This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂഫി വ്യാകരണപ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:42, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൂഫി വ്യാകരണപ്രസ്ഥാനം

Kufic School of Grammar

അറബി വ്യാകരണത്തിലെ ഒരു പ്രസ്ഥാനം. അറബി വ്യാകരണശാസ്‌ത്രത്തിന്റെ ഉറവിടങ്ങളായ ഇരട്ട പട്ടണങ്ങളാണ്‌ ബസറയും കൂഫയും. ഇവ വ്യാകരണശാസ്‌ത്രത്തിൽ രണ്ടു സ്വതന്ത്രപ്രസ്ഥാനങ്ങള്‍ക്ക്‌ രൂപം നല്‌കി. ഈ രണ്ടു വിഭാഗത്തിലുംപെട്ട പണ്ഡിതന്മാർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നീണ്ട നാളത്തെ വാഗ്വാദങ്ങള്‍ക്കു വഴിതെളിച്ചു. കൂഫികള്‍ തത്ത്വങ്ങള്‍ മുറുകെപ്പിടിച്ചപ്പോള്‍ ബസറികള്‍ അംഗീകൃതപ്രയോഗങ്ങള്‍ക്ക്‌ പ്രാമാണ്യം നല്‌കി. അബ്ബാസിയ ഖലീഫമാർ ബാഗ്‌ദാദുമായി കൂടുതലടുത്ത കൂഫികളുടെ അഭിപ്രായത്തിനാണ്‌ പിന്‍ബലം നല്‌കിയത്‌. കൂഫി പണ്ഡിതന്മാരിൽ പ്രധാനികളാണ്‌ അൽ-കിസാഈയും അൽ-റാഫബിയും. സംസ്‌കൃത വ്യാകരണത്തിലെ ലക്ഷണൈകചക്ഷുസ്സുകളും ലക്ഷ്യൈകചക്ഷുസ്സുകളും യഥാക്രമം കൂഫികള്‍ക്കും ബസറികള്‍ക്കും തുല്യരാണ്‌.

(പ്രാഫ. വി. മുഹമ്മദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍