്യപ്പെട്ട്‌ യൂറിയ, ഓർനിത്തിന്‍ എന്നിവ ഉത്‌പാദിപ്പിക്കുന്നു. ഓർനിത്തിന്‍ അനന്തരം കാർബണ്‍ ഡൈ ഓക്‌സൈഡ്‌, അമോണിയ എന്നിവയുമായിച്ചേർന്ന്‌ സിറ്റ്രുലിനും ഇതു പിന്നീട്‌ അമോണിയയുമായിച്ചേർന്ന്‌ ആർജിനിനും ലഭ്യമാക്കുന്നു. ആർജിനിന്‍ മുമ്പു സൂചിപ്പിച്ചതുപേലെ യൂറിയയായും ഓർനിത്തിനായും തീർന്ന്‌ ചക്രം മുഴുമിപ്പിക്കുന്നു. സരളമായിട്ടാണ്‌ ഈ ചാക്രികപ്രക്രിയ ഇവിടെ പ്രതിപാദിച്ചിട്ടുള്ളതെങ്കിലും യഥാർഥത്തിൽ അത്‌ അല്‌പം സങ്കീർണമാണ്‌. പല അമിനൊ അമ്ലങ്ങളും ഗ്ലൂക്കോജനകങ്ങളാണ്‌ (glucogenic). ഗ്ലൂട്ടാമിക്‌ ആസിഡ്‌, ഹിസ്റ്റിഡിന്‍, സിറൈന്‍, ഗ്ലൈസിന്‍, സിസ്റ്റൈന്‍ എന്നിവ ദൃഷ്‌ടാന്തങ്ങള്‍. ചിലതു കീറ്റോജനകങ്ങളാണ്‌ (Ketogenic). ലൂസിന്‍, ടൈറൊസിന്‍, ഫിനൈൽ അലാനിന്‍ എന്നിവ ദൃഷ്‌ടാന്തങ്ങള്‍. ഈ രണ്ടു വിഭാഗത്തിലുള്ളവയും ക്രബ്‌സ്‌ചക്രത്തിൽ എത്തി അപചയവിധേയങ്ങളായിത്തീരുന്നു: ഹിസ്റ്റിഡിന്‍ " ഗ്ലൂട്ടാമിക്‌ആസിഡ്‌"ആൽഫാ ഗ്ലൂട്ടാറിക്‌ ആസിഡ്‌ " ക്രബ്‌സ്‌ ചക്രം കാർബോഹൈഡ്രറ്റ്‌, ഫാറ്റ്‌, പ്രാട്ടീന്‍ എന്നിവയ്‌ക്ക്‌ ശരീരത്തിൽ നടക്കുന്ന ഓക്‌സിഡേഷന്‍പ്രക്രിയകളുടെ ഒരു സമാഹൃതരൂപം മറുപുറത്ത്‌ ചിത്രത്തിൽ കാണിച്ചിരിക്കുന്നു.

ഉപാപചയബാധകങ്ങളായ തകരാറുകള്‍. ഉപാപചയത്തെ ബാധിക്കുന്ന നൈസർഗികങ്ങളായ ചില തകരാറുകളെയാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌. അവയിൽ ഏറ്റവും സാധാരണം ഡയബറ്റിസ്‌ മെല്ലിറ്റസ്‌ (മധുമോഹം) ആണ്‌. ഗ്ലൂക്കോസിനെ ഓക്‌സിഡൈസ്‌ ചെയ്യുന്നതിനും ഗ്ലൈക്കൊജനാക്കി സംഭരിക്കുന്നതിനും വേണ്ടിടത്തോളം ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കുന്നതിന്‌ അഗ്ന്യാശയഗ്രന്ഥിയുടെ ശേഷിയില്ലായ്‌മയാണ്‌ ഈ തകരാറിനു കാരണം. അമിതമായ വിശപ്പ്‌, ദാഹം, മൂത്രവിസർജനം എന്നിവയും രക്തത്തിൽ ഓർഗാനിക്‌ ആസിഡുകളുടെയും അസറ്റോണിന്റെയും ഗ്ലൂക്കോസിന്റെയും പരിമാണാധിക്യവും ക്ഷീണം, ശരീരഭാരം കുറയൽ എന്നിവയും ഈ തകരാറിന്റെ ലക്ഷണങ്ങളാണ്‌. ആഹാരം നിയന്ത്രിച്ചും ഇന്‍സുലിന്‍ കൂടുതലായി സ്രവിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ പ്രയോഗിച്ചും അല്ലെങ്കിൽ ഇന്‍സുലിന്‍ നേരിട്ടു കുത്തിവച്ചും ഈ പ്രമേഹത്തിനു പരിഹാരം കണ്ടെത്താവുന്നതാണ്‌. നോ. പ്രമേഹം

ഗാലക്‌റ്റോസിമിയ എന്ന പേരിൽ അറിയപ്പെടുന്ന മറ്റൊരു നൈസർഗിക വൈഷമ്യം പ്രസ്‌താവയോഗ്യമാണ്‌. ഗാലക്‌റ്റോസിനെ ഗ്ലൂക്കോസാക്കി മാറ്റുന്നതിനുള്ള എന്‍സൈം (ഗാലക്‌റ്റോസ്‌ 1- ഫോസ്‌ഫേറ്റ്‌ യൂറിഡിന്‍ ട്രാന്‍സ്‌ഫറേസ്‌)ശരീരത്തിലില്ലാത്തതുകൊണ്ടുണ്ടാകുന്ന തകരാറാണ്‌ ഇത്‌. ആഹാരത്തിലുള്ള ഗാലക്‌റ്റോസ്‌ ഉപാപചയവിധേയമാകാതെ അതേപടി മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു: അതോടൊപ്പം രക്തത്തിൽ ഗാലക്‌റ്റോസിന്റെ അളവ്‌ കൂടുതലാവുകയും ചെയ്യുന്നു. ജനനം കഴിഞ്ഞ്‌ അധികതാമസം കൂടാതെ ഈ തകരാറിന്റെ ലക്ഷണങ്ങള്‍ ശിശുവിൽ പ്രത്യക്ഷപ്പെടുന്നതു കാണാം. കരള്‍ വലുതാവുക, മൂത്രത്തിൽ ഗാലക്‌റ്റോസ്‌ ഉണ്ടാവുക, മഞ്ഞപ്പിത്തം, തിമിരം, മാനസികമാന്ദ്യം എന്നിവ പിടിപെടുക, വളർച്ച മുരടിക്കുക എന്നിവയാണ്‌ ഈ തകരാറിന്റെ ലക്ഷണങ്ങള്‍. ഗാലക്‌റ്റോസ്‌ ഇല്ലാത്ത ഭക്ഷണം കഴിക്കുകയാണ്‌ ഇതിനുള്ള പ്രതിവിധി.

പ്രസ്‌താവാർഹമായ മറ്റൊരു വൈഷമ്യം ഫിനൈൽ കീറ്റോന്യൂറിയ(phenylketonuria)ആണ്‌. ഫിനൈൽ അലാനിന്‍ എന്ന അമിനൊ അമ്ലത്തെ ടൈറോസിന്‍ എന്ന അമിനൊഅമ്ലമാക്കിമാറ്റുന്നതിനുള്ള എന്‍സൈം കരളിൽ ഇല്ലാത്തതാണ്‌ ഇതിനുള്ള കാരണം. വിസർപ്പം (എക്‌സിമ), മാനസികരോഗങ്ങള്‍, വെള്ളത്തൊലി, നരച്ചമുടി, വീഞ്ഞുഗന്ധമുള്ള (musty) മൂത്രം, പ്രരകഞരമ്പുകളുടെ (motor nerves) തെകരാറുകള്‍ എന്നിവയാണ്‌ ഇതിന്റെ ലക്ഷണങ്ങള്‍. ഫിനൈൽ അലാനിന്‍ ഒഴിവാക്കിക്കൊണ്ടുള്ള ആഹാരമാണ്‌ (കൃത്രിമം)ഇതിനുള്ള പ്രതിവിധി. സംസാരിക്കുന്നതിനുള്ള കഴിവിനെ ദുഷിപ്പിക്കുന്ന മറ്റൊരു വൈഷമ്യമാണ്‌ ഹിസ്റ്റിഡിനിമിയാ (histidinemia) ഹിസ്റ്റിഡിന്‍ എന്ന അമിനൊ അമ്ലത്തെ യൂറോകാനിക്‌ അമ്ലമാക്കി മാറ്റുന്നതിനുതകുന്ന ഹിസ്റ്റിഡേസ്‌ എന്ന എന്‍സൈമിന്റെ കുറവാണ്‌ ഇതിനു കാരണം. മാനസികമാന്ദ്യം മുതലായ മറ്റു ലക്ഷണങ്ങളൊന്നും ഇതിനു കാണാറില്ല. ഇപ്രകാരം മൊത്തത്തിൽ അമ്പതിലധികം ഉപാപചയബാധകങ്ങളായ വൈഷമ്യങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും മധുമോഹമൊഴിച്ചു മറ്റെല്ലാം അത്ര സാധാരണങ്ങളല്ല; വിരളങ്ങളാണെന്നു തന്നെ പറയാം. നോ. ആഹാരക്രമം; എന്‍സൈമുകള്‍; കാർബോഹൈഡ്രറ്റുകള്‍; കൊഴുപ്പ്‌, കൊഴുപ്പമ്ലങ്ങള്‍; ജീവകങ്ങള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AA%E0%B4%BE%E0%B4%AA%E0%B4%9A%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍