This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്രോപൊലിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:34, 4 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അക്രോപൊലിസ്

Acropolis

പ്രാചീന ഗ്രീക്കുനഗരങ്ങളിലെ ഉയര്‍ന്ന കുന്നുകളില്‍ അഭയസങ്കേതങ്ങളായി നിര്‍മിക്കപ്പെട്ടിരുന്ന കോട്ടകൊത്തളങ്ങള്‍. 'നഗരത്തിന്റെ ഉന്നതപ്രദേശം' എന്നാണ് ഗ്രീക്കുഭാഷയില്‍ ഈ പദത്തിന്റെ അര്‍ഥം. പ്രാചീനകാലത്ത് കുടിയേറ്റക്കാര്‍ പ്രതിരോധസൌകര്യം കരുതി പ്രായേണ ഉയര്‍ന്ന സ്ഥാനങ്ങളില്‍, പ്രത്യേകിച്ചും കുന്നുകളുടെ മുകള്‍പരപ്പുകളിലാണ് താമസമുറപ്പിച്ചിരുന്നത്. അവര്‍ അവിടെ കോട്ടകൊത്തളങ്ങള്‍ സ്ഥാപിച്ച് അതിനുചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് നഗരം വികസിപ്പിക്കുകയാണുണ്ടായത്. ആഥന്‍സ്, അര്‍ഗോസ്, തീബ്സ്, കൊരിന്ത് തുടങ്ങിയവയായിരുന്നു ഗ്രീസിലെ അക്രോപൊലിസുകള്‍.

അക്രോപൊലീസ്-ഒരു ദൃശ്യം

ഇത്തരം നഗരങ്ങളെ ഉദ്ദേശിച്ചാണ് ആദ്യമാദ്യം അക്രോപൊലിസ് എന്ന പദം ഉപയോഗിച്ചുവന്നതെങ്കിലും ക്രമേണ അതിന്റെ അര്‍ഥവ്യാപ്തി കുന്നിന്‍മുകളിലുള്ള കോട്ടകളെ മാത്രം സംബന്ധിക്കുന്നതായി ചുരുങ്ങി. ചരിത്രപരമായി ആഥന്‍സിനുണ്ടായ പ്രാധാന്യവും പ്രശസ്തിയും കാരണം ഇന്ന് അക്രോപൊലിസ് എന്നു പറയുമ്പോള്‍ ആഥന്‍സിലെ കോട്ടകളും അവയോടു ചേര്‍ന്ന മന്ദിരങ്ങളും മാത്രമാണ് വിവക്ഷിക്കപ്പെടുക. നോ: ആഥന്‍സ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍