This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമിളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:38, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുമിളി

ഇടുക്കി ജില്ലയിലുള്‍പ്പെട്ട ഒരു പ്രദേശം. ആദി ചേരന്മാരുടെ ആദ്യ തലസ്ഥാനമായിരുന്ന "കുഴുമൂർ', കുമളി ആയിരിക്കാമെന്ന്‌ ചരിത്രകാരന്മാർ പറയുന്നു. കുമിളി പഞ്ചായത്തിന്റെ അധികഭാഗവും റിസർവ്‌ വനങ്ങളും പെരിയാർ തടാകവുമാണ്‌. ജനസംഖ്യ: 34,558 (2001).

കേരള-തമിഴ്‌നാട്‌ അതിർത്തിയിലുള്ള കുമിളി ടൗണിനടുത്താണ്‌ 181.2 ച.കി.മീ. വിസ്‌തൃതിയുള്ള പെരിയാർ തടാകവും തേക്കടി മൃഗസംരക്ഷണ കേന്ദ്രവും. അടുത്തകാലത്ത്‌ നെല്ലും കരിമ്പും കാപ്പിയും തേയിലയും ധാരാളമായി കൃഷിചെയ്‌തു വരുന്നു. ചെങ്കര, മുരുക്കടി, അമരാവതി എന്നിവ തമിഴർക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളാണ്‌. പീരുമേട്‌-പെരിയകുളം (മധുര ഡിസ്റ്റ്രിക്‌റ്റ്‌) റോഡിലാണ്‌ കുമിളി സ്ഥിതിചെയ്യുന്നത്‌. കുമിളിചുരം മുറിച്ചുകടന്നാണ്‌ ഈ റോഡ്‌ പോകുന്നത്‌. കുമിളിചുരത്തിന്‌ 11 കി.മീ. നീളം വരും. കുമിളി, തേക്കടി യാത്രക്കാരുടെ ഒരു ഇടത്താവളമായി വികസിച്ചുവരുന്നു. ധാരാളം ഗിരിവർഗക്കാർ ഇതിനു ചുറ്റുമുള്ള വനങ്ങളിൽ താമസിക്കുന്നു.

(വിളക്കുടി രാജേന്ദ്രന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%AE%E0%B4%BF%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍