This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമരഗുരുപരന്‍ (17-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:21, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുമരഗുരുപരന്‍ (17-ാം ശ.)

പതിനേഴാം ശതകത്തിൽ തമിഴ്‌നാട്ടിൽ ജീവിച്ചിരുന്ന ഒരു പ്രശസ്‌തകവിയും ശൈവദാർശനികനും. തിരുനെൽവേലി ജില്ലയിലെ താമ്രപർണിനദീതീരത്തുള്ള ശ്രീ കൈലാസം എന്ന ഗ്രാമത്തിൽ ഷണ്‍മുഖകവിരായരുടെ പുത്രനായി ജനിച്ചു. അഞ്ചുവയസ്സുവരെ ഊമയായിരുന്ന ഗുരുപരന്‍ തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഭജനം കൊണ്ടു സംസാരിക്കുവാനുള്ള കഴിവ്‌ നേടി എന്നാണ്‌ ഐതിഹ്യം. തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലുമുള്ള പുണ്യക്ഷേത്രങ്ങള്‍ സന്ദർശിക്കുകയും കുറച്ചുകാലം തമിഴിലും ഹിന്ദുസ്ഥാനിയിലും മതപ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്‌തു. ഇദ്ദേഹം പിള്ളൈത്തമിഴ്‌ എന്ന സാഹിത്യശാഖയ്‌ക്കു മികച്ച സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. മീനാക്ഷിയമ്മൈ പിള്ളൈത്തമിഴ്‌, മുള്ളക്കുമാര സ്വാമിപിള്ളൈത്തമിഴ്‌, നീതിനെറിവെളക്കം, മതുരൈക്കലമ്പകം, കാശിക്കലമ്പകം, കുന്തർകവിവെണ്‍പാ, തിരുവാതൂർ നാച്ചണിമാലൈ, ചിതംബരമുമ്മണിക്കോവൈ തുടങ്ങിയവയാണ്‌ ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. തുളസീദാസന്‌ ഹിന്ദിയിൽ രാമചരിതമാനസം രചിക്കുവാനുള്ള പ്രചോദനം ലഭിച്ചത്‌ ഗുരുപരരുടെ കമ്പരാമായണപ്രവചനങ്ങളിൽ നിന്നാണെന്ന്‌ പറയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍