This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്രോണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അക്രോണ്‍
Acron
കൃത്രിമറബറിന്റെ ആസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കന്‍ നഗരം. 4107' വ.; 81037' പ. ഒഹായോ സംസ്ഥാനത്തില്‍ ഈറി തടാകതീരത്തുനിന്നും 28 കി.മീ. തെക്കായി സ്ഥിതിചെയ്യുന്ന അക്രോണ്‍ വന്‍കിട വ്യവസായങ്ങളുടെ കേന്ദ്രമാണ്. ഈറി തടാകത്തില്‍ പതിക്കുന്ന ഗതാഗതയോഗ്യമായ ലിററില്‍ ഗ്വയാഹോഗാ നദിയുടെ കരയിലാണ് ഈ പട്ടണം. ഇവിടെ റബര്‍വ്യവസായം, പ്രത്യേകിച്ച് ടയര്‍നിര്‍മാണം, അത്യധികം അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പില്‍നിന്നും ഉദ്ദേശം 260 മീ. ഉയരത്തിലുള്ള ഈ പട്ടണം അമേരിക്കന്‍ വ്യോമയാനഗവേഷണത്തിന്റെ മുഖ്യകേന്ദ്രങ്ങളിലൊന്നാണ്; ആധുനികസജ്ജീകരണങ്ങളുള്ള ഒരു ഒന്നാംകിട വിമാനത്താവളവും ഇവിടെയുണ്ട്. പ്ളാസ്റ്റിക് സാധനങ്ങള്‍, ഉടുപ്പുകള്‍, വാഹനങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്ന ധാരാളം ഫാക്ടറികള്‍ കാണാം. ഭക്ഷ്യോത്പന്നവ്യവസായവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.
കറുത്തവരുടെ സ്വാതന്ത്യ്രത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയ ജോണ്‍ ബ്രൌണിന്റെ (1800-59) ജന്‍മസ്ഥലമാണിവിടം. ഇവിടെ ഒരു സര്‍വകലാശാലയുമുണ്ട്.