This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറത്തി (തെയ്യം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:13, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുറത്തി (തെയ്യം)

മന്ത്രമൂർത്തി ദേവതകളിൽ ഒന്ന്‌. ബ്രാഹ്മണരും ബ്രാഹ്മണേതരരും ഒരുപോലെ ഈ ദേവതയെ ഉപാസിക്കാറുണ്ട്‌. പുള്ളിക്കുറത്തി, മലങ്കുറത്തി, സേവക്കുറത്തി, തെക്കന്‍ കുറത്തി, മാരണക്കുറത്തി, കുഞ്ഞാർ കുറത്തി എന്നിങ്ങനെ കുറത്തികള്‍ പതിനെട്ടുതരം ആണ്‌.

അത്യുത്തര കേരളത്തിൽ കുറത്തിയുടെ തെയ്യം കെട്ടിയാടുന്ന പതിവുണ്ട്‌. വേലന്‍, മലയന്‍, മാവിലന്‍, പുലയന്‍, ചെറവന്‍ തുടങ്ങിയ സമുദായക്കാരാണ്‌ കുറത്തിത്തെയ്യം കെട്ടുന്ന കലാകാരന്മാർ. കുറത്തിയെ സംബന്ധിച്ച സങ്കല്‌പങ്ങള്‍ പലതാണ്‌. ഒരു ഉർവര ദേവത(Fertility deity)യാണ്‌ കുറത്തി. മുറവും ചൂലും കത്തിയും കൈകളിലേന്തി നർത്തനം ചെയ്യുന്ന കുറത്തിത്തെയ്യം, ചില സ്ഥലങ്ങളിൽ വീടുവീടാന്തരം ചക്കരച്ചോറുണ്ണാനെത്താറുണ്ട്‌. കുന്നിന്‍മകളായ പാർവതിയുടെ സങ്കല്‌പവും കുറത്തിയിൽ ആരോപിതമായിട്ടുണ്ട്‌. പാർവതിയും പരമേശ്വരനും കുറത്തിയുടെയും കുറവന്റെയും വേഷത്തിൽ നാടുചുറ്റിയെന്നാണ്‌ ഐതിഹ്യം. പുള്ളിക്കുറത്തി പാർവതീസങ്കല്‌പത്തിലുള്ള ദേവതയാണെന്ന്‌ തോറ്റംപാട്ടുകള്‍ വ്യക്തമാക്കുന്നു. കുഞ്ഞാർ കുറത്തി പാർവതിയുടെ മകളത്ര. ക്ഷുദ്രദോഷം നീക്കി പാണ്ഡവരെ ജീവിപ്പിച്ചവളാണ്‌ പുലയർ കെട്ടിയാടുന്ന കുറത്തി. "നിഴൽക്കുത്ത്‌' പാട്ടിനോടു സദൃശമായ ഇതിവൃത്തമാണ്‌ ഈ കുറത്തിയുടെ തോറ്റംപാട്ടിലുള്ളത്‌.

ഇവയ്‌ക്കെല്ലാം പുറമേ, മൃതിയടഞ്ഞ മനുഷ്യരുടെ സങ്കല്‌പത്തിലുള്ള കുറത്തിയെയും കുറവനെയും തെയ്യാട്ടത്തിന്റെ രംഗത്തു കാണാം. ചെറവർ കെട്ടിയാടാറുള്ള കൊറഗനും കുറത്തിയും പരേതരായ മനുഷ്യരുടെ കോലങ്ങളാണ്‌.

(ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍