This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരന്‍, കെ.പി. (1938 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:30, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുമാരന്‍, കെ.പി. (1938 - )

മലയാള ചലച്ചിത്ര സംവിധായകന്‍. ആധുനിക മലയാള സമാന്തര സിനിമയുടെ പ്രമുഖ വക്താക്കളിലൊരാളായ ഇദ്ദേഹം അടൂർ ഗോപാലകൃഷ്‌ണന്റെ "സ്വയംവരം' എന്ന ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത്‌ എന്ന നിലയിലാണ്‌ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്‌. ഇദ്ദേഹത്തിന്റെ ആദ്യസംവിധാന സംരംഭമായ "റോക്ക്‌' (1972) എന്ന ഹ്രസ്വചിത്രം ഏഷ്യ 72 ഫിലിം കോംപെറ്റിഷനി(അശെമ 72 എശഹാ ഇീാുലശേശേീി)ൽ സ്വർണമെഡൽ നേടി. ഇദ്ദേഹം സംവിധാനം ചെയ്‌ത ആദ്യകഥാചിത്രം "അതിഥി' (1974) ആണ്‌. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരവുമായെത്തുന്ന "ശേഖരന്‍' എന്ന അതിഥിയെ കാത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ്‌ ഈ ചിത്രം. "തേന്‍തുള്ളി' (1979), "ലക്ഷ്‌മിവിജയം' (1976), "കാട്ടിലെ പാട്ട്‌' (1982), "തോറ്റം' (2001), "രുഗ്‌മിണി' (1988), "ആകാശഗോപുരം' (2007) തുടങ്ങിയവയാണ്‌ ഇദ്ദേഹത്തിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. മാധവിക്കുട്ടിയുടെ ഒരു ചെറുകഥയെ ആസ്‌പദമാക്കി നിർമിച്ച "രുഗ്‌മിണി', വേശ്യാഗൃഹത്തിലെത്തിപ്പെടുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ കഥ പറയുന്നു. ഈ ചിത്രം 1988-ൽ മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും നേടുകയുണ്ടായി. വടക്കന്‍ പാട്ടുകളിലെ കഥാപാത്രമായ "പൂമാത'യുടെ കഥയാണ്‌ ഇദ്ദേഹം "തോറ്റ'ത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്‌. ഹെന്‍റിക്‌ ഇബ്‌സന്റെ ദ്‌ മാസ്റ്റർ ബിൽഡർ എന്ന നാടകത്തെ ആസ്‌പദമാക്കി നിർമിച്ച "ആകാശഗോപുര'വും നിരൂപകശ്രദ്ധ നേടുകയുണ്ടായി. പൊതുവേ സ്‌ത്രീശാക്തീകരണത്തിന്‌ പ്രാധാന്യം നൽകുന്ന പ്രമേയങ്ങളാണ്‌ ഇദ്ദേഹം ചലച്ചിത്രാവിഷ്‌കരണത്തിനായി സ്വീകരിക്കുന്നത്‌.

കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ക്കുവേണ്ടിയും ദൂരദർശനുവേണ്ടിയും നിരവധി ഡോക്യുമെന്ററികള്‍ ഇദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഇന്ത്യ-കണ്ടിന്യൂവിറ്റി ഇന്‍ ചേഞ്ച്‌ (India - Contnuity in change), ഒരു ചുവട്‌ മുന്നോട്ട്‌, കേരള തനിമയുടെ താളം, ഒരു തുള്ളിവെളിച്ചം, നാടകം ജീവിതം തന്നെ, കലാതീതം ആദിതാളം, കഥാപാത്രങ്ങള്‍ മുഹൂർത്തങ്ങള്‍ തുടങ്ങിയവ ഇവയിൽ ചിലതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍